വിജ്ഞാപനമിറങ്ങി, അന്നാ ഹസാരെ സമരം അവസാനിപ്പിച്ചു

ന്യൂഡല്*ഹി: അഴിമതി തടയുന്നതിനുള്ള ലോക്പാല്* ബില്ലിന് രൂപം നല്*കാന്* പൊതുസമൂഹത്തില്*പ്പെട്ട പ്രമുഖ വ്യക്തികള്* അടങ്ങുന്ന സമിതിക്ക് രൂപം നല്*കികൊണ്ടുള്ള വിജ്ഞാപനമിറങ്ങി. വിജ്ഞാപനത്തിന്റെ പകര്*പ്പ് സമരസമിതിക്ക് കൈമാറിയതിനെ തുടര്*ന്ന് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു.
കേന്ദ്രമന്ത്രി പ്രണബ്മുഖര്*ജി സമിതി അധ്യക്ഷനാവും. മുന്* കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണ്* സഹ അധ്യക്ഷനാവും. അരവിന്ദ് കെജ്*രി വാള്*, അന്ന ഹസാരെ, സന്തോഷ് ഹെഗ്*ഡെ, പ്രശാന്ത് ഭൂഷണ്* എന്നിവര്* സമിതി അംഗങ്ങളാവും. നിയമമന്ത്രി വീരപ്പമൊയ്*ലിയാണ് കണ്*വീനര്*. കേന്ദ്രസര്*ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.
കേന്ദ്രസര്*ക്കാര്* ആവശ്യങ്ങള്* അംഗീകരിച്ചതോടെ ശനിയാഴ്ച രാവിലെ പത്തിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ വെള്ളിയാഴ്ച രാത്രി പ്രഖ്യാപിച്ചിരുന്നു. 'ഭാരതത്തിലെ ജനങ്ങള്* ജയിച്ചുവെന്ന്' ഹസാരെ പ്രഖ്യാപിച്ചപ്പോള്* ചര്*ച്ചകള്*ക്ക് നേതൃത്വം നല്*കിയ കപില്* സിബല്* സര്*ക്കാറും ജനങ്ങളും ഒപ്പമാണെന്ന് കൂട്ടിച്ചേര്*ത്തു. കേന്ദ്ര സര്*ക്കാര്* പ്രതിനിധികളുടെ അത്രതന്നെ പൊതുസമൂഹത്തില്*പ്പെട്ട പ്രമുഖ വ്യക്തികള്* അടങ്ങുന്ന സമിതി ലോക്പാല്* ബില്ലിനായുള്ള നിര്*ദേശങ്ങള്* സമര്*പ്പിക്കാന്* രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് നാലുദിവസം നീണ്ടുനിന്ന നിരാഹാര സമരം ഫലം കണ്ടത്.
സര്*ക്കാറിന്റെ ഭാഗത്തുനിന്നുള്ള മുഖ്യ അനുരഞ്ജകനായ കപില്* സിബല്* അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്* അന്നാ ഹസാരെയുടെ പിന്നണിയില്* ഉറച്ചുനില്*ക്കുന്ന സാമൂഹികപ്രവര്*ത്തകരായ സ്വാമി അഗ്*നിവേശ്, അരവിന്ദ് കെജ്*രിവാള്*, മുന്* ഐ.പി.എസ്. ഓഫീസര്* കിരണ്*ബേദി എന്നിവരുമായി വെള്ളിയാഴ്ച നാലുവട്ടമാണ് ചര്*ച്ച നടത്തിയത്.അഴിമതിതടയുന്നതിനായി പരിഷ്*കരിച്ച ലോക്പാല്* ബില്* വര്*ഷകാലസമ്മേളനത്തില്* പാര്*ലമെന്റില്* കൊണ്ടുവന്ന് പാസാക്കുക, ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ജനങ്ങളില്* നിന്നുള്ള പ്രതിനിധികളെ ഉള്*പ്പെടുത്തുക, ഈ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവര്*ത്തകനെ നിയമിക്കുക തുടങ്ങിയ നിര്*ദേശങ്ങള്* സര്*ക്കാര്* തത്ത്വത്തില്* അംഗീകരിച്ചു. സമിതിയില്* പകുതി സര്*ക്കാര്* പ്രതിനിധികളാവും ഉണ്ടാവുക.
