വയസ്സന്* മുഖ്യന്*; രാഹുലിന് വിഎസിന്റെ മറുപടി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വയസ്സന്* മുഖ്യന്*; രാഹുലിന് വിഎസിന്റെ മറുപടി

    പാലക്കാട്: അഞ്ചു വര്*ഷം കഴിയുമ്പോള്* മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* വയസനാകുമെന്ന എ.ഐ.സി.സി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയുടെ പ്രസ്താവനയ്*ക്കെതിരെ ചുട്ട മറുപടിയുമായി വിഎസ്.കോണ്*ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ അമുല്*ബേബിയാണ് രാഹുല്* ഗാന്ധിയെന്ന് പറഞ്ഞ വിഎസ് കേരളത്തിലെ സ്ഥനാര്*ത്ഥികളായ ചില അമുല്* ബേബിമാര്*ക്ക് വേണ്ടിയാണ് രാഹുലിനെപ്പോലെയുള്ള അമുല്*പുത്രന്മാര്* വോട്ട് ചോദിക്കുന്നതെന്നും പറഞ്ഞു.

    16ാം വയസിലാണ് ഞാന്* രാഷ്ട്രീയ പ്രവര്*ത്തനം തുടങ്ങിയത്. ഇപ്പോള്* വയസ് 87ആയി. ഈ പ്രായത്തിലും താനിങ്ങനെ നടക്കുന്നത് തന്റെ കുറ്റം കൊണ്ടല്ലെന്നും വി.എസ് പറഞ്ഞു. കൊടിയ ദുഷ്പ്രഭുത്വത്തിന് നേരെ തലകുനിക്കാത്തതാണ് തന്റെ യൗവനം. രാഹുല്* ഗാന്ധി ഈ 40 വയസുവരെ എവിടെയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

    ഇത്തവണ എല്*ഡിഎഫ് ഭരണത്തിലെത്തിയാല്* അഞ്ച് വര്*ഷം കഴിയുമ്പോള്* കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് 93 വയസ്സാവുമെന്ന് രാഹുല്* ഗാന്ധി ശനിയാഴ്ചത്തെ പ്രചാരണയോഗത്തില്* പരിഹസിച്ചിരുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X