തിലകനെതിരെയുള്ള വിലക്ക് ഫെഫ്ക്ക നീക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിലകനെതിരെയുള്ള വിലക്ക് ഫെഫ്ക്ക നീക്കി

    നടന്* തിലകനെതിരെ സാങ്കേതികപ്രവര്*ത്തകരുടെ സംഘടനായയ ഫെഫ്ക്ക പിന്*വലിച്ചു. കൊച്ചിയില്* ചേര്*ന്ന ഫെഫ്ക എക്*സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഒന്നര വര്*ഷമായി തിലകനെ ഫെഫ്ക വിലക്കിയിരിക്കുകയായിരുന്നു.ഫെഫ്ക്ക നേതൃത്വം മാഫിയയുടെ പിടിയിലാണെന്ന് തിലകന്റെ പരാമര്*ശമാണ് അദ്ദേഹത്തെ വിലക്കുന്ന തീരുമാനത്തിന് ഇടയാക്കിയത്. ഫെഫ്കയെ മാഫിയ സംഘമെന്നു വിളിച്ച തിലകന്* തെറ്റുതിരുത്തി ഖേദം പ്രകടിപ്പിച്ചാല്* മാത്രമേ അദ്ദേഹവുമായി സഹകരിക്കുകയുള്ളൂവെന്നായിരുന്നു ഫെഫ്കയുടെ നിലപാട്.

    തന്നെ സ്*നേഹിക്കുന്നവര്* ഫെഫ്കയില്* ഉണ്ടെന്നും അവരാണ് വിലക്ക് നീക്കിയതെന്നും തിലകന്* പ്രതികരിച്ചു. ഫെഫ്കയില്* ചിലര്*ക്ക് നിക്ഷിപ്ത താല്*പര്യങ്ങളുണ്ട്.അനീതിക്കെതിരായ പ്രതികരണങ്ങള്* ഇനിയും തുടരും. അവസരങ്ങള്*ക്കായി ആരുടേയും കാലുപിടിക്കാനില്ലെന്നും തന്നെ സ്*നേഹിക്കുന്നവര്* അമ്മയില്* ഉണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്നും തിലകന്* വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ വിലക്ക് ഇപ്പോഴും തിലകന്* നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്* ഫെഫ്ക്ക വിലക്ക് പിന്*വലിച്ചത് എത്രത്തോളം ഗുണകരമാവുമെന്ന് പറയാന്* കഴിയില്ല.

    സംഘടനാ വിരുദ്ധ പ്രവര്*ത്തനം നടത്തിയെന്ന കാരണത്താല്* അമ്മ തിലകനെ പുറത്താക്കിയത്. തുടര്*ന്ന് തിലകനും അമ്മ യും തമ്മിലുള്ള തര്*ക്കത്തില്* ലേബര്* കമ്മീഷണര്* ഇടപെട്ടിരുന്നു.പ്രശ്*നം പഠിച്ച് വിശദമായി റിപ്പോര്*ട്ട് നല്*കാന്* സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്* നിര്*ദേശിച്ചതിനെത്തുടര്*ന്നായിരുന്നു ലേബര്* കമ്മീഷണര്* തെളിവെടുപ്പ് നടത്തിയത്, എന്നാല്* 'അമ്മ' തൊഴില്* ദാതാവ് അല്ലാത്തതിനാല്* വിഷയത്തില്* ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് ലേബര്* കമ്മീഷണര്* വ്യക്തമാക്കിയിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X