പ്രശ്*നപരിഹാരത്തിന് പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. ഹസാരെയുടെ പ്രക്ഷോഭത്തെത്തുടര്*ന്നുള്ള സാഹചര്യങ്ങളെക്കുറിച്ചും ലോക്പാല്* ബില്ലിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വിശദീകരണം നല്*കി. രാഷ്ട്രപതി ഭവനില്* 35 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്* സര്*ക്കാറിന്റെ അനുരഞ്ജന ശ്രമങ്ങള്* അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. വൈകിട്ട് കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പൊളിറ്റിക്കല്* സെക്രട്ടറി അഹമ്മദ് പട്ടേലുമായി പ്രധാനമന്ത്രി ഈ വിഷയം ചര്*ച്ച ചെയ്തു.ലോക്പാല്* ബില്ല് യാഥാര്*ഥ്യമാകുമെന്ന ഉറപ്പു ലഭിക്കാതെ സമരത്തില്* നിന്ന് പിന്മാറുന്നപ്രശ്*നമില്ലെന്ന് അന്നാ ഹസാരെ വെള്ളിയാഴ്ച വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു.
ലോക്പാല്* ബില്* പാര്*ലമെന്റിന്റെ വര്*ഷകാല സമ്മേളനത്തില്* അവതരിപ്പിക്കാമെന്ന ഉറപ്പ് മന്ത്രി കപില്* സിബല്* വെള്ളിയാഴ്ചയും നല്*കി. പക്ഷേ, പ്രക്ഷോഭകരുടെ പ്രതിനിധികളായ സ്വാമി അഗ്*നിവേശും അരവിന്ദ് കെജ്*രിവാളുമായി മന്ത്രി സിബല്* വെള്ളിയാഴ്ച രാവിലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. ഈ കൂടിക്കാഴ്ച നടക്കാതിരുന്നത് അലംഭാവം കൊണ്ടാണെന്ന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി. അതിനിടെ സര്*ക്കാര്* നീക്കത്തില്* പ്രതിഷേധിച്ച് ഏപ്രില്* 12 ന് ജയില്* നിറയ്ക്കല്* സമരം നടത്താന്* അന്നാ ഹസാരെ അനുയായികളെ ആഹ്വാനം ചെയ്തിരുന്നു.
എന്നാല്*, കേന്ദ്രമന്ത്രിമാര്* ഉള്*പ്പെടുന്ന ഒരു പാനലില്* പൊതുസമൂഹത്തില്* നിന്നൊരാളെ അധ്യക്ഷനാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്നാണ് സര്*ക്കാര്* ആദ്യം വാദിച്ചത് അവസാനം ഒത്തുതീര്*പ്പില്* പൊതുപ്രവര്*ത്തകനെ സഹഅധ്യക്ഷനാക്കാന്* തീരുമാനിക്കുകയായിരുന്നു.
വിദ്യാര്*ഥികളും വീട്ടമ്മമാരും യുവജനങ്ങളും മുതല്* വ്യവസായികളും ബോളിവുഡ് താരങ്ങളും വരെയുള്ളവര്* അഴിമതിവിരുദ്ധ സമരത്തിന് പിന്തുണയര്*പ്പിച്ച് വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഹസാരെയുടെ പ്രക്ഷോഭം ഉയര്*ത്തിയ ആവേശത്തീപ്പൊരിയില്* നിന്നുള്ള ആവേശം രാജ്യം മുഴുവന്* കത്തിപ്പടരുന്നതിനിടെയാണ് ഒത്തുതീര്*പ്പു ചര്*ച്ചകള്* ഫലപ്രാപ്തിയിലെത്തിയത്.
അതേസമയം വ്യവസായ ലോകത്തെ പ്രമുഖരായ ആദി ഗോദ്*റേജ്, രാഹുല്* ബജാജ്, ഫിക്കി ഡയറക്ടര്* ജനറല്* രാജീവ് കുമാര്* തുടങ്ങിയവരും ഹസാരെയ്ക്ക് പിന്തുണ നല്*കി രംഗത്തെത്തി. സി.പി.ഐ., ഫോര്*വേഡ് ബ്ലോക്ക് തുടങ്ങിയ ഇടത്പാര്*ട്ടികളും ഹസാരെയുടെ സമരത്തെ പിന്തുണച്ചു. സി.പി.എം. പിന്തുണ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. അതിനിടെ ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തിന് പൂര്*ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* കത്തെഴുതി. ഫെയ്*സ്ബുക്ക് അടക്കമുള്ള ഇന്റര്*നെറ്റിലെ പൊതുവേദികളിലും ഹസാരെയ്ക്ക് വന്*പിന്തുണയുണ്ടായി.