എസ്എംഎസിനും ചാനല്* പരിപാടിക്കും വിലക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എസ്എംഎസിനും ചാനല്* പരിപാടിക്കും വിലക്ക്

    തിരുവനന്തപുരം: ഏപ്രില്* 13ന് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മുതല്* പരസ്യപ്രചാരണം നിര്*ത്തിവെയ്ക്കണമെന്ന് ചീഫ് ഇലക്റ്ററല്* ഓഫിസര്* അറിയിച്ചു. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിനു മുന്*പുള്ള 48 മണിക്കൂര്* സമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരസ്യ പ്രചാരണങ്ങളും നിര്*ത്തിവയ്ക്കണം. ഏപ്രില്* 13ന് വൈകിട്ട് 5 മണിവരെയാണ് വിലക്ക്.

    ഈ സമയത്ത് ടെലിവിഷന്* ചാനലുകള്*, എഫ്എം റേഡിയോ എന്നിവകളിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിര്*ത്തിവയ്ക്കണം. ടെലിവിഷന്* ചാനലുകളിലൂടെയുള്ള രാഷ്ട്രീയ ചര്*ച്ചകള്*, സംവാദങ്ങള്*, നേരത്തേയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങള്* തുടങ്ങിയവ ഈ 48 മണിക്കൂര്* സമയത്ത് സംപ്രേക്ഷണം ചെയ്യാന്* പാടില്ല.

    മൊബൈല്* ഫോണിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങളും അയക്കാന്* പാടില്ല. വിലക്കിനു വിരുദ്ധമായി പ്രവര്*ത്തിക്കുന്നവര്*ക്കെതിരേ നിയമ നടപടികള്* സ്വീകരിക്കുമെന്നും ചീഫ് ഇലക്റ്ററല്* ഓഫിസര്* അറിയിച്ചു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X