കെ മുരളീധരന് വേണ്ടി ശാരദ രംഗത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കെ മുരളീധരന് വേണ്ടി ശാരദ രംഗത്ത്

    തിരുവനന്തപുരം: പഴയകാല നായിക നടി ശാരദ കോണ്*ഗ്രസ് നേതാവ് കെ മുരളീധരന് വേണ്ടി പ്രചാരണരംഗത്ത്. വെള്ളിയാഴ്ച വട്ടിയൂര്*ക്കാവ് മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്* മുരളിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്* ശാരദ് പങ്കെടുത്തു. കെ കരുണാകന്റെ ആരാധികയായ ശാരദ ലീഡറുടെ പേരില്*ത്തന്നെയാണ് മകന്* മുരളിയ്ക്കുവേണ്ടി വോട്ടോചോദിച്ചത്.

    ലീഡര്* കെ. കരുണാകരന്റെ പ്രിയപുത്രനായ കെ. മുരളീധരന്* വന്* ഭൂരിപക്ഷത്തിനു ജയിക്കണം. വിലക്കയറ്റം കൊണ്ടു കേരളം പൊറുതിമുട്ടുകയാണ്. സ്ത്രീകള്*ക്കു പുറത്തിറങ്ങി നടക്കാന്* പറ്റാത്ത സ്ഥിതിയാണ് ഇവിടെയെന്നും ശാരദ കുറ്റപ്പെടുത്തി.

    തിരഞ്ഞെടുപ്പില്* വിജയിക്കുന്ന മുരളിയുടെ സ്വീകരണച്ചടങ്ങില്* പങ്കെടുക്കാന്* വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും ശാരദ പറഞ്ഞു.

    നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വികസനം വട്ടിയൂര്*ക്കാവിലെത്തിയിട്ടില്ലെന്നു സ്ഥാനാര്*ഥി കെ. മുരളീധരന്* കുറ്റപ്പെടുത്തി. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ശുദ്ധജല പ്രശ്*നവും ഇപ്പോഴും പ്രദേശവാസികളെ അലട്ടുകയാണ്. വിജയിച്ചാല്* വട്ടിയൂര്*ക്കാവിന് അവകാശപ്പെട്ടതു വട്ടിയൂര്*ക്കാവിനു ലഭിച്ചിരിക്കുമെന്നു മുരളീധരന്* പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X