ചര്*ച്ചയില്* തീരുമാനമായില്ല; ഹസാരെ നിരാഹാരം തുടരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ചര്*ച്ചയില്* തീരുമാനമായില്ല; ഹസാരെ നിരാഹാരം തുടരുന്നു

    ചര്*ച്ചയില്* തീരുമാനമായില്ല; ഹസാരെ നിരാഹാരം തുടരുന്നു



    ന്യൂഡല്*ഹി: ലക്ഷ്യം നേടിയില്ലെങ്കില്* മരിക്കുക എന്ന പ്രഖ്യാപനവുമായി അഴിമതിക്കെതിരെ സന്ധിയില്ലാസമരം ചെയ്യുന്ന ഗാന്ധിയനും സാമൂഹിക പ്രവര്*ത്തകനുമായ അന്നാ ഹസാരെയുടെ നിരാഹാര സത്യാഗ്രഹം മൂന്നു നാള്* പിന്നിട്ടു. സമരം അവസാനിപ്പിക്കാന്* കേന്ദ്ര സര്*ക്കാര്* വ്യാഴാഴ്ച നടത്തിയ ചര്*ച്ചകള്* ഫലം കണ്ടില്ല. ലോക്പാല്* ബില്* പാര്*ലമെന്റിന്റെ വര്*ഷകാല സമ്മേളനത്തില്* പാസാക്കാമെന്ന കേന്ദ്രത്തിന്റെ ഉറപ്പും ഹസാരെ തള്ളി.സമരം നിര്*ത്തണമെന്ന് കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഹസാരെയോട് അഭ്യര്*ഥിച്ചു. എന്നാല്*, ലോക്പാല്* ബില്* പാസ്സാക്കാന്* കേന്ദ്രത്തില്* സമ്മര്*ദം ചെലുത്തണമെന്ന് ഹസാരെ സോണിയക്ക് നല്*കിയ മറുപടിയില്* ആവശ്യപ്പെട്ടു.

    ചര്*ച്ചകള്* വെള്ളിയാഴ്ചയും തുടരുമെന്ന് സര്*ക്കാര്* വൃത്തങ്ങള്* സൂചിപ്പിച്ചു.
    ഹസാരെ നയിക്കുന്ന സത്യാഗ്രഹം മൂന്നുനാള്* പിന്നിട്ടപ്പോള്* മുദ്രാവാക്യങ്ങളുമായി വിവിധ ദേശക്കാര്* ഇന്ത്യാഗേറ്റിലേക്കൊഴുകി. ഹസാരെയുടെ വാക്കിന്റെ ഊര്*ജവുമായി ആയിരങ്ങള്* ഇന്ത്യാഗേറ്റില്* മെഴുകുതിരി ജ്വാല തെളിയിച്ചു. ശരീരത്തില്* പ്രാണനുള്ളിടത്തോളം താന്* സമരം തുടരുമെന്ന ഹസാരെയുടെ പ്രസ്താവന അവരെ ആവേശംകൊള്ളിച്ചു.
    ജന്തര്*മന്തറില്* നിരാഹാരസമരം തുടരുന്ന ഹസാരെയുടെ ആരോഗ്യത്തിന് കാര്യമായ ക്ഷീണമേറ്റിട്ടില്ല. എന്നാല്* തൂക്കം ഒന്നരക്കിലോ കുറഞ്ഞു. രക്തസമ്മര്*ദം ബുധനാഴ്ച നേരിയതോതില്* കൂടിയിരുന്നു.
    ഹസാരെ ഉന്നയിച്ച പ്രശ്*നങ്ങളില്* ആര്*ക്കും രണ്ടഭിപ്രായമില്ലെന്നും സര്*ക്കാര്* ഈ ആവശ്യങ്ങള്* പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹസാരെക്കയച്ച കത്തില്* സോണിയ പറഞ്ഞു. കേന്ദ്ര മന്ത്രി കപില്* സിബലാണ് സര്*ക്കാറിനുവേണ്ടി സാമൂഹികപ്രവര്*ത്തകനായ സ്വാമി അഗ്*നിവേശുമായും വിവരാവകാശ പ്രവര്*ത്തകനായ അരവിന്ദ് കെജ്*രിവാളുമായും വ്യാഴാഴ്ച രണ്ടുവട്ടം ചര്*ച്ച നടത്തിയത്.

