കലാഭവന്* മണി ഇടത് പാളയത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കലാഭവന്* മണി ഇടത് പാളയത്തില്*

    മട്ടന്നൂര്*: സിനിമാതരങ്ങളെ ഇറക്കി യുഡിഎഫുകാര്* വോട്ടര്*ഭ്യര്*ഥിയ്ക്കുമ്പോള്* അതേ നാണയത്തില്* എല്*ഡിഎഫും തിരിച്ചടിയ്ക്കുന്നു. കലാഭവന്* മണിയും സത്യന്* അന്തിക്കാടും പ്രിയാനന്ദനുമൊക്കെയാണ് എല്*ഡിഎഫ് പാളയത്തില്* തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരിക്കുന്നത്. മട്ടന്നൂര്* മണ്ഡലം എല്*ഡിഎഫ് സ്ഥാനാര്*ഥി ഇ.പി ജയരാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്*ഥം മട്ടന്നൂര്* മാര്*ക്കറ്റു പരിസരത്തു സംഘടിപ്പിച്ച സാംസ്*കാരിക സദസില്* പ്രസംഗിച്ച ഇടതുപക്ഷ അനുഭാവി കൂടിയായ കലാഭവന്* മണി തന്റെ സ്വതസിദ്ദമായ ശൈലിയിലാണ് വോട്ടര്*മാരെ പാട്ടിലാക്കിയത്.

    നാടന്*പാട്ടു പാടിയും തമാശ പറഞ്ഞും മണി വേദിയില്* താരമായി. നിയമസഭയിലെത്തുന്നയാള്* പൊരുതാന്* ശക്തനായിരിക്കണമെന്നു കലാഭവന്*മണി പറഞ്ഞു. നല്ല മനസുള്ളവനു ശോഭിക്കാന്* കഴിയുമെന്നതിന്റെ ഉദാഹരണമാണ് അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള താന്* ഇത്ര പ്രശസ്തനാകാന്* കാരണമെന്നും കലാഭവന്* മണി പറഞ്ഞു.

    തൃശൂര്* ജില്ലയിലെ കയ്പമംഗലത്തെ എല്*ഡിഎഫ് സ്ഥാനാര്*ഥി വി എസ് സുനില്*കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സിനിമാസംവിധായകരായ സത്യന്* അന്തിക്കാട്, പ്രിയനന്ദനന്*, അമ്പിളി എന്നിവര്* പങ്കെടുക്കുന്നത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X