മഹാ ഇടയനെ പ്രണമിക്കാന്* പതിനായിരങ്ങളെത്ത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മഹാ ഇടയനെ പ്രണമിക്കാന്* പതിനായിരങ്ങളെത്ത

    മഹാ ഇടയനെ പ്രണമിക്കാന് പതിനായിരങ്ങളെത്തി



    കൊച്ചി: നഗരത്തിലെ എല്ലാ വഴികളും ഞായറാഴ്ച മാര്ക്കറ്റ് റോഡിലെ സെന്റ് മേരീസ് ബസലിക്ക പള്ളിയിലേക്കായിരുന്നു. കര്*ദിനാള്* വര്*ക്കി വിതയത്തിലിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനും പ്രണാമമര്*പ്പിക്കാനും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. വീഥികളിലെല്ലാം വര്*ക്കി പിതാവിന്റെ ചിത്രങ്ങള്* നിറഞ്ഞിരുന്നു.

    അവധിദിനമായ ഞായറാഴ്ച കാലത്ത് മുതല്* മഹാ ഇടയന് അന്ത്യോപചാരമര്*പ്പിക്കാന്* വന്* തിരക്കായിരുന്നു. വിവിധ രൂപതകളില്* നിന്നായി നൂറുകണക്കിനു വാഹനങ്ങളിലാണ് വിശ്വാസികള്* എത്തിയത്. ചട്ടയും മുണ്ടും ധരിച്ച് പ്രായംചെന്നവരും പൊടിക്കുഞ്ഞുങ്ങളെ കൈയിലെടുത്ത അമ്മമാരും പൊരിവെയിലിനെപ്പോലും അവഗണിച്ച് നിരയില്* കാത്തുനിന്നു.

    നൂറുകണക്കിന് വൈദികരും ചെറുസംഘങ്ങളായി കൊന്തചൊല്ലി എത്തിയ കന്യാസ്ത്രീകളും പിതാവിന് അന്ത്യാഞ്ജലി അര്*പ്പിച്ചു. വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്* പ്രാര്*ഥനകളും റീത്തുകളും സമര്*പിച്ചു.

    ഉച്ചയോടെ പള്ളിയും പരിസരവും ജനങ്ങളാല്* നിറഞ്ഞു. മാര്*ക്കറ്റ് റോഡും കടന്ന് ജനക്കൂട്ടം ഷണ്മുഖം റോഡിലെത്തി. കബറടക്ക ശുശ്രൂഷകള്* തുടങ്ങിയപ്പോഴും പിതാവിനെ കാണാനായി ആയിരങ്ങള്* കാത്തുനിന്നിരുന്നു.

    പള്ളിയോട് ചേര്*ന്ന് തയ്യാറാക്കിയ പ്രത്യേക പന്തലില്* നിന്ന് ആയിരങ്ങള്* കബറടക്കശുശ്രൂഷകളില്* പങ്കുചേര്*ന്നു. ചടങ്ങുകള്* തുടരുമ്പോള്* ആളുകള്* വന്നുകൊണ്ടിരുന്നു. നഗരി കാണിക്കലിനുശേഷവും ഭൗതികശരീരത്തില്* ആദരാഞ്ജലികളര്*പ്പിക്കാന്* അവസരമുണ്ടായിരുന്നു. നൂറുകണക്കിനാളുകള്* സന്ധ്യവരെ ഇതിനായി കാത്തുനിന്നു.


    വിതയത്തില്* ജീവിതം കൊണ്ട് വചനം പ്രഘോഷിച്ചു - കര്*ദിനാള്* ഗ്രേഷ്യസ്


    കൊച്ചി: വാക്കുകൊണ്ടുമാത്രമല്ല, സ്വന്തം ജീവിതം കൊണ്ടും വചനം പ്രഘോഷിച്ച സംന്യാസ വര്യനായിരുന്നു കര്*ദിനാള്* വര്*ക്കി വിതയത്തിലെന്ന് ഭാരത കത്തോലിക്ക മെത്രാന്* സംഘം പ്രസിഡന്റ് കര്*ദിനാള്* ഓസ്*വാള്*ഡ് ഗ്രേഷ്യസ് അനുസ്മരിച്ചു. സെന്റ് മേരീസ് ബസലിക്കയില്* വര്*ക്കി പിതാവിന്റെ സംസ്*കാര ശുശ്രൂഷകളുടെ ഭാഗമായി നടന്ന ദിവ്യബലിയില്* വചനസന്ദേശം നല്*കുകയായിരുന്നു അദ്ദേഹം.

    കുരിശിന്റെ മഹത്വവും വചനത്തിന്റെ പൊരുളും തിരിച്ചറിഞ്ഞ ജീവിതമായിരുന്നു വിതയത്തിലിന്*േറത്. വ്യക്തിപരമായി വര്*ക്കി പിതാവുമായി 30 വര്*ഷത്തെ പരിചയമുണ്ട്. അടുത്തറിയുംതോറും സ്*നേഹവും ബഹുമാനവും വര്*ധിക്കുന്ന സവിശേഷ വ്യക്തിത്വമായിരുന്നു പിതാവിന്*േറത്.

    പ്രാര്*ത്ഥനയുടെയും അനുസരണത്തിന്റെയും ജീവിതമായിരുന്നു വര്*ക്കി വിതയത