ഐപിഎല്* 4ലെ ആദ്യവിജയം ചെന്നൈയ്ക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐപിഎല്* 4ലെ ആദ്യവിജയം ചെന്നൈയ്ക്ക്

    ചെന്നൈ: ലോകകപ്പ് നേടിയതിന്റെ ത്രില്* മാറും മുമ്പെ ഇന്ത്യന്* ക്യാപ്റ്റന്* ധോണിയ്ക്ക് മറ്റൊരു പൊന്*തൂവല്* കൂടി. ഐപിഎല്* നാലാമങ്കത്തിലെ ആദ്യ വിജയം സ്വന്തമാക്കുകയെന്ന ഭാഗ്യമാണ് ചെന്നൈ കിങ്*സിന്റെ വിജയത്തിലൂടെ ധോണി സ്വന്തമാക്കിയിരക്കുന്നത്.
    സ്വന്തം തട്ടകത്തില്* നടന്ന മത്സരത്തില്* ചാമ്പ്യന്*മാരായ ചെന്നൈ കിങ്*സ് ഗൗതം ഗംഭീര്* നയിക്കുന്ന കൊല്*ക്കത്ത നൈറ്റ് റൈഡേഴ്*സിന് മേല്* രണ്ട് റണ്*സിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്* കിങ്*സ് 20 ഓവറില്* നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 153 റണ്*സാണ് എടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ നൈറ്റ് റൈഡേഴ്*സിന്റെ പോരാട്ടം ഏഴ് വിക്കറ്റ് നഷ്ടത്തില്* 151 റണ്*സിന് ഒടുങ്ങി. മുന്* ഇന്ത്യന്* നായകനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകന്* അനിരുദ്ധ ശ്രീകാന്തിന്റെ അര്*ദ്ധസെഞ്ച്വറിയും (64), സുരേഷ് റെയ്*ന (33), ക്യാപ്ടന്* ധോണി (29)എന്നിവരുടെ അവസരോചിത ബാറ്റിങുമാണ് ചെന്നൈയെ പൊരുതാനുള്ള സ്*കോര്* നേടിക്കൊടുത്തത്. ദക്ഷിണാഫ്രിക്കന്* സൂപ്പര്* താരം ജാക്ക് കാലിസിന്റെ അര്*ധസെഞ്ചുറിയുടെ(54) മികവില്* ജയത്തിലേക്കു കുതിക്കുകയായിരുന്ന കൊല്*ക്കത്തയ്ക്ക് മധ്യനിരയുടെ തകര്*ച്ചയാണ് പരാജയത്തിലേക്ക് തള്ളിവിട്ടത്. ഒരുഘട്ടത്തില്* 15 ഓവറില്* 115ന് രണ്ട് എന്ന നിലയില്* നിന്നാണ് അവര്* തോല്*വിയിലേക്ക് കൂപ്പുകുത്തിയത്.

    കൊല്*ക്കത്ത നിരയില്* കാലിസിനു പുറമേ 27 റണ്*സ് വീതം നേടിയ മനോജ് തിവാരിക്കും മന്*വീന്ദര്* ബിസ്ലയ്ക്കും മാത്രമാണ് തിളങ്ങാനായത്. യൂസഫ് പഠാന്*(11), ഗൗതം ഗംഭീര്*(1), ഇയോയിന്* മോര്*ഗന്*(6) എന്നിവര്* നിരാശപ്പെടുത്തി. ചെന്നൈയ്ക്കു വേണ്ടി ടീം സൗത്തി, ആര്*. അശ്വിന്*, സുരാജ് രണ്*ദീവ്, ഷഹദാബ് ജഗതി, സുരേഷ് റെയ്*ന എന്നിവര്* ഓരോ വിക്കറ്റ് സ്വന്തമാക്കി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
  • reni_shin2
    • Aug 2007
    • 9595

    #2
    Re: ഐപിഎല്* 4ലെ ആദ്യവിജയം ചെന്നൈയ്ക്ക്

    thanks for the share

    Comment

    Working...
    X