തിരഞ്ഞെടുപ്പ്; പ്രഥമവനിത വിവാഹമോചനം നേടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിരഞ്ഞെടുപ്പ്; പ്രഥമവനിത വിവാഹമോചനം നേടി

    ഗ്വാട്ടിമലസിറ്റി: വിവാഹമോചനം നേടിയ ഗ്വാട്ടിമാല പ്രഥമ വനിത തിരഞ്ഞെടുപ്പില്* മത്സരിക്കാനൊരുങ്ങുന്നു. വിവാദങ്ങള്*ക്കൊടുവിലാണ് ഗ്വാട്ടിമാലയിലെ പ്രസിഡന്റ് അല്*വാരോ കോലമിനും ഭാര്യ സാന്ദ്ര ടോറസിനും കോടതി വിവാഹമോചനമനുവദിച്ചത്. അധികാരക്കസേരയിലേയ്ക്കുള്ള മത്സരത്തിനായി വിവാഹമോചനം നേടാനുള്ള ഇവരുടെ തീരുമാനം രാജ്യത്ത് വലിയ വിവാദമായിരുന്നു. ഇവിടത്തെ നിയമമനുസരിച്ച് നിലവിലുള്ള പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കള്*ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്* മത്സരിക്കാന്* പാടില്ല.

    എന്നാല്* സാന്ദ്രയ്ക്കാവട്ടെ പ്രസിഡന്റാവാന്* അതിയായ മോഹവും, ഒടുവില്* വിവാഹമോചനം നേടി അന്യരായി തിരഞ്ഞെടുപ്പിനെ മത്സരിക്കാന്* ഇരുവരും തീരുമാനിച്ചു. കോടതി വിവാഹമോചനം നല്*കിയതോടെ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് സാന്ദ്ര.

    മാര്*ച്ചിലാണ് ദമ്പതിമാര്* കുടുംബ കോടതിയില്* വിവാഹമോചനഹര്*ജി സമര്*പ്പിച്ചത്. അതിനു മുന്*പ് സാന്ദ്ര ടെലിവിഷനില്* പ്രത്യക്ഷപ്പെട്ട് രാജ്യത്തോടായി വിവാഹമോചന പ്രഖ്യാപനവും നടത്തി. തങ്ങളുടെ സ്*നേഹത്തിന് ഒരു തരിമ്പും കോട്ടം തട്ടിയിട്ടില്ലെന്ന് കണ്ണീരോടെ പറഞ്ഞു. ഈ പ്രഖ്യാപനമാണ് വന്*കോളിളക്കത്തിനിടയാക്കിയത്.

    പ്രസിഡന്റും ഭാര്യയും ചേര്*ന്ന് രാജ്യത്തെ വഞ്ചിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തിറങ്ങി. ഇത് ഭരണഘടനാലംഘനമാണെന്നായി പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്*ഥി ജനറല്* ഓട്ടോ പെരെസ് മോളിന.

    വന്*തട്ടിപ്പിനാണ് പ്രസിഡന്റ് ദമ്പതിമാരുടെ വിവാഹമോചന ഹര്*ജിയെന്നാരോപിച്ച് വിവിധ സംഘടനകളും വ്യക്തികളും പതിനഞ്ചോളം പരാതികള്* കോടതിയില്* സമര്*പ്പിച്ചു. അവയെല്ലാം തള്ളിക്കൊണ്ടാണ് ജഡ്ജി ഇരുവര്*ക്കും വിവാഹമോചനമനുവദിച്ചത്.

    പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം വിവാഹമോചനവും പ്രണയവുമൊന്നും പുതിയ കാര്യമല്ല. മൂന്നാമത്തെ ഭാര്യയാണ് സാന്ദ്ര. അവര്* നേരത്തേ ഒരു തവണ വിവാഹമോചിതയുമാണ്. സര്*ക്കാറിന്റെ ദാരിദ്ര്യ നിര്*മാര്*ജനപ്രവര്*ത്തനങ്ങള്*ക്ക് മേല്*നോട്ടം വഹിച്ച് സാമൂഹികപ്രവര്*ത്തനങ്ങളിലും സാന്ദ്രയ്ക്ക പരിചയമുണ്ട്.

    തിരഞ്ഞെടുക്കപ്പെട്ടാല്* ഗ്വാട്ടിമലയിലെ ആദ്യവനിതാപ്രസിഡന്റാകും സാന്ദ്ര. എന്നാല്* പെരെസ് മോളിന അവര്*ക്ക് ശക്തനായ എതിരാളിയാണെന്നാണ് വിലയിരുത്തല്*. അഭിപ്രായവോട്ടെടുപ്പിലും അദ്ദേഹം തന്നെ മുന്നില്*.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X