കേന്ദ്രവുമായി സഹകരിക്കുന്ന സര്*ക്കാര്* വരണം - പ്രധാനമന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കേന്ദ്രവുമായി സഹകരിക്കുന്ന സര്*ക്കാര്* വരണം - പ്രധാനമന്ത്രി

    കേന്ദ്രവുമായി സഹകരിക്കുന്ന സര്*ക്കാര്* വരണം - പ്രധാനമന്ത്രി
    Posted on: 10 Apr 2011

    യു.ഡി.എഫ്. അധികാരത്തില്* വന്നാല്* എല്ലാ രംഗത്തും പുരോഗതി
    ഇടതുസര്*ക്കാര്* കേന്ദ്രപദ്ധതികളുടെ പ്രയോജനം നഷ്ടപ്പെടുത്തി
    ഇടതുപക്ഷം ജീവിക്കുന്നത് ഭൂതകാലത്തില്*




    കോട്ടയം, കൊല്ലം: ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്രത്തിലെ യു.പി.എ. സര്*ക്കാരുമായി സഹകരിക്കുന്നവരാണ് കേരളത്തില്* അധികാരത്തില്* വരേണ്ടതെന്ന് പ്രധാനമന്ത്രി ഡോ. മന്*മോഹന്*സിങ് അഭിപ്രായപ്പെട്ടു. അതിന് കോണ്*ഗ്രസ് നയിക്കുന്ന യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോട്ടയത്തും കൊല്ലത്തും യു.ഡി.എഫി.ന്റെ തിരഞ്ഞെടുപ്പുയോഗങ്ങളില്* പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന സര്*ക്കാരിനെതിരെ രൂക്ഷവിമര്*ശമാണ് പ്രധാനമന്ത്രി നടത്തിയത്.

    'കേരളത്തില്* യു.ഡി.എഫ് . അധികാരത്തിലെത്തിയാല്* എല്ലാ രംഗത്തും പുരോഗതി കൈവരിക്കാന്* പദ്ധതികള്* നടപ്പാക്കും.

    അഞ്ചു വര്*ഷം കേരളം ഭരിച്ച ഇടതുമുന്നണി സര്*ക്കാരിന് സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ കാര്യമായ നിക്ഷേപം കൊണ്ടുവരാന്* കഴിഞ്ഞില്ല. കേരളത്തിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി കേന്ദ്രസര്*ക്കാര്* നിരവധി പദ്ധതികള്* നടപ്പാക്കിയെങ്കിലും ഇവിടത്തെ ഇടതുമുന്നണി സര്*ക്കാരിന്റെ കെടുകാര്യസ്ഥത കാരണം അതിന്റെ പ്രയോജനം ജനങ്ങള്*ക്ക് ലഭിച്ചിട്ടില്ല.

    കേരളത്തില്* സദ്ഭരണം കാഴ്ചവയ്ക്കുന്നതാകും അടുത്ത യു.ഡി.എഫ് . സര്*ക്കാറെന്ന് ഉറപ്പുതരികയാണ്. സംസ്ഥാനം മെച്ചപ്പെടാനാണ് ഞങ്ങള്* ആഗ്രഹിക്കുന്നത്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്* കൊണ്ടുവരാന്* യു.ഡി.എഫ് . സര്*ക്കാരിന് കഴിയും. തൊഴില്*മേഖല വിപുലപ്പെടുത്തുകയും ഉത്പാദനവും ഉത്പാദനക്ഷമതയും വര്*ധിപ്പിക്കുകയും ചെയ്യും.




    2001 മുതല്* 2006 വരെയുള്ള യു.ഡി.എഫ്. ഭരണകാലത്ത് തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്*ക്ക് ഫലം കണ്ടുതുടങ്ങിയിരുന്നു. എന്നാല്*, പിന്നീട് ഇടതു ഭരണം വന്നപ്പോള്* അത് പഴയ നിലയിലായി. ഏഴു വര്*ഷം കൊണ്ട് കേന്ദ്രത്തിലെ യു.പി.എ സര്*ക്കാര്* കേരളത്തിന്റെ വികസനത്തിനായി നിരവധി പദ്ധതികള്* നടപ്പാക്കിയിട്ടുണ്ട്'- പ്രധാനമന്ത്രി പറഞ്ഞു.

    കേന്ദ്രസര്*ക്കാര്* കേരളത്തില്* നടപ്പാക്കിയ പദ്ധതികള്* ഓരോന്നായി വിശദീകരിച്ച അദ്ദേഹം, ഈ സഹായം വേണ്ടവണ്ണം ഉപയോഗപ്പെടുത്താത്തതില്* സംസ്ഥാന സര്*ക്കാരിനെ കുറ്റപ്പെടുത്തി. കിട്ടിയ അവസരങ്ങള്* ഉപയോഗിക്കാതെ, 'കേന്ദ്രം അവഗണിച്ചു'വെന്ന് പ്രചാരണം നടത്താനാണ് ഇടതുപക്ഷത്തിന് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

    മറ്റ് ദക്ഷിണേന്ത്യന്* സംസ്ഥാനങ്ങള്* വികസനത്തിലും വിഭവസമാഹരണത്തിലും മത്സരിക്കുകയാണ്. എന്നാല്*, കര്*മശേഷിയുള്ള യുവത്വം കേരളത്തില്* ഉണ്ടായിട്ടും ഇടതുപക്ഷം നാടിനെ പിന്നോട്ടടിച്ചു. ഭൂതകാലത്തിലാണ് അവര്* ജീവിക്കുന്നത്. യു.ഡി.എഫാകട്ടെ കേരളത്തിന്റെ സമൃദ്ധമായ ഭാവി മുന്നില്*ക്കണ്ടാണ് പ്രവര്*ത്തിക്കുന്നത്.

    കോട്ടയത്ത് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയും കൊല്ലത്ത് ഡി.സി.സി.പ്രസിഡന്റ് അഡ്വ. കടവൂര്* ശിവദാസനും അധ്യക്ഷത വഹിച്ചു. എം.പി.മാര്* എം. എല്*.എ.മാര്*,സ്ഥാനാര്*ഥികള്*, മറ്റു നേതാക്കള്* എന്നിവര്* പങ്കെടുത്തു
Working...
X