ഗ്വാട്ടിമലയില്* പ്രഥമ വനിതയ്ക്ക് വിവാഹമോചനം; ഇനി മത്സരിക്കാം
Posted on: 10 Apr 2011
ഗ്വാട്ടിമലസിറ്റി: വിവാദകോലാഹലങ്ങള്*ക്കൊടുവില്* ഗ്വാട്ടിമലയിലെ പ്രസിഡന്*റ് അല്*വാരോ കോലമിനും ഭാര്യ സാന്ദ്ര ടോറസിനും കുടുംബ കോടതി വിവാഹമോചനമനുവദിച്ചു. ഇതോടെ ഭര്*ത്താവിന്റെ പിന്*ഗാമിയാകുന്നതിന് സപ്തംബറില്* നടക്കുന്ന തിരഞ്ഞെടുപ്പില്* മത്സരിക്കാന്* സാന്ദ്രയ്ക്ക് അവസരമൊരുങ്ങി.
പ്രസിഡന്*റിന്റെ അടുത്ത ബന്ധുക്കള്* അടുത്ത പ്രസിഡന്*റ് തിരഞ്ഞെടുപ്പില്* മത്സരിക്കാന്* പാടില്ലെന്നാണ് ഗ്വാട്ടിമലയിലെ കടുകട്ടിനിയമം. അപ്പോള്*പ്പിന്നെ സാന്ദ്രയ്ക്കു മുന്നില്* ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ-വിവാഹമോചനം.
കഴിഞ്ഞ മാസമാണ് ദമ്പതിമാര്* കുടുംബ കോടതിയില്* വിവാഹമോചനഹര്*ജി സമര്*പ്പിച്ചത്. അതിനു മുന്*പ് സാന്ദ്ര ടെലിവിഷനില്* പ്രത്യക്ഷപ്പെട്ട് രാജ്യത്തോടായി വിവാഹമോചന പ്രഖ്യാപനവും നടത്തി. തങ്ങളുടെ സ്*നേഹത്തിന് ഒരു തരിമ്പും കോട്ടം തട്ടിയിട്ടില്ലെന്ന് കണ്ണീരോടെ പറഞ്ഞു. ഈ പ്രഖ്യാപനം വന്*കോളിളക്കത്തിനിടയാക്കി. പ്രസിഡന്*റും ഭാര്യയും ചേര്*ന്ന് രാജ്യത്തെ വഞ്ചിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തിറങ്ങി. ഇത് ഭരണഘടനാലംഘനമാണെന്നായി പ്രതിപക്ഷത്തിന്റെ പ്രസിഡന്*റ് സ്ഥാനാര്*ഥി ജനറല്* ഓട്ടോ പെരെസ് മോളിന.
വന്*തട്ടിപ്പിനാണ് പ്രസിഡന്*റ് ദമ്പതിമാരുടെ വിവാഹമോചന ഹര്*ജിയെന്നാരോപിച്ച് വിവിധ സംഘടനകളും വ്യക്തികളും പതിനഞ്ചോളം പരാതികള്* കോടതിയില്* സമര്*പ്പിച്ചു. അവയെല്ലാം തള്ളിക്കൊണ്ടാണ് ജഡ്ജി ഇരുവര്*ക്കും വിവാഹമോചനമനുവദിച്ചത്.
പ്രസിഡന്*റിനെ സംബന്ധിച്ചിടത്തോളം വിവാഹമോചനവും പ്രണയവുമൊന്നും പുതിയ കാര്യമല്ല. മൂന്നാമത്തെ ഭാര്യയാണ് സാന്ദ്ര. അവര്* നേരത്തേ ഒരു തവണ വിവാഹമോചിതയുമാണ്. സര്*ക്കാറിന്റെ ദാരിദ്ര്യ നിര്*മാര്*ജനപ്രവര്*ത്തനങ്ങള്*ക്ക് മേല്*നോട്ടം വഹിച്ച് സാമൂഹികപ്രവര്*ത്തനങ്ങളിലും പരിചയമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്* ഗ്വാട്ടിമലയിലെ ആദ്യവനിതാപ്രസിഡന്*റാകും സാന്ദ്ര. എന്നാല്* പെരെസ് മോളിന അവര്*ക്ക് ശക്തനായ എതിരാളിയാണെന്നാണ് വിലയിരുത്തല്*. അഭിപ്രായവോട്ടെടുപ്പിലും അദ്ദേഹം തന്നെ മുന്നില്*.