മന്*മോഹന്റേയും സോണിയയുടേയും പ്രസ്താവന പദവിക്ക് നിരക്കാത്തത്: ചന്ദ്രപ്പന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മന്*മോഹന്റേയും സോണിയയുടേയും പ്രസ്താവന പദവിക്ക് നിരക്കാത്തത്: ചന്ദ്രപ്പന്*

    മന്*മോഹന്റേയും സോണിയയുടേയും പ്രസ്താവന പദവിക്ക് നിരക്കാത്തത്: ചന്ദ്രപ്പന്*
    Posted on: 10 Apr 2011

    കാസര്*കോട്: സംസ്ഥാന സര്*ക്കാരിനെതിരെ പ്രധാനമന്ത്രി മന്*മോഹന്* സിങും കോണ്*ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും നടത്തിയ പ്രസ്താവനകള്* പദവിക്ക് ചേരാത്തതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്* പറഞ്ഞു. കാസര്*കോട് പ്രസ്*ക്ലബിന്റെ 'മുഖാമുഖം' പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.

    സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്*ഷം വികസനം നടന്നിട്ടില്ലെന്നും കേന്ദ്ര പദ്ധതികളില്* നിന്നുള്ള ഫണ്ടുപയോഗിച്ചുള്ള വികസനം മാത്രമാണ് നടന്നിരിക്കുന്നതെന്നുമുള്ള പ്രസ്താവനകള്* യാഥാര്*ഥ്യം മനസ്സിലാക്കാതെയാണ്. വി.എസ് അച്യുതാനന്ദന്റെ പ്രായം സംബന്ധിച്ച് രാഹുല്* ഗാന്ധി നടത്തിയ പ്രസ്താവന പക്വതയില്ലായ്മയാണെന്നും ചെറുപ്പക്കാരനായ രാഹുലിനേക്കാള്* ഊര്*ജ്ജസ്വലതയോടെയാണ് വി.എസ് പ്രവര്*ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    അഞ്ചു വര്*ഷം രാഹുലിനൊപ്പം പാര്*ലമെന്ററി പ്രവര്*ത്തനം നടത്തിയയാളാണ് താന്*. രാഹുല്* വാ തുറന്ന് വല്ലതും പറഞ്ഞത് വളരെ വിരളമായാണ്. കാതലുള്ള ഒരു പ്രശ്*നം പോലും പാര്*ലമെന്റില്* ഉന്നയിക്കാന്* കഴിയാത്തയാളാണ് രാഹുലെന്നും ചന്ദ്രപ്പന്* പറഞ്ഞു.

    വികസനത്തെക്കുറിച്ച് പറയാതെ മുഖ്യമന്ത്രി, യു.ഡി.എഫ് നേതാക്കളെ ജയിലടയ്ക്കുമെന്നാണ് പറഞ്ഞുപ്രചാരണം നടത്തുന്നത് വികസനത്തെക്കുറിച്ച് ഒന്നും പറയാന്* ഇല്ലാത്തതുകൊണ്ടാണന്ന് യു.ഡി.എഫ് ആക്ഷേപത്തെക്കുറിച്ച് ചോദിച്ചപ്പോള്* അതിനെക്കുറിച്ച് യു.ഡി.എഫ് നേതാക്കള്* ഭയപ്പെടുന്നത് എന്തിനാണെന്നായിരുന്നു ചന്ദ്രപ്പന്റെ മറുപടി. ജയിലില്* പോകേണ്ടവര്* പോവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വേങ്ങരയില്* അജിതയെ ലീഗ് പ്രവര്*ത്തകര്* തടഞ്ഞതിനെക്കുറിച്ച് ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതാക്കളുടെ പടംവച്ച് സ്ഥാനാര്*ഥികള്* ഫ്ലാ്*സ് അടിക്കുന്നതില്* ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും കാലം മാറുന്നതുസരിച്ച് പ്രദേശിക നേതാക്കളുടെ വരെ പടം വച്ച് ഫ്ലാ്*സ് അടിക്കാമെന്നും അദ്ദേഹം പറഞ്ഞു
Working...
X