ഐസ്*ക്രീം കേസ്: റിപ്പോര്*ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി
തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്*ട്ട് ഡി.ജി.പി. ജേക്കബ് പുന്നൂസ് മുഖ്യമന്ത്രിയുടെ ഓഫീസിന് നല്*കി. ഈ റിപ്പോര്*ട്ട് ഏപ്രില്* പതിനൊന്നിന് മുഖ്യമന്ത്രിക്ക് കൈമാറും. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഡി.ജി.പി. റിപ്പോര്*ട്ട് സമര്*പ്പിച്ചത്. മുദ്രവച്ച കവറിലാണ് റിപ്പോര്*ട്ട് കൈമാറിയത്. കേസ് ഡയറിയുടെ പകര്*പ്പും കൈമാറിയ രേഖകളില്* ഉള്*പ്പെടും. കേസ് ഡയറി കൈമാറാനാകില്ലെന്ന് എ.ഡി.ജി.പി പറഞ്ഞതായി നേരത്തെ മാധ്യമ റിപ്പോര്*ട്ടുകള്* ഉണ്ടായിരുന്നു.
റിപ്പോര്*ട്ട് അന്വേഷണ സംഘത്തലവന്* ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്*സന്* എം. പോള്* ഡി.ജി.പിക്ക് കൈമാറിയത് വെള്ളിയാഴ്ചയാണ്. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്* പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ്സെടുക്കാന്* വകുപ്പില്ലെന്നും എന്നാല്* തുടര്*നടപടികളെക്കുറിച്ച് സര്*ക്കാരിന് തീരുമാനിക്കാമെന്നുമാണ് റിപ്പോര്*ട്ടില്* പറയുന്നതെന്നാണ് സൂചന. സര്*ക്കാരിന് ഏതെങ്കിലും സംവിധാനം ഉപയോഗിച്ച് തുടരന്വേഷണം നടത്താവുന്നതാണെന്നും റിപ്പോര്*ട്ടില്* സൂചനയുണ്ടെന്നറിയുന്നു.
കേസ് അട്ടിമറിക്കാന്* കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന് ബന്ധുവായ കെ.എ. റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് വിന്*സന്* എം. പോളിനെ ചുമതലപ്പെടുത്തിയത്. സംഘത്തിന്റെ അന്വേഷണത്തില്* അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി അന്വേഷണം ഊര്*ജിതമാക്കാന്* സുപ്രീംകോടതിയിലെ മുതിര്*ന്ന അഭിഭാഷകരുടെ നിയമോപദേശം തേടിയതും വിവാദമായിരുന്നു.
സുപ്രീംകോടതി അഭിഭാഷകരായ ശാന്തിഭൂഷന്റെയും സുശീല്*കുമാറിന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് ഡയറിയും റിപ്പോര്*ട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇവ മുഖ്യമന്ത്രിക്ക് നല്*കാന്* സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് ആദ്യം പോലീസ് ചൂണ്ടിക്കാട്ടിയത്. എന്നാല്* മുഖ്യമന്ത്രിയുടെ ഈ ആവശ്യത്തിന് പോലീസ് ഇപ്പോള്* വഴങ്ങിയിരിക്കുകയാണ്.
അതേസമയം, കേസ് ഡയറി സുപ്രീംകോടതിയിലെ അഭിഭാഷകനായ സുശീല്*കുമാറിനെ അന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി നേരിട്ട് കാണിച്ച് നിയമോപദേശം തേടാനും മുഖ്യമന്ത്രി നിര്*ദ്ദേശിച്ചിരുന്നു. ഇതിനും കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്. ഐസ്*ക്രീം കേസില്* അന്വേഷണം ഊര്*ജിതമാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാല്* ഉദ്ദേശിച്ച പോലെ അന്വേഷണം നീങ്ങിയില്ല. ഫിബ്രവരി 23 നാണ് റൗഫിന്റെ മൊഴി രേഖപ്പെടുത്തിയത്. നടപടികള്*ക്ക് വേഗംകൂട്ടാന്* ദിവസങ്ങള്*ക്കുമുമ്പ് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയുമായി ടെലിഫോണില്* ചര്*ച്ചയും നടത്തിയിരുന്നു.
കേസിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്* പ്രഥമദൃഷ്ട്യാ കേസ്സെടുക്കാവുന്നതാണെന്നും കൂടുതല്*പേരെ ചോദ്യം ചെയ്യണമെന്നുമാണ് മുഖ്യമന്ത്രിക്ക് നിയമോപദേശം കിട്ടിയത്. ഇതനുസരിച്ചുള്ള നടപടികള്*ക്ക് മുഖ്യമന്ത്രി പോലീസിന് നിര്*ദ്ദേശവും നല്*കിയിരുന്നു. എന്നാല്* ഇനി അന്വേഷണം ഏതുനിലയ്ക്ക് തുടരണമെന്നതിനെക്കുറിച്ച് സര്*ക്കാരിന് തീരുമാനമെടുക്കേണ്ടി വരും