കൊച്ചി: രാജ്യത്ത് എടിഎം വഴിയുള്ള പണമിടപാടില്* വന്* വര്*ധന. എടിഎമ്മുകളെക്കുറിച്ചുള്ള അവബോധം കൂടിയതും എടിഎമ്മുകളുടെ എണ്ണം വര്*ധിച്ചതുമാണ് ഇതിന് കാരണം.
2010 ഏപ്രിലില്* രാജ്യത്ത് വിവിധ ബാങ്കുകളുടേതായി 57,371 എടിഎമ്മുകളായിരുന്നു ഉണ്ടായിരുന്നത്. 2011 ഫിബ്രവരിയോടെ ഇത് 70,323 ആയി ഉയര്*ന്നിട്ടുണ്ട്. 2011-12 കാലയളവില്* ഇത് ഒരു ലക്ഷം കടക്കുമെന്നാണ് കണക്കാക്കുന്നത്.
എടിഎമ്മുകളിലൂടെ പണം പിന്*വലിക്കുന്നത് 8.83 കോടിയായി ഉയര്*ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്*ഷം ആദ്യം ഇത് 4.46 കോടിയായിരുന്നു. അതായത് 11 മാസങ്ങള്* കൊണ്ട് ഇരട്ടിയിലേറെയായി ഇത് ഉയര്*ന്നു.
വ്യക്തിഗത ഇടപാടുകളില്* 60-80 ശതമാനവും ഇപ്പോള്* എടിഎമ്മുകളിലൂടെയാണെന്ന് ഇന്ത്യന്* ബാങ്ക്*സ് അസോസിയേഷന്* ചൂണ്ടിക്കാട്ടുന്നു. വിവിധ ബാങ്കുകളില്* നിന്നുള്ള കണക്കുകളും ഇതു ശരിവെയ്ക്കുന്നു. പണം പിന്*വലിക്കാനാണ് ഇടപാടുകാര്* മുഖ്യമായും എടിഎമ്മുകളെ ആശ്രയിക്കുന്നത്.
നഗരങ്ങളിലും പട്ടണങ്ങളിലുമാണ് എടിഎം ഏറ്റവുമധികം ഉപയോഗിക്കുന്നതെന്നും ഗ്രാമീണ മേഖലയില്* ഇനിയും വളരേണ്ടതുണ്ടെന്നും ആന്ധ്രാ ബാങ്കിന്റെ എക്*സിക്യൂട്ടീവ് ഡയറക്ടര്* അനില്* ഗിരോത്ര പറയുന്നു.
സ്*റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മുകളില്* ശരാശരി പ്രതിദിന ഇടപാട് 684 ആയി ഉയര്*ന്നു. 2010 മാര്*ച്ചില്* ഇത് 554 മാത്രമായിരുന്നു.
എടിഎമ്മുകളുടെ എണ്ണം ഇനിയും ഉയരുന്നതോടെ ഇതുവഴിയുള്ള ഇടപാടുകളും വര്*ധിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങള്* നല്*കുന്ന സൂചന.

