ഹസാരെ വീണ്ടും പവാറിനെതിരെ /// ഹസാരെക്കെതിരെ ശിവസേനാ എം.എല്*.എ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഹസാരെ വീണ്ടും പവാറിനെതിരെ /// ഹസാരെക്കെതിരെ ശിവസേനാ എം.എല്*.എ


    മുംബൈ: സാമൂഹികപ്രവര്*ത്തകനായ അന്നാ ഹസാരെ ഒരിക്കല്*കൂടി ശരദ് പവാറിനെതിരെ രംഗത്തുവന്നു. ലോക്പാല്* ബില്* പാസാക്കുന്നതിനായി അനിശ്ചിതകാല സമരം നടത്തുന്ന ഹസാരെയുടെ നിലപാടിനെത്തുടര്*ന്ന് ലോക്പാല്* ബില്* തയ്യാറാക്കുന്ന മന്ത്രിതല സമിതിയില്* നിന്ന് പവാറിന് മാറേണ്ടിവന്നു. ഹസാരെ ഇതാദ്യമല്ല പവാറിനെതിരെ രംഗത്ത് വരുന്നത്. 1990-കളില്* ശരദ് പവാര്* വീണ്ടും അധികാരത്തിലേറിയപ്പോള്* അഴിമതിക്കെതിരെ ഹസാരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തിയിരുന്നു. പവാര്* പിന്നീട് കേന്ദ്രത്തിലേക്ക് പോയി. തിരികെ വീണ്ടും അധികാരത്തില്* വന്നപ്പോള്* ഹസാരെ വീണ്ടും അഴിമതിക്കെതിരെ ആഞ്ഞടിച്ചു. മുനിസിപ്പല്* കമ്മീഷണറായിരുന്ന ജി.ആര്*. ഖൈര്*നാറോടൊപ്പമായിരുന്നു ഹസാരെയും പവാറിനെതിരെ രംഗത്തുവന്നത്. പവാറിന് അധോലോകവുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഖൈര്*നാറുടെ ആക്രമണം. കൊങ്കണിലെ എന്റോണ്* പദ്ധതിക്കെതിരെ ശിവസേന - ബി.ജെ.പി. സഖ്യം രംഗത്തുവന്നപ്പോഴായിരുന്നു ഹസാരെയും ഖൈര്*നാറും എത്തിയത്. എന്റോണ്*. ഹസാരെ , ഖൈര്*നാര്* എന്നീ ഘടകങ്ങള്* സംസ്ഥാനത്ത് കോണ്*ഗ്രസ്സിന് വിനയാവുകയായിരുന്നു. 1995-ല്* ശിവസേന -ബിജെപി സഖ്യം അധികാരത്തിലേറുകയായിരുന്നു, 1999-ല്* കോണ്*ഗ്രസ് .എന്*.സി പി. സഖ്യം അധികാരത്തിലേറിയപ്പോഴും ഹസാരെ അഴിമതിക്കെതിരെ രംഗത്തുവന്നിരുന്നു. 2003-ല്* അഴിമതിയുടെ പേരില്* എന്*.സി.പി.യിലെ മൂന്ന്മന്ത്രിമാര്* രാജിവെക്കേണ്ടിവന്നു. സുരേഷ് ജയിന്*, നവാബ് മാലിക്, വിജയ് ഗാവിത്, എന്നിവരാണ് രാജിവെച്ചത്. ഇവര്*ക്കെതിരെയുള്ള അഴിമതി അന്വേഷിക്കാന്* മുന്* ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ബി. സാവന്തിനെ സര്*ക്കാര്* നിയമിച്ചു. എന്നാല്*, പിന്നീട് ഇവര്* മന്ത്രിമാരായി തിരിച്ചെത്തി.



    ഹസാരെക്കെതിരെ ശിവസേനാ എം.എല്*.എ.



    മുംബൈ: ലോക്പാല്* ബില്ലിനുവേണ്ടി സാമൂഹിക പ്രവര്*ത്തകനായ അന്നാ ഹസാരെ നടത്തുന്ന സമരത്തിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പാര്*ട്ടിയിലെ എം.എല്*.എ.യായ സുരേഷ് ജെയിന്* ഹസാരെക്കെതിരെ രംഗത്തുവന്നു. ഹസാരെ ശുദ്ധ പ്രതിച്ഛായയുള്ള വ്യക്തിയല്ലെന്ന് സുരേഷ് ജെയിന്* നിയമസഭയില്* ആരോപിച്ചു. ഹസാരെ നിയമനിര്*മാണ സഭകള്*ക്കുമേല്* അജന്*ഡ നിശ്ചയിക്കുന്നതിനെ അനുകൂലിക്കാനാവില്ലെന്ന് ജെയിന്* പറഞ്ഞു.
    ഹസാരെയുടെ വിമര്*ശത്തെത്തുടര്*ന്നാണ് ശരദ്പവാറിന് മന്ത്രിതല സമിതിയില്*നിന്ന് മാറേണ്ടിവന്നതെന്ന് ജെയിന്* പറഞ്ഞു. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ഭരണഘടന ലോകത്തില്*ത്തന്നെ ഏറ്റവും മഹത്തരമായിട്ടുള്ളതാണെന്നും ജെയിന്* പറഞ്ഞു.
    ഹസാരെയുടെ അഴിമതി ആരോപണത്തെത്തുടര്*ന്ന് ജെയിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.

Working...
X