കുര്യാക്കോസ് മാര്* യൂലിയോസ് മെത്രാപ്പൊലീത്ത കാലംചെയ്തു
Posted on: 10 Apr 2011
മഞ്ഞിനിക്കര(പത്തനംതിട്ട):മലങ്കര യാക്കോബായ സുറിയാനി സഭയുടെ അധീനതയിലുള്ള മഞ്ഞിനിക്കര ദയറയുടെ മുന്* അധിപനും സഭയിലെ സിംഹാസന പള്ളികളുടെ സീനിയര്* മെത്രാപ്പൊലീത്തയുമായ കുര്യാക്കോസ് മാര്* യൂലിയോസ് മെത്രാപ്പൊലീത്ത (78) കാലംചെയ്തു. ഹൃദ്രോഗത്തെ തുടര്*ന്ന് ശനിയാഴ്ച നാലരയ്ക്ക് മഞ്ഞിനിക്കര ദയറയില്* ആയിരുന്നു അന്ത്യം. കബറടക്കം തിങ്കളാഴ്ച 12ന് ശ്രേഷ്ഠ കാതോലിക്കാബാവ ആബൂന്* മോര്* ബസേലിയോസ് തോമസ് പ്രഥമന്റെ മുഖ്യ കാര്*മികത്വത്തില്* മഞ്ഞിനിക്കര ദയറയില്* നടക്കും.
ദമാസ്*കസില്* പരിശുദ്ധ പാത്രിയാര്*ക്കീസ് ബാവയുടെ സെക്രട്ടറിയായി 1984 മുതല്* 2004 വരെ പ്രവര്*ത്തിച്ചിട്ടുണ്ട്. 1933 ജൂലായ് ആറിന് കുട്ടനാട് വെളിയനാട് കൊച്ചുപുരയ്ക്കല്* വര്*ക്കിയുടെയും ഏലിയുടെയും രണ്ടാമത്തെ മകനായിട്ടാണ് ജനനം. വെളിയനാട് ഗവ. എല്*.പി.എസ്സിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്*നിന്ന് ബി.എസ്.സി. ബിരുദമെടുത്തു. ദൈവശാസ്ത്രപഠനം മഞ്ഞിനിക്കരയിലായിരുന്നു. അമേരിക്കയില്*നിന്ന് ഫിലോസഫിയിലും ഇറ്റലിയില്*നിന്ന് ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് എടുത്ത അദ്ദേഹം, 1955ല്* ഏലിയാസ് മാര്* യൂലിയോസിസില്* നിന്ന് ശെമ്മാശപ്പട്ടം സ്വീകരിച്ചു.
1990-ല്* റമ്പാനായി. 1998-ല്* ദമാസ്*കസില്*, പാത്രിയാര്*ക്കീസ് ബാവ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2003-ലാണ് മഞ്ഞിനിക്കരയില്* എത്തിയത്. 2004-ല്* ബന്യാമിന്* മാര്* ഒസ്താത്തിയോസ് കാലംചെയ്തപ്പോള്* ദയറയുടെ അധിപനായി. രണ്ടുവര്*ഷം മുമ്പാണ് ദയറാധിപസ്ഥാനം ഒഴിഞ്ഞത്. തുടര്*ന്ന് എറണാകുളം പെരുമ്പള്ളി, പിറമാടം ദയറകളില്* വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ശിഷ്ടകാലം ചെലവഴിക്കാന്* കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം മഞ്ഞിനിക്കരയിലെത്തിയത്. ശനിയാഴ്ച രാവിലെയും കുര്*ബാനയില്* പങ്കെടുത്തിരുന്നു.
ഭൗതികശരീരം എംബാംചെയ്ത ശേഷം മഞ്ഞിനിക്കര ദയറയില്* എത്തിച്ചു. തിങ്കളാഴ്ച രാവിലെ 10ന് ഓമല്ലൂര്* കവല വരെ നഗരികാണിക്കല്* ചടങ്ങ് നടക്കും. ഇതിനുശേഷമാണ് കബറടക്ക ചടങ്ങുകള്*. യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില്* പങ്കെടുക്കും.