ചട്ടലംഘനമില്ല, ലതികയെക്കുറിച്ചു?? ?്ള വി.എസ്സിന്റെ പരാമര്*ശം ആക്ഷേപാര്*ഹമല്ല -തിര. കമ്മീഷന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ചട്ടലംഘനമില്ല, ലതികയെക്കുറിച്ചു?? ?്ള വി.എസ്സിന്റെ പരാമര്*ശം ആക്ഷേപാര്*ഹമല്ല -തിര. കമ്മീഷന്*

    ചട്ടലംഘനമില്ല, ലതികയെക്കുറിച്ചുള്ള വി.എസ്സിന്റെ പരാമര്*ശം ആക്ഷേപാര്*ഹമല്ല -തിര. കമ്മീഷന്*
    Posted on: 10 Apr 2011

    ന്യൂഡല്*ഹി: മലമ്പുഴയിലെ എതിര്*സ്ഥാനാര്*ഥി ലതികാ സുഭാഷിനെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* നടത്തിയ പരാമര്*ശവുമായി ബന്ധപ്പെട്ട പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്* തള്ളി. മുഖ്യമന്ത്രിയുടെ പരാമര്*ശത്തില്* ആക്ഷേപാര്*ഹമായി ഒന്നുമില്ലെന്നും അത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്*. പരാര്*ശത്തെച്ചൊല്ലി മുഖ്യമന്ത്രിക്കെതിരെ ഉയര്*ന്ന ആരോപണം ഗൗരവമര്*ഹിക്കുന്നില്ല. മുഖ്യമന്ത്രി വാര്*ത്താസമ്മേളനത്തില്* നടത്തിയ പരാമര്*ശത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, വീഡിയോ ദൃശ്യങ്ങള്*, ലതികാ സുഭാഷിന്റെ പരാതി, മുഖ്യമന്ത്രി നല്*കിയ വിശദീകരണം തുടങ്ങിയവ പരിശോധിച്ചശേഷമാണ് കമ്മീഷന്* ശനിയാഴ്ച തീരുമാനമെടുത്തത്. തീരുമാനം, സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്* നളിനി നെറ്റോയെ ടെലിഫോണില്* അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള കമ്മീഷന്റെ അറിയിപ്പും ഉടനെ ഉണ്ടാകും.

    പാലക്കാട് പ്രസ് ക്ലബ്ബിന്റെ 'മുഖാമുഖം' പരിപാടിയില്* ലതികയെക്കുറിച്ച് ഉയര്*ന്ന ചോദ്യത്തിന് വി.എസ്. നല്*കിയ മറുപടിയാണ് വിവാദമായത്. ചോദ്യത്തിന്റെ രീതികൂടി കണക്കിലെടുത്തുകൊണ്ടാവാം മുഖ്യമന്ത്രി അത്തരത്തില്* മറുപടി നല്*കിയതെന്ന് കമ്മീഷന്* വൃത്തങ്ങള്* പറഞ്ഞു. ഭാവവ്യത്യാസമില്ലാതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് എന്നതിനാല്* അത് ദുരുദ്ദേശ്യപരമായിരുന്നില്ല എന്നുവേണം അനുമാനിക്കേണ്ടത്-കമ്മീഷന്* വിലയിരുത്തി.

    തന്റെ പരാമര്*ശം എതിര്*സ്ഥാനാര്*ഥി വോട്ട് നേടാന്*വേണ്ടി ദുര്*വ്യാഖ്യാനം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി നല്*കിയ വിശദീകരണം. സ്ത്രീകളെ മാന്യതയോടെ കാണുന്ന വ്യക്തിയാണ് താനെന്നും ലതികയെ അപകീര്*ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം കമ്മീഷനെ അറിയിച്ചിരുന്നു.

    വി.എസ്സിന്റെ പരാമര്*ശം അപകീര്*ത്തികരമാണെന്നാരോപിച്ച് ലതിക പാലക്കാട് ജുഡീഷ്യല്* ഒന്നാം ക്ലാസ് മജിസ്*ട്രേട്ട് കോടതിയില്* അന്യായം നല്കിയിട്ടുണ്ട്. അത് ഈ മാസം 30 നാണ് കോടതി പരിഗണിക്കുക
Working...
X