ഒരു ഗ്രാമം ഇല്ലാതായി; ഇതറിഞ്ഞത് ഇപ്പോള്* മാത്രം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഒരു ഗ്രാമം ഇല്ലാതായി; ഇതറിഞ്ഞത് ഇപ്പോള്* മാത്രം

    ഒരു ഗ്രാമം ഇല്ലാതായി; ഇതറിഞ്ഞത് ഇപ്പോള്* മാത്രം
    Posted on: 10 Apr 2011

    തമിഴ്*നാട് നിയമസഭയിലേക്ക് 2001 മെയ് പത്തിന് നടന്ന തിരഞ്ഞെടുപ്പില്* കുറുമ്പപ്പാളയം ഗ്രാമത്തില്*നിന്ന് വോട്ട് രേഖപ്പെടുത്തിയവര്* 930. അന്നീ ഗ്രാമത്തില്* 200 കുടുംബങ്ങളുണ്ടായിരുന്നു.

    ഈ തിരഞ്ഞെടുപ്പില്* ഇതേ ഗ്രാമത്തില്*നിന്ന് വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണം അഞ്ച്. ഗ്രാമീണര്* തിരഞ്ഞെടുപ്പ് ബഹിഷ്*കരിക്കുകയൊന്നുമല്ല. ഗ്രാമത്തില്* ഇപ്പോള്* അവശേഷിക്കുന്നത് അഞ്ച് പേര്* മാത്രം. 200 വീടുകളുണ്ടായിരുന്നിടത്ത് രണ്ട് കുടിലുകള്* മാത്രം.

    പത്തു വര്*ഷംകൊണ്ട് 1600-ലധികം ഗ്രാമീണര്* കുടിയിറങ്ങിയ കുറുമ്പപ്പാളയം ഇപ്പോള്* അംബരചുംബികളായ കാറ്റാടിയന്ത്രങ്ങള്* കൈവീശിക്കറങ്ങുന്ന കാറ്റാടിപ്പാടമാണ്. ഒരു ഗ്രാമം ഇല്ലാതായ കഥ രാഷ്ട്രീയക്കാര്* അറിയുന്നത് തിരഞ്ഞെടുപ്പ്*വേളയില്* വോട്ടര്*പട്ടിക പുറത്തുവന്നപ്പോള്* മാത്രം.

    കോയമ്പത്തൂരില്*നിന്ന് 35 കിലോമീറ്റര്* അകലെ പൊള്ളാച്ചി നിയമസഭാമണ്ഡലത്തില്*പ്പെട്ട കുറുമ്പപ്പാളയം ഗ്രാമത്തില്* ഇക്കുറി വോട്ടുതേടി ആരും ചെന്നില്ല. അഞ്ച് വോട്ടിനായി അഞ്ച് ചുരം പുല്ലും മണ്ണും മേടും മുള്ളും താണ്ടാന്* ആരെക്കൊണ്ടാകും. വോട്ടര്*പ്പട്ടിക പുതുക്കുന്നതിനായി ചില തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി. ഒന്നുരണ്ടു മാധ്യമ പ്രവര്*ത്തകരും. അത്രതന്നെ.

    രണ്ടു വീട്ടിലെ അഞ്ച് വോട്ടര്*മാര്*ക്കായി ഇത്തവണ കുറുമ്പപ്പാളയത്ത് ബൂത്തില്ല. എട്ട് കിലോമീറ്റര്* അകലെയുള്ള വടചിത്തൂര്* സര്*ക്കാര്* സ്*കൂളിലാണ് ബൂത്ത്. ഇത്ര ദൂരം നടന്ന് വോട്ട് ചെയ്യാന്* 85 താണ്ടിയ സുബ്രഹ്മണിയും 70 താണ്ടിയ മാരങ്കാച്ചും നഞ്ചമ്മാളുമൊക്കെ തയ്യാര്*.

    കുറുമ്പപ്പാളയം ഗ്രാമത്തില്* ഇപ്പോള്* നാല്പതിലേറെ കാറ്റാടി വൈദ്യുതി യന്ത്രങ്ങളാണ്. പ്രതിദിനം ഇവിടെനിന്ന് ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനുള്ളിലെ രണ്ടു കൂരയില്* ഇന്നും വൈദ്യുതിയില്ല.

    സ്*നേഹവും സാഹോദര്യവും ഐശ്വര്യവും കളിയാടിയ ഒരു ഗ്രാമം എങ്ങനെ ഇല്ലാതായി? ഗ്രാമത്തുടിപ്പുകള്*ക്ക് സാക്ഷിയായി അവശേഷിക്കുന്ന മണ്ണുകുടിലിലെ രംഗസ്വാമിനഞ്ചമ്മാള്* ദമ്പതികളുടെ മകന്* എസ്. സുബ്രഹ്മണി ഇതിനുത്തരം പറയും. മഴ കുറഞ്ഞു; ജലക്ഷാമം രൂക്ഷമായി. കൃഷികൊണ്ട് ഉപജീവനം കണ്ടെത്തിയിരുന്ന ഗ്രാമജനത തൊഴിലന്വേഷിച്ച് നഗരത്തിലേക്ക് ചേക്കേറി. ടെക്സ്റ്റയില്* മില്ലിലും പമ്പ് നിര്*മാണ യൂണിറ്റിലും ഉപജീവനം കണ്ടെത്തിയ ഇവര്* ഗ്രാമത്തിലെ നിലം തുച്ഛവിലയില്* കാറ്റാടി കമ്പനികള്*ക്ക് നല്*കി. എട്ടു വര്*ഷംമുമ്പ് ഗ്രാമജനത ആരംഭിച്ച പലായനം പൂര്*ത്തിയായത് ഒരു വര്*ഷംമുമ്പ്. ഇപ്പോള്* അവശേഷിക്കുന്ന രണ്ടു കുടിലുകള്* തകര്*ത്ത് രണ്ടു കാറ്റാടി െൈവദ്യുതിയന്ത്രങ്ങള്* സ്ഥാപിക്കാന്* കമ്പനികള്* വിലപേശുകയാണ്. ''ഗ്രാമം ഉപേക്ഷിക്കുന്ന കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല''-തെങ്ങിന്*തോപ്പില്* തൊഴിലാളിയായ സുബ്രഹ്മണി പറയുന്നു.

    സുബ്രഹ്മണ്യത്തിന്റെയും അമ്മായി മാരങ്കാളിന്റെയും വീട് ഉപേക്ഷിച്ചാല്* കുറുമ്പപ്പാളയം സമ്പൂര്*ണ 'വൈദ്യുത ഗ്രാമ'മാകും.
Working...
X