സുനാമി ഫണ്ട് എവിടെപ്പോയി? ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സുനാമി ഫണ്ട് എവിടെപ്പോയി? ആന്റണി

    കൊല്ലം: സുനാമി പുനധിവാസ പദ്ധതിക്കു കേന്ദ്രം നല്*കിയ 1440 കോടി രൂപ എവിടെയാണെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി. ഇതു ചെലവഴിച്ചതിനെക്കുറിച്ചു കണക്കില്ലെന്നും പണം എവിടെപ്പോയെന്നതിന് എല്*ഡിഎഫ് സര്*ക്കാര്* മറുപടി നല്*കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലത്ത് തിരഞ്ഞെടുപ്പ് പരിപാടിയില്* സംസാരിക്കുകയായിരുന്നു ആന്റണി.

    കുടിവെള്ളം, തൊഴിലുറപ്പ് എന്നിവയ്ക്കുവേണ്ടി നല്*കിയ പണം കേരളം പാഴാക്കി. കേന്ദ്രപണം ചെലവഴിക്കുന്നിലും വികസനത്തിലും കേരളം അനാസ്ഥ കാണിച്ചു.

    കയര്*, കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മക്കള്* തൊഴിലില്ലാതെ വലയുന്നു. വികസനം നടക്കുന്നുണ്ടോയെന്നറിയാന്* കേരളത്തിലെ ഇടതുപക്ഷം വടക്കോട്ടു നോക്കണം.

    വികസന അജണ്ട ചര്*ച്ച ചെയ്യാന്* തയ്യാറാകാതെ ഇടതുമുന്നണി വെടിക്കെട്ടു നടത്തുക യാണ്. ഭക്ഷ്യസുരക്ഷാനിയം ഏതാനും മാസങ്ങള്*ക്കകം നിലവില്*വരും. ഏറ്റവും കുറഞ്ഞ നിരക്കില്* 35 കിലോ അരിയും ഗോതമ്പും നല്*കും- അദ്ദേഹം അറിയിച്ചു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X