ന്യൂഡല്*ഹി: ഐ.ടി. കമ്പനിയായ 'സത്യം കമ്പ്യൂട്ടേഴ്*സ്' 617 കോടി രൂപ ആദായനികുതി അടയ്ക്കണമെന്ന നിര്*ദേശം റദ്ദാക്കുമെന്ന് കേന്ദ്രസര്*ക്കാര്* സുപ്രീംകോടതിയില്* ബോധിപ്പിച്ചു. ആദായ നികുതി അടയ്ക്കണമെന്ന നിര്*ദേശത്തിനെതിരെ സത്യം നല്*കിയ ഹര്*ജിയില്* പുതുതായി വാദം കേള്*ക്കുമെന്നും സര്*ക്കാര്* അറിയിച്ചു.
സത്യത്തിന് 617 കോടി രൂപ ആദായനികുതി ചുമത്തിയ 2011 മാര്*ച്ച് 10-ലെ ഉത്തരവ് പിന്*വലിക്കണമെന്ന് സെന്*ട്രല്* ബോര്*ഡ് ഓഫ് ഡയറക്ട് ടാക്*സസിനു വേണ്ടി ഹാജരായ അറ്റോര്*ണി ജനറല്* ഗുലാം ഇ. വഹന്*വതി ആവശ്യപ്പെട്ടു. ഇപ്പോള്* 'മഹീന്ദ്ര സത്യം' എന്നറിയപ്പെടുന്ന സത്യം കമ്പ്യൂട്ടേഴ്*സ് യഥാര്*ഥത്തില്* അടയ്ക്കാനുള്ള നികുതി എത്രയെന്ന് പുതുതായി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നികുതിവകുപ്പില്* 267 കോടിരൂപ ബാങ്ക് ഗ്യാരണ്ടിയോടെ 350 കോടി രൂപ അടയ്ക്കണമെന്ന ആന്ധ്ര ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സത്യം കമ്പ്യൂട്ടേഴ്*സ് സുപ്രീംകോടതിയെ സമീപിച്ചത്.
1300 കോടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിന്*വലിക്കണമെന്ന സത്യത്തിന്റെ അഭ്യര്*ഥന ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ തലവനായ മൂന്നംഗ ബെഞ്ച് തള്ളി. 'യു.എസ്. സെക്യൂരിറ്റീസ് ആന്*ഡ് എക്*സ്*ചേഞ്ച് കമ്മീഷന്' അടിയന്തരമായി പണം നല്*കേണ്ടതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത് പിന്*വലിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് സത്യത്തിന്റെ അഭിഭാഷകന്* കോടതിയില്* ബോധിപ്പിച്ചു. എന്നാല്*,
1800 കോടിരൂപ കമ്പനിയുടെ പക്കല്* ഇപ്പോള്*ത്തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വഹന്*വതി ഈ ആവശ്യത്തെ എതിര്*ത്തു

