ടോക്യോ: ഭൂകമ്പവും സുനാമിയും ദുരിതം വിതച്ച ജപ്പാനില്* വീണ്ടും ശക്തമായ ഭൂചലനം. വ്യാഴാഴ്ച ഇന്ത്യന്* സമയം രാത്രി എട്ടുമണി(ജപ്പാന്* സമയം 11.30)യോടെയാണ് റിച്ചര്* സ്*കെയിലില്* 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനെത്തുടര്*ന്ന് പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്*കി. വടക്കുകിഴക്കന്* നഗരമായ സെന്*ഡായിക്ക് 66 കിലോമീറ്റര്* കിഴക്കായാണ് ചലനമുണ്ടായതെന്ന് അധികൃതര്* പറഞ്ഞു. പ്രകമ്പനത്തിന്റെ ഭാഗമായി ടോക്കിയോയില്* പോലും കെട്ടിടങ്ങള്* ഒരു മിനിറ്റോളം ആടിയുലഞ്ഞുവെന്ന് റിപ്പോര്*ട്ടുകള്* പറയുന്നു.
ഭൂകമ്പത്തില്* സെന്*ഡായ് മേഖലയിലെ വൈദ്യുതിവിതരണം താറുമാറായതാണ് റിപ്പോര്*ട്ടുണ്ട്. എന്നാല്* വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്*ട്ട് ചെയ്തിട്ടിട്ടില്ല.
മാര്*ച്ചിലുണ്ടായ ഭൂകമ്പത്തെത്തുടര്*ന്ന് തകരാറിലായ ഫുകുഷിമ ആണവനിലയത്തിലെ തകരാര്* പരിഹരിക്കുന്നതില്* വ്യാപൃതരായ ജീവനക്കാരെ സുനാമിമുന്നറിയിപ്പിനെത്തുടര്*ന്ന് ഒഴിപ്പിച്ചു.
മെക്*സിക്കോയിലും വ്യാഴാഴ്ച ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്*ട്ടുണ്ട്. 6.5 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു അത്.
ഇതിനിടെ,ഫുകുഷിമആണവ നിലയത്തിലെ ആറു റിയാക്ടറുകളിലും ഇന്നലെ നൈട്രജന്* വാതകം പമ്പ് ചെയ്തു. റേഡിയേഷന്* വ്യാപിപ്പിക്കുന്ന ഹൈഡ്രജന്* സ്*ഫോടനങ്ങള്* ഒഴിവാക്കാനാണിത്.
അണുവികിരണമുള്ള ജലം ചോരുന്നത് ഒഴിവാക്കാന്* രണ്ടാം റിയാക്ടറിലെ വിള്ളല്* ടോക്കിയോ ഇലക്ട്രിക് പവര്* കമ്പനി (ടെപ്*കോ) കഴിഞ്ഞ ദിവസം അടച്ചിരുന്നു. അണുവികിരണമുള്ള ജലം കടലിലേക്കു പമ്പ് ചെയ്യുന്നതു തുടരുന്നു.
Powered By WizardRSS.com | Full Text Feed | Amazon Affiliate