ആന്റണി കപട ആദര്*ശവാന്*: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആന്റണി കപട ആദര്*ശവാന്*: വിഎസ്

    കൊച്ചി: കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളയ്ക്ക് കപട ആദര്*ശത്തിന്റെ ഈയം പൂശാനാണ് എ.കെ. ആന്റണി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്*. എറണാകുളം പ്രസ് ക്ലബ്ബില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആന്റണിയുടെ വകുപ്പിലാണ് ഏറ്റവും വലിയ അഴിമതി നടന്നിരിക്കുന്നതെന്ന് ആദര്*ശ് ഫ്*ളാറ്റ് പ്രശ്*നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി പോലും ഇതിന്റെ പേരില്* രാജിവച്ചപ്പോള്* കേന്ദ്രമന്ത്രിസ്ഥാനം രാജിവക്കാനോ ജനങ്ങളോട് മാപ്പു പറയാനോ ആന്റണി തയാറായില്ലെന്ന് വി.എസ് പറഞ്ഞു. എല്ലാ ആനീതികള്*ക്കും പിന്നില്* അടിയുറച്ച് നില്*ക്കുന്നതാണ് ആദര്*ശമെങ്കില്* ആന്റണി ആദര്*ശവാനാണെന്ന് വി.എസ് പറഞ്ഞു.

    ചിക്കമംഗലൂരില്* കോണ്*ഗ്രസ് ഇന്ദിര ഗാന്ധിക്ക് പിന്തുണ നല്*കിയ തന്റെ പാര്*ട്ടിയുടെ നിലപാടില്* പ്രതിഷേധിച്ച് ആന്റണി അന്ന് മുഖ്യമന്ത്രസ്ഥാനം രാജിവെച്ചു. നാലഞ്ചു മാസങ്ങള്*ക്ക് ശേഷംഅതെ ആന്റണി പിന്നീട് ഇന്ദിര ഗാന്ധിയുടെ പിന്നില്* അഭയം തേടുന്നതാണ് കണ്ടത്.

    പഞ്ചസാര കുംഭംകാണത്തിന്റെ പേരില്* പാര്*ലമെന്റ് പേര് പരാമര്*ശിച്ചു എന്ന് പറഞ്ഞ് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ച ആന്റണി പിന്നീട് പ്രത്യേക വിമാനം പിടിച്ച് കേരളത്തിലെത്തി മുഖ്യമന്ത്രി ആകുന്നതാണ് കണ്ടതെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

    മാധ്യമങ്ങള്*ക്കെതിരേയും വി.എസ് വിമര്*ശനമുന്നയിച്ചു. പത്രങ്ങള്* ക്വട്ടേഷന്* സംഘങ്ങളുടെ ജോലി ഏറ്റെടുക്കരുത്. വായനക്കാര്* വിഡ്ഢികളല്ലെന്ന് അവര്* ആലോചിക്കണം. മെയ് 13ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്* ഒരു പത്രാധിപരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യരുതെന്നും താന്* അഭ്യര്*ത്ഥിക്കുകയാണ്. ചില പത്രങ്ങള്* തിരഞ്ഞെടുപ്പ് കാലത്ത് പത്രധര്*മത്തിന് വിരുദ്ധമായ രീതിയില്* ചിലര്*ക്ക് വേണ്ടി പ്രവര്*ത്തിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ പേരിലാണ് താനിക്കാര്യം പറയുന്നതെന്നും വി.എസ് പറഞ്ഞു.

    ലതികാ സുഭാഷിനെതിരേ നല്*കിയ പരാതിയില്* തിരഞ്ഞെടുപ്പ് കമ്മീഷന്* യുക്തമായ തീരുമാനം കൈക്കൊള്ളുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.

    ജനകീയ വിഷയങ്ങള്* വിസ്മരിച്ച് സ്ത്രീ വിഷയങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്* ചര്*ച്ച ചെയ്യുന്നതെന്ന പ്രതിപക്ഷ ആരോപണം വിഎസ് നിഷേധിച്ചു. കഴിഞ്ഞ അഞ്ച് കൊല്ലത്തെ ഭരണനേട്ടങ്ങള്* കേരളത്തിലെ ഏത്*കൊച്ചുകുട്ടിക്കും അറിയാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു.

    ഐസ്*ക്രീം പാര്*ലര്* കേസിന്റെ അന്വേഷണം ശരിയായ ദിശയില്* നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് വിഎസ് പറഞ്ഞു. ഇന്ത്യയിലെ മുതിര്*ന്ന അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങളില്* ഒരു മുഖ്യമന്ത്രിക്ക് എന്തൊക്കെ ചെയ്യാമെന്ന് അറിഞ്ഞശേഷമാണ് താന്* നിര്*ദേശങ്ങള്* നല്*കിയിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X