ഐസ്*ക്രീം കേസന്വേഷണം: അഭിഭാഷകനെ എ.ഡി.ജി.പി. നേരിട്ട് കാണാന്* മുഖ്യമന്ത്രിയുടെ ഉത്തരവ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഐസ്*ക്രീം കേസന്വേഷണം: അഭിഭാഷകനെ എ.ഡി.ജി.പി. നേരിട്ട് കാണാന്* മുഖ്യമന്ത്രിയുടെ ഉത്തരവ്

    ഐസ്*ക്രീം കേസന്വേഷണം: അഭിഭാഷകനെ എ.ഡി.ജി.പി. നേരിട്ട് കാണാന്* മുഖ്യമന്ത്രിയുടെ ഉത്തരവ്
    Posted on: 10 Apr 2011

    വേഗം പോരെന്ന് ആക്ഷേപം



    തിരുവനന്തപുരം: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭക്കേസിന്റെ തുടരന്വേഷണ റിപ്പോര്*ട്ടും കേസ് ഡയറിയിലെ വിശദവിവരങ്ങളും ഡി.ജി.പി ജേക്കബ് പുന്നൂസ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും സമര്*പ്പിച്ചു. അന്വേഷണ സംഘത്തില്* നിന്നുയര്*ന്ന സാങ്കേതിക തടസവാദങ്ങള്* തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, താന്* നേരത്തെ ആവശ്യപ്പെട്ടതുപോലെ, കേസ് ഡയറി വിവരങ്ങളും അന്വേഷണ റിപ്പോര്*ട്ടും എ.ഡി.ജി.പി വിന്*സണ്* എം.പോള്* ഉടന്* നേരിട്ട് ഡല്*ഹിയിലെത്തി സര്*ക്കാര്* അഭിഭാഷകനെ കാണിക്കണമെന്ന് ഉത്തരവിട്ടു. കേസ് അന്വേഷണത്തിലെ വേഗക്കുറവിനെക്കുറിച്ചുള്ള തന്റെ അതൃപ്തി ആഭ്യന്തര മന്ത്രിയേയും ഡി.ജി.പിയേയും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

    മുന്*മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്* ഐസ്*ക്രീം പാര്*ലര്* കേസില്* നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോര്*ട്ടും ഡയറിയുടെ ഉള്ളടക്കവും അന്വേഷണ സംഘത്തലവനും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുമായ വിന്*സണ്* എം.പോള്* കഴിഞ്ഞദിവസം ഡി.ജി.പി ജേക്കബ് പുന്നൂസിന് കൈമാറിയിരുന്നു. കേസ് ഡയറി വിവരങ്ങള്* കൈമാറുന്നതില്* നിയമപ്രശ്*നങ്ങളുണ്ടെന്ന് പോലീസിലെ ഒരുവിഭാഗം അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* കടുത്ത നിലപാടെടുത്തതോടെ പോലീസ് നേതൃത്വം വഴങ്ങുകയായിരുന്നു.

    കേസ് ഡയറിവിവരങ്ങളും റിപ്പോര്*ട്ടും രാഷ്ട്രീയ നേതൃത്വത്തിന് കൈമാറുന്നതിനെക്കുറിച്ച് ഡി.ജി.പിക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് എ.ഡി.ജി.പി വിന്*സണ്* എം. പോളിന്റെ റിപ്പോര്*ട്ടിലുണ്ടെന്നാണ് സൂചന. ശനിയാഴ്ച ഉച്ചയോടെ പ്രത്യേകം മുദ്രവെച്ച കവറുകളില്* എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്*ട്ടും കേസ് ഡയറിയുടെ ഉള്ളടക്കവും ഡി.ജി.പി മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫീസുകളില്* എത്തിക്കുകയായിരുന്നു. സര്*ക്കാരിന്റെ അഭിഭാഷകനായി സുശീല്*കുമാറിനെ നിയമിച്ചിട്ടില്ലാത്തതിനാല്* അദ്ദേഹവുമായി കേസ് ഡയറിയിലെ വിവരങ്ങള്* കൈമാറുന്നത് ശരിയല്ലെന്ന് എ.ഡി.ജി.പി ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി തന്റെ നിലപാട് കൂടുതല്* കര്*ക്കശമാക്കുകയായിരുന്നു. താന്* നേരത്തെ ആവശ്യപ്പെട്ടതുപോലെ എ.ഡി.ജി.പി നേരിട്ട് ഡല്*ഹിയിലെത്തി സുശീല്*കുമാറിനോട് കേസിന്റെ പുരോഗതിയെക്കുറിച്ച് ചര്*ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

    മലമ്പുഴയില്* തിരഞ്ഞെടുപ്പുപ്രചാരണം നടത്തുന്ന മുഖ്യമന്ത്രി തിങ്കളാഴ്ച തിരുവനന്തപുരത്ത് മടങ്ങിയെത്തും. പ്രത്യേക ദൂതന്*വഴി മുഖ്യമന്ത്രിക്ക് കേസ് ഡയറി വിവരവും അന്വേഷണ റിപ്പോര്*ട്ടും നല്*കാമെന്ന് ഡി.ജി.പി അറിയിച്ചിരുന്നെങ്കിലും തന്റെ ഓഫീസില്* എല്*പ്പിച്ചാല്* മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്*ദേശം. ഓഫീസില്* ഇവ ലഭിച്ചതിനെത്തുടര്*ന്ന് ഫാക്*സിലൂടെ തന്റെ ഉത്തരവ് ഡി.ജി.പിക്ക് നല്*കുകയായിരുന്നു. ധൃതി പിടിച്ച് അന്വേഷണം നടത്തിയാല്* ഭാവിയില്* നിയമപ്രശ്*നമുണ്ടാകുമെന്ന് പോലീസ് അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രി വകവെച്ചിട്ടില്ല. മാത്രമല്ല, കേസ് അന്വേഷണത്തില്* അനാവശ്യ തടസവാദങ്ങള്* പോലീസ് ഉന്നയിക്കുകയാണെന്നും അന്വേഷണത്തിന് വേഗം പോരെന്നും ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തുകളില്* മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുള്ളതായും അറിയുന്നു.

    സംസ്ഥാന പോലീസിലെ ഏറ്റവും സമര്*ഥനായ ഉദ്യോഗസ്ഥരില്* ഒരാള്* എന്ന നിലയ്ക്കാണ് എ.ഡി.ജി.പി വിന്*സണ്* എം.പോളിനെ ഐസ്*ക്രീം പാര്*ലര്* കേസ് തുടരന്വേഷണച്ചുമതല ഏല്*പ്പിക്കാന്* മുഖ്യമന്ത്രി നിര്*ദേശിച്ചത്. ഇതുവരെ തന്റെ അന്വേഷണത്തില്* രാഷ്ട്രീയ സമ്മര്*ദമുണ്ടായിട്ടില്ലെന്ന് വിന്*സണ്* എം.പോള്* ഡി.ജി.പിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്* സുശീല്* കുമാറുമായി കേസ് ചര്*ച്ച ചെയ്യാന്* കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത് മുഖ്യമന്ത്രിക്ക് അനിഷ്ടമുണ്ടാക്കിയിരുന്നു. സുശീല്*കുമാറിനെ കാണുന്നതില്* നിയമതടസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എ.ഡി.ജി.പി വിന്*സണ്* എം.പോള്* തന്നെ അത് ചെയ്യണമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച ആവശ്യപ്പെട്ടതോടെ പോലീസ് വീണ്ടും സമ്മര്*ദത്തിലാവുകയാണ്.
Working...
X