ഐസ്*ക്രീം കേസ് ഡയറി വിഎസിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം കേസ് ഡയറി വിഎസിന്

    തിരുവനന്തപുരം: വിവാദമായ ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്*ട്ടിന്റെ പകര്*പ്പ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കൈമാറി. റിപ്പോര്*ട്ടിനൊപ്പം കേസ് ഡയറിയും മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. മുദ്ര വെച്ച കവറിലാണ് റിപ്പോര്*ട്ട് കൈമാറിയത്. അന്വേഷണം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.

    കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫിന്റെ വെളിപ്പെടുത്തലുകളാണ് പുതിയ കേസിന്റെ അടിസ്ഥാനം. മുഖ്യമന്ത്രിയ്ക്ക് കേസ് അന്വേഷണ റിപ്പോര്*ട്ട് കൈമാറാനാവില്ലെന്ന് ഡിജിപി പറഞ്ഞതായി മാധ്യമങ്ങളില്* വാര്*ത്ത വന്നിരുന്നു. ഇതിനിടെയാണ് വിഎസിനെ നേരില്*ക്കണ്ട് ഡിജിപി അന്വേഷണ റിപ്പോര്*ട്ട് കൈമാറിയിരിക്കുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X