മഹാഇടയന് അങ്കമാലിയുടെ വിട

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മഹാഇടയന് അങ്കമാലിയുടെ വിട

    മഹാഇടയന് അങ്കമാലിയുടെ വിട




    അങ്കമാലി: പ്രാര്*ഥനാപുഷ്പങ്ങള്* നെഞ്ചിലേറ്റി ഒമ്പതുനാള്* അങ്കമാലിയില്* ''വിശ്രമിച്ച'' മഹാഇടയന് നിറകണ്ണുകളോടെ വിട. ആയിരങ്ങളുടെ ആദരം ഏറ്റുവാങ്ങിയാണ് സഭയുടെ മഹാപിതാവ് ചരിത്രമുറങ്ങുന്ന അങ്കമാലിയോട് വിട പറഞ്ഞത്. കാലംചെയ്ത കര്*ദിനാള്* മാര്* വര്*ക്കി വിതയത്തിലിന്റെ ഭൗതികശരീരം ശനിയാഴ്ച രാവിലെ 5.45ന് അങ്കമാലി ലിറ്റില്* ഫ്*ളവര്* ആസ്​പത്രിയിലെ ഫ്രീസറില്*നിന്നും പുറത്തെടുത്തു. വൈദികരും കന്യാസ്ത്രീകളുമടക്കം നിരവധി പേര്* ആസ്​പത്രിയിലെത്തിയിരുന്നു. തുടര്*ന്ന് കര്*ദിനാള്* അംഗമായിരുന്ന ദിവ്യരക്ഷക സഭയുടെ കാലടി മരോട്ടിച്ചുവടിലുള്ള പ്രൊവിന്*സ് ഹൗസിലേക്ക് ഭൗതികശരീരം കൊണ്ടുപോയി. അവിടെ പ്രത്യേക പ്രാര്*ഥനയ്ക്കുശേഷം അരമണിക്കൂര്* പൊതുദര്*ശനത്തിനുവെച്ചു. അവിടെനിന്നും 6.45ന് എടുത്ത ഭൗതികശരീരം അങ്കമാലി സെന്റ് ജോര്*ജ് ബസലിക്കയില്* കൊണ്ടുവന്നു. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്*മാരായ തോമസ് ചക്യത്ത്, സെബാസ്റ്റ്യന്* എടയന്ത്രത്ത്, ബസലിക്ക റെക്ടര്* ഫാ. ജോസഫ് കല്ലറയ്ക്കല്* എന്നിവരുടെ നേതൃത്വത്തില്* പ്രത്യേക പ്രാര്*ഥന നടന്നു.

    സിഎസ്*ഐ സഭ മധ്യകേരള ബിഷപ്പ് തോമസ് കെ. ഉമ്മന്*, മുന്* ബിഷപ്പ് സാം മാത്യു തുടങ്ങിയവര്* പങ്കെടുത്തു. ഹിമാചല്*പ്രദേശ് ചീഫ് ജസ്റ്റിസ് കുര്യന്* ജോസഫ്, അങ്കമാലി മണ്ഡലത്തിലെ സ്ഥാനാര്*ഥികളായ ജോസ് തെറ്റയില്*, ജോണി നെല്ലൂര്*, എം.എ. ബ്രഹ്മരാജ്, ആലുവ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്*ഥി അന്*വര്* സാദത്ത്, ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്*ഥി കെ.ടി. ബെന്നി തുടങ്ങിയവര്* ആദരാഞ്ജലികള്* അര്*പിക്കാനെത്തി. ആയിരക്കണക്കിന് വിശ്വാസികളും വൈദികരും കന്യാസ്ത്രീകളും ബസലിക്കയിലെത്തി മഹാഇടയന് പ്രണാമമര്*പ്പിച്ചു. പള്ളിയുടെ മധ്യഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിലാണ് ഭൗതികശരീരം പൊതുദര്*ശനത്തിനുവെച്ചത്. തിക്കുംതിരക്കും ഒഴിവാക്കാന്* പ്രത്യേകം ക്രമീകരണം ഏര്*പ്പാടാക്കിയിരുന്നു.

    കൃത്യം ഒമ്പതിന് തന്നെ അലങ്കരിച്ച വാഹനത്തില്*, നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭൗതികശരീരം വിലാപയാത്രയായി അങ്കമാലിയില്* നിന്നും കാക്കനാട് മൗണ്ട് സെന്റ് തോമസിലേക്ക് കൊണ്ടുപോയി. കര്*ദിനാളിനോടുള്ള ആദരസൂചകമായി ശനിയാഴ്ച രാവിലെ 11 വരെ അങ്കമാലിയില്* വ്യാപാരസ്ഥാപനങ്ങള്* അടച്ചിട്ടു.
    വലിയ*ഇടയന്**അന്ത്യാഞ്ജലികൾ*അർപ്പിക്കാം
Working...
X