വിഎസിന്റെ പ്രസംഗം 'എ' പടം പോലെയെന്ന് രവി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിഎസിന്റെ പ്രസംഗം 'എ' പടം പോലെയെന്ന് രവി

    കണ്ണൂര്*: വിഎസ് അച്യുതാന്ദന്റെ പ്രസംഗത്തിന് ആളുകള്* കൂടുന്നത് അഡല്*ട്ട്*സ് ഓണ്*ലി സിനിമകള്*ക്ക് ആളു കൂടുന്നതുപോലെയെന്ന് കേന്ദ്രമന്ത്രി വയലാര്* രവി. അതിനാല്* നാട്ടില്* വി.എസ് തരംഗമാണുള്ളതെന്ന അഭിപ്രായമില്ല. കണ്ണൂര്* പ്രസ് ക്ലബ്ബില്* ജനവിധി 2011 പരിപാടിയില്* പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യക്തികളെ കടന്നാക്രമിക്കുന്ന സമീപനമാണ് വിഎസ് പ്രസംഗത്തില്* സ്വീകരിക്കുന്നത്. പി. ശശിയുടെ വിഷയത്തില്* ബൃന്ദാ കാരട്ടെങ്കിലും സത്യം പുറത്ത് പറയണമെന്നും ശശിക്കെതിരെയുള്ള ആരോപണങ്ങളില്* പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വയലാര്* രവി പറഞ്ഞു.

    ലോക്പാല്* ബില്* വേണമെന്നാണ് തന്റെ നിലപാട്. എന്നാല്* ബില്* ഉടന്* പാസാക്കാന്* കഴിയുന്നതല്ല. അതിന് ഏറെ ചര്*ച്ചകളും മറ്റും ആവശ്യമാണ്. 2ജി സ്*പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്* കോണ്*ഗ്രസ് നേതൃത്വം ഇടപെട്ടിട്ടില്ലെന്നും രാജ ഇപ്പോള്* ജയിലിലാണെന്നും വയലാര്* രവി പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X