    ലോക്പാല്* ബില്* കൂടുതല്* ഫലപ്രദമായി ഭേദഗതി ചെയ്യുന്നതിന് ഹസാരെ മുന്നോട്ടുവെച്ച നിര്*ദേശങ്ങള്* ചര്*ച്ചചെയ്യാന്* സമിതി രൂപവത്കരിക്കാമെന്നും അതില്* ഈ ഭേദഗതികള്*ക്ക് രൂപം നല്കിയസാമൂഹികപ്രവര്*ത്തകരെ ഉള്*പ്പെടുത്താമെന്നും സര്*ക്കാര്* സമ്മതിച്ചു. എന്നാല്* സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് ഹസാരെയെ കൊണ്ടുവരണമെന്ന അഗ്*നിവേശിന്റെയും കെജ്*രിവാളിന്റെയും നിര്*ദേശം സര്*ക്കാര്* തള്ളി. അഞ്ച് സാമൂഹികപ്രവര്*ത്തകരും അഞ്ച് സര്*ക്കാര്* പ്രതിനിധികളും ഉള്*പ്പെടുന്ന സമിതി രൂപവത്കരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. നേരത്തേ സര്*ക്കാര്* തള്ളിയ ഈ നിര്*ദേശം ഇപ്പോള്* അംഗീകരിക്കുന്നുണ്ടെന്ന് കപില്* സിബല്* വ്യക്തമാക്കി. എന്നാല്* സമിതിയുടെ അധ്യക്ഷപദവിയിലേക്ക് വരണമെന്ന ആരാധകരുടെ ആവശ്യം അന്നാ ഹസാരെ പിന്നീട് തള്ളി. ഉപദേശകസമിതിയില്* അംഗമാകാം പക്ഷേ, അധ്യക്ഷനാകാനില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

    വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരില്* ആരെയെങ്കിലും അധ്യക്ഷനാക്കണമെന്നായിരുന്നു കെജ്*രിവാളിന്റെ ആദ്യത്തെ നിലപാട്. എന്നാല്* ധനമന്ത്രി പ്രണബ് മുഖര്*ജി അധ്യക്ഷനാകട്ടെ എന്നാണ് കേന്ദ്രത്തിന്റെനിലപാട്. പിന്നീടാണ് ഹസാരെതന്നെ അധ്യക്ഷനാകണമെന്ന നിര്*ദേശം ഉയര്*ന്നത്. എന്നാല്* ഹസാരെയുടെയും അഴിമതിവിരുദ്ധ പ്രവര്*ത്തകരുടെയും നിര്*ദേശമനുസരിച്ച് സമിതി രൂപവത്കരിക്കാമെന്ന് സര്*ക്കാറിനുവേണ്ടി സിബല്* അറിയിച്ചു. സമിതിയുടെ രൂപവത്കരണം സംബന്ധിച്ച സര്*ക്കാര്* വിജ്ഞാപനം പുറപ്പെടുവിക്കാന്* സാധിക്കില്ലെന്ന് സിബല്* പറഞ്ഞതായി കെജ്*രിവാള്* പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
    ആദ്യവട്ട ചര്*ച്ചയില്* ലോക്പാല്* ബില്* കൊണ്ടുവരുന്നതിന് സമയപരിധി നിശ്ചയിക്കാന്* സര്*ക്കാറിന് കഴിയില്ലെന്നും മിക്കവാറും മന്ത്രിമാരും മുതിര്*ന്ന നേതാക്കളും തിരഞ്ഞെടുപ്പ് പ്രക്രിയയില്* മുഴുകിയിരിക്കുന്നതിനാല്* മെയ് 13-ന് മുമ്പ് സമിതി രൂപവത്കരണം നടക്കില്ലെന്നുമായിരുന്നു സിബലിന്റെ നിലപാട്. രണ്ടാംവട്ട ചര്*ച്ചയില്* തിരഞ്ഞെടുപ്പുതിരക്കില്ലാത്ത മന്ത്രിമാരെ ഉള്*പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്ന നിര്*ദേശം പ്രക്ഷോഭകരുടെ ഭാഗത്തുനിന്നുണ്ടായി. അത് സര്*ക്കാര്* സമ്മതിച്ചു. പക്ഷേ, വിജ്ഞാപനം പുറപ്പെടുവിക്കാന്* തയ്യാറായില്ല. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മന്*മോഹന്*സിങ് മന്ത്രിസഭാംഗങ്ങളുമായി ചര്*ച്ച നടത്തിയിരുന്നു.


    വിജയം അല്ലെങ്കില്* മരണം


    2 ജി സ്*പെക്ട്രം, ആദര്*ശ് ഹൗസിങ് സൊസൈറ്റി, ക്രിക്കറ്റ് വിവാദം തുടങ്ങിയ ഒട്ടേറെ കുംഭകോണങ്ങള്* ഇപ്പോള്* പുറത്തുവന്നിരിക്കുന്നു. എന്നാല്* ഇതില്* കുറ്റവാളികളാരും ജയിലില്* പോകുന്നില്ല. അത്തരക്കാരെ ജയിലില്* അയയ്ക്കാനും തൂക്കിക്കൊല്ലാനുമുള്ളതാണ് ലോക്പാല്* നിയമം.
    ഗാന്ധിയനായ ഞാനെന്തിനാണ് തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് ഇത്ര കടുത്ത വാക്കുകളില്* സംസാരിക്കുന്നതെന്ന് നിങ്ങള്*ക്ക് തോന്നുന്നുണ്ടാവും. രാജ്യത്തിന്റെ അവസ്ഥ അങ്ങനെയാണ്. നമ്മള്* ഗാന്ധിയെമാത്രം പിന്തുടര്*ന്നാല്* മതിയാകില്ല. ഛത്രപതി ശിവജിയെയും ഉള്ളില്* ധ്യാനിച്ചുമാത്രമേ ഇവരോട് സംസാരിക്കാനാവൂ.

    അപരന് ദുഃഖമുണ്ടാക്കുന്ന കടുത്ത വാക്കുകള്* സംസാരിക്കുന്നതും ഹിംസയാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. എന്നാല്*, ഭരണാധികാരികളുടെ കൊള്ളയില്* ജനങ്ങള്* പൊറുതിമുട്ടുമ്പോള്* ദുഃഖമുണ്ടായാലും വേണ്ടില്ല, രാജ്യത്തിന് സമാധാനമാണ് വേണ്ടത്. അതിനുവേണ്ടിയുള്ളതാണ് ഈ പോരാട്ടം. ഞങ്ങളായിട്ട് ഈ സര്*ക്കാറിനെ പുറത്താക്കുമെന്ന് പറയുന്നില്ല. എന്നാല്* ജനങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കില്* അവര്* ഈ സര്*ക്കാറിനെ വീട്ടിലിരുത്തും. പവാര്* മാത്രം ഒഴിഞ്ഞാല്*പ്പോരാ, അഴിമതിക്കാരായ എല്ലാ മന്ത്രിമാരും പുറത്താകണം. ഈ അഴിമതിക്കാരുമായി തട്ടിച്ചുനോക്കിയാല്* പാകിസ്താനല്ല ഇന്ത്യയ്ക്ക് ഭീഷണി.

    ലോക്പാല്* നിയമം വന്നാല്* എങ്ങനെ കൊള്ളയടിക്കുമെന്നാണ് സര്*ക്കാറിന്റെ ഭയം. അതുകൊണ്ടാണ് നിയമം നടപ്പാക്കുന്നതിനെ എതിര്*ക്കുന്നത്. നിങ്ങള്* തെറ്റു ചെയ്യുന്നെന്ന് യജമാനന്മാരായ ജനങ്ങള്* വിളിച്ചുപറയുന്നു. ലോക്പാല്* നിയമം നിങ്ങളുടെ ഔദാര്യമല്ല; ജനങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ പണംകൊണ്ട് നിങ്ങളെന്തു ചെയ്*തെന്നാണ് അവരുടെ ചോദ്യം.

Working...
X