സുനാമി ഫണ്ട്: 1440 കോടി രൂപ എന്തുചെയ്തുവെന്ന?? ? ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സുനാമി ഫണ്ട്: 1440 കോടി രൂപ എന്തുചെയ്തുവെന്ന?? ? ആന്റണി

    സുനാമി ഫണ്ട്: 1440 കോടി രൂപ എന്തുചെയ്തുവെന്ന് ആന്റണി

    കൊല്ലം: സുനാമി പുനരിധിവാസത്തിനായി കേന്ദ്രം കേരളത്തിന് അനുവദിച്ച 1,440 കോടി രൂപ സംസ്ഥാന സര്*ക്കാര്* എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു.

    കുടിവെള്ളം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയ്ക്കായി കേന്ദ്രം അനുവദിച്ച ഫണ്ട് പലതും കേരളം പാഴാക്കിയെന്നും കേന്ദ്ര പണം ചെലവഴിക്കുന്നതില്* കേരളം അനാസ്ഥ കാണിച്ചുവെന്നും ആന്റണി ആരോപിച്ചു.ഇവിടുത്തെ പാവപ്പെട്ടവര്*ക്ക് വേണ്ടി കേന്ദ്രം നല്*കിയ പണം കേരളം ചെലവഴിച്ചില്ല. കേന്ദ്രസര്*ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പട്ടിണി മരണങ്ങള്* ഇല്ലാതാക്കി. ഭക്ഷ്യസുരക്ഷാനിയം ഏതാനും മാസങ്ങള്*ക്കകം നിലവില്*വരുമെന്നും ഏറ്റവും കുറഞ്ഞ നിരക്കില്* 35 കിലോ അരിയും ഗോതമ്പും നല്*കുമെന്നും അദ്ദേഹം അറിയിച്ചു.

    കയര്*, കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മക്കള്* തൊഴിലില്ലാതെ വലയുകയാണ്.
    വികസനം നടക്കുന്നുണ്ടോയെന്നറിയാന്* കേരളത്തിലെ ഇടതുപക്ഷം വടക്കോട്ടു നോക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. വികസന അജണ്ട ചര്*ച്ച ചെയ്യാന്* തയ്യാറാകാതെ ഇടതുമുന്നണി വെടിക്കെട്ടു നടത്തുകയാണ്. എതിരാളികളെ വാക്കുകള്* കൊണ്ട് പരിഹസിക്കുകയും പ്രവര്*ത്തികള്* കൊണ്ട് പീഡിപ്പിക്കുകയും ചെയ്യുന്ന നയമാണ് ഇടതുമുന്നണിയുടേതെന്നും അദ്ദേഹം പറഞ്ഞു.
Working...
X