ദിവ്യരക്ഷക സമൂഹം വിടചൊല്ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ദിവ്യരക്ഷക സമൂഹം വിടചൊല്ലി

    ദിവ്യരക്ഷക സമൂഹം വിടചൊല്ലി



    കാലടി: സീറോ മലബാര്* സഭയുടെ മഹാ ഇടയന് ദിവ്യരക്ഷക സമൂഹം കണ്ണീരില്* കുതിര്*ന്ന യാത്രാമൊഴിയേകി. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സഭാംഗമായ കര്*ദിനാള്* മാര്* വര്*ക്കി വിതയത്തിലിന്റെ മൃതദേഹം കാലടി മരോട്ടിച്ചോടുള്ള ദിവ്യരക്ഷക സഭയുടെ പ്രൊവിന്*ഷ്യാല്* ഹൗസില്* എത്തിച്ചത്.

    പുലര്*ച്ചെ മുതല്* തന്നെ പരിസരവാസികളും സഭാംഗങ്ങളും പ്രാര്*ത്ഥനയോടെ കാത്തുനിന്നു. ലിറ്റില്* ഫ്*ളവര്* ആസ്​പത്രിയില്* നിന്ന് പ്രത്യേകം അലങ്കരിച്ച ആംബുലന്*സിലാണ് മൃതദേഹം ആശ്രമത്തിലെത്തിച്ചത്. അതിരൂപതാ സഹായമെത്രാന്മാരായ മാര്* തോമസ് ചക്യേത്ത്, മാര്* സെബാസ്റ്റ്യന്* എടയന്ത്രത്ത് എന്നിവര്* മൃതദേഹത്തെ അനുഗമിച്ചിരുന്നു.

    ആശ്രമ ചാപ്പലിലെ അള്*ത്താരയ്ക്ക് മുമ്പില്* സജ്ജീകരിച്ച പുഷ്പാലംകൃതമായ പീഠത്തില്* മൃതദേഹം കിടത്തി. പ്രൊവിന്*ഷ്യാല്* ഫാ. ജോയി പൂണോളി, ഫാ. മാത്യു മഞ്ഞകുന്നേല്*, മുന്* പ്രൊവിന്*ഷ്യാല്* ഫാ. മൈക്കിള്* നായ്ക്കംപറമ്പില്* എന്നിവര്* ഒപ്പീസ് ചൊല്ലി. സഭാംഗങ്ങളായ ഫാ. ജോര്*ജ് അരീയ്ക്കല്*, ഫാ. മാത്യു പരുത്തിക്കാട്ട്, ഫാ. മനോജ് കുന്നത്ത്, ഫാ. ജോസ് പൂവാനിക്കുന്നേല്*, ഫാ. സാജു ഒറീത്താപറമ്പില്* എന്നിവര്* പ്രാര്*ത്ഥനയില്* പങ്കുകൊണ്ടു. സമീപത്തെ മഠങ്ങളില്* നിന്നും ആശ്രമങ്ങളില്* നിന്നുമായി നൂറുകണക്കിന് വൈദികരും സംന്യാസിനി സഭാംഗങ്ങളും അന്ത്യോപചാരം അര്*പ്പിച്ചു.

    കര്*ദിനാള്*, വൈദിക ജീവിതത്തിന്റെ തുടക്കം കുറിച്ച സഭയുടെ മണ്ണില്* നിന്ന് 6.50 ന് മൃതദേഹം തിരികെ വാഹനത്തിലേക്ക് കയറ്റുമ്പോള്* വൈദിക സമൂഹവും വിശ്വാസി സമൂഹവും കൈകൂപ്പി നിന്ന് പ്രാര്*ത്ഥനയോടെ വിടചൊല്ലി.

Working...
X