ഹസാരെയ്ക്കു പിന്നില്* ഇന്ത്യ അണിനിരക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹസാരെയ്ക്കു പിന്നില്* ഇന്ത്യ അണിനിരക്കുന്നു

    തിരുവനന്തപുരം: അഴിമതി നിരോധനം ലക്ഷ്യമിട്ടുകൊണ്ടുള്ള ജനലോക്*പാല്* ബില്* രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തുന്ന സാമൂഹിത പ്രവര്*ത്തകന്* അന്നാ ഹസാരെയ്ക്ക് വന്* ജനപിന്തുണ. രാജ്യമെമ്പാടും അന്നാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്റര്*നെറ്റിലും ഹസാരെ തരംഗമായി മാറുന്നു. അഴിമതിയ്*ക്കെതിരെയുള്ള ജനരോഷമാണ് ഹസാരെയെ മുന്*നിര്*ത്തി ഉയരുന്നത്. രാജ്യത്തെ തെരുവകളിലെല്ലാം ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സമരപ്പന്തലുകള്* ഉയര്*ന്നു, പ്രകടനങ്ങളും നടന്നതു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്* മാധ്യമപ്രവര്*ത്തകന്* ബിആര്*പി ഭാസ്*കറിന്റെ നേതൃത്വത്തില്* വന്* ജനക്കൂട്ടമാണ് ഹസാരെയ്ക്ക്് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തടിച്ചൂകുടിയത്.

    ഹസാരെയുടെ സമരം ലക്ഷ്യം കാണുന്നതുവരെ ദിവസവും വൈകീട്ട് തങ്ങള്* ഇത്തരത്തില്* സെക്രട്ടേറിയറ്റിന് മുന്നില്* കൂടി അദ്ദേഹത്തിനുള്ള പിന്തുണ പ്രകടിപ്പിക്കുമെന്ന് ഭാസ്*കര്* അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* അഴിമതി വിരുദ്ധ സമരത്തില്* ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സന്ദേശം അയച്ചിട്ടുണ്ട്.

    ബാംഗ്*ളൂരിലും മുംബയിലും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അനിശ്ചിതകാലനിരാഹാരം ആരംഭിച്ചിട്ടുണ്ട്. ബാംഗ്*ളൂരില്* ഐ.ടി, മാനേജ്*മെന്റ് വിദഗ്ദ്ധരാണ് ഉപവാസത്തില്*. പല ഐടി കമ്പനികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജീവനക്കാര്*ക്ക് പ്രത്യേക ബാഡ്ജുകള്* വരെ നിര്*മ്മിച്ചു നല്*കിയിരിക്കുകയാണ്.

    ഫേസ്ബുക്ക്, ട്വിറ്റര്* എന്നിവിടങ്ങളില്* ഹസാരെയെ പിന്തുണയ്ക്കുന്നവരുടെ വന്* ഗ്രൂപ്പുകളാണ് രൂപപ്പെട്ടിരിക്കുന്നത്. സരത്തില്* യുവാക്കളുടെ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്നതാണ്.

    രാജസ്ഥാന്*, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒട്ടേറെ നഗരങ്ങളിലും പട്ടണങ്ങളിലും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനങ്ങള്* നടന്നു. ചണ്ഢിഗഡില്* പ്രമുഖ ഗാന്ധിയനായ ശ്യാംലാല്* ഐക്യദാര്*ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉപവാസം തുടങ്ങി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X