ദില്ലി: അഴിമതിയ്*ക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് ഗാന്ധിയന്‍* അന്നാ ഹസാരെ നടത്തുന്ന സമരത്തിലേക്ക് ഇന്ത്യന്‍* യുവത്വം ആകര്*ഷിയ്ക്കപ്പെടുന്നു. പൊതുവെ രാഷ്ട്രീയസമരങ്ങളിലും മറ്റു സാമൂഹികപ്രശ്*നങ്ങളിലും ഇടപെടാത്ത മെട്രോനഗരങ്ങളിലെ യുവതയാണ് ഹസാരെയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നതെന്നും ശ്രദ്ധേയം. സോഷ്യല്‍* നെറ്റ് വര്*ക്കിങ് സൈറ്റുകളിലും മൊബൈലുകളും ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കുന്ന സന്ദേശങ്ങളാല്‍* നിറയുകയാണ്. ഇന്റര്‍*നെറ്റിന്റെ പ്രധാന ഉപയോക്താക്കളായ യുവതീയുവാക്കളെയാണ് ഹസാരെ തരംഗം ആവേശിച്ചിരിയ്ക്കുന്നത്. ഗൂഗിള്‍* ഇന്ത്യ പേജില്‍* ഏറ്റവും തിരയുന്ന വാക്കുകളിലൊന്നായി അന്നാ ഹസാരെയായി മാറിക്കഴിഞ്ഞു. ഹസാരെയുടെ നിരാഹാരം നാലാംദിനത്തിലേക്ക് കടക്കുമ്പോള്‍* അദ്ദേഹത്തിന്റെ പേരിലുള്ള 'ഇന്ത്യ എഗന്‍*സ്റ്റ് കറപ്ഷന്‍*' എന്ന ഫേസ്ബുക്ക് അക്കൗണ്ടിന് വെള്ളിയാഴ്ച രാവിലെ 137,679 ഫോളോവേഴ്*സിനെയാണ് ലഭിച്ചത്.
ട്വിറ്ററില്‍* ജന്‍*ലോക്പാല്‍* എന്ന അക്കൌണ്ടിലാണ് അന്നാ ഹസാരെയ്ക്ക് വേണ്ടി പൊതുജനങ്ങളുടെ പിന്തുണ തേടുന്നത്. ഓരോ മിനിട്ടിലും നൂറുകണക്കിന് ട്വീറ്റുകളാണ് എഴുപത്തിരണ്ടുകാരനായ ഹസാരെയ്ക്ക് വേണ്ടി കുറിയ്ക്കപ്പെടുന്നത്. എഴുപത്തിരണ്ടുകാരനായ ഗാന്ധിയന്‍ വേണ്ടി ലോകമെങ്ങുമുള്ള സെലിബ്രറ്റികളും ട്വിറ്ററിലൂടെ പിന്തുണപ്രഖ്യാപിയ്ക്കുന്നു. ഗ്രൂപ്പ് എസ്എംഎസുകളും ഗാന്ധിയന്‍* സമരത്തിന്റെ തീവ്രത വര്*ദ്ധിപ്പിയ്ക്കുന്നുണ്ട്.
ഈജിപ്റ്റില്‍* മുല്ലപ്പൂ വിപ്ലവത്തിന് വഴിയൊരുക്കിയ ഇന്റര്‍*നെറ്റ് ഇന്ത്യയില്‍* ഗാന്ധിയന്‍* സത്യഗ്രഹത്തിന്റെ വിജയത്തിന് നിദാനമാകുമോയെന്നാണ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate