തൃശ്ശൂര്*: കോണ്*ഗ്രസ് സര്*ക്കാര്* വന്നാലേ ഡല്*ഹിയില്* നിന്ന് പണം വരൂ എന്ന പരാമര്*ശം രാജ്യത്തിന്റെ ഫെഡറല്* സ്വഭാവം അംഗീകരിക്കാത്ത തരത്തിലുള്ളതാണെന്നും കേന്ദ്രമന്ത്രി എ.കെ.ആന്റണി ഭരണഘടന വായിച്ചിട്ടില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കേന്ദ്ര സര്*ക്കാരിന്റെ പണം അദ്ദേഹത്തിന്റെയും കോണ്*ഗ്രസ്സിന്റെയും കുടുംബസ്വത്തല്ലെന്ന് വൃന്ദ ചൂണ്ടിക്കാട്ടി.
കണ്ടാണശ്ശേരിയില്* ഇടതുമുന്നണി സ്ഥാനാര്*ഥി ബേബി ജോണിന്റെ തിരഞ്ഞെടുപ്പു പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്*.
സോണിയാഗാന്ധി കഴിഞ്ഞ ദിവസം ചെയ്ത പ്രസംഗം കേരളത്തെ അപമാനിക്കുന്നതായിരുന്നുവെന്ന് അവര്* ചൂണ്ടിക്കാട്ടി. അഞ്ചുകൊല്ലം വികസനം ഉണ്ടായില്ലെന്നാണ് അവര്* പറഞ്ഞത്. എവിടെനിന്നാണ് സംസാരിക്കുന്നതെന്ന് അവര്* മറന്നുപോയി. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയില്* കേരളം ഒന്നാമതാണന്ന് കേന്ദ്രം തന്നെയാണ് പറഞ്ഞത്. ആറ് കേന്ദ്രമന്ത്രിമാര്* ഉണ്ടായിട്ടും കേരളത്തിന് അവര്* എന്താണ് ചെയ്തുതരുന്നതെന്ന് ചിന്തിക്കണം.
കേരളത്തിന്റെ ഭക്ഷ്യവിഹിതം കേന്ദ്രം വെട്ടിക്കുറച്ചപ്പോള്* വി.എസ്സിനും മന്ത്രിമാര്*ക്കും ഡല്*ഹിയില്* സത്യാഗ്രഹം ഇരിക്കേണ്ടിവന്നു. അപ്പോള്* കേരളത്തില്*നിന്നുള്ള കേന്ദ്രമന്ത്രിമാര്* എന്തു ചെയ്യുകയായിരുന്നു? ഭക്ഷ്യസാധനങ്ങള്* ഗോഡൗണുകളില്* എലി തിന്നുതീര്*ത്താലും പാവപ്പെട്ടവര്*ക്ക് കൊടുക്കില്ല. കോണ്*ഗ്രസ് ചിഹ്നം കൈപ്പത്തി എന്നുള്ളത് മാറ്റി എലി എന്നാക്കണം. എലികളുടെ താത്പര്യങ്ങളാണ് കോണ്*ഗ്രസ് സംരക്ഷിക്കുന്നത് - വൃന്ദ കാരാട്ട് പറഞ്ഞു.
സ്ഥാനാര്*ഥി ബേബി ജോണും സംസാരിച്ചു. വടക്കുമ്പാട്ട് നാരായണന്* അധ്യക്ഷനായി. എന്*.കെ. സുബ്രഹ്മണ്യന്*, മുരളി പെരുന്നെല്ലി, കെ.വി. പീതാംബരന്*, കെ.എഫ്. ഡേവിസ്, യു.പി. ജോസഫ്, പി.കെ.രാജന്* എന്നിവര്* സംബന്ധിച്ചു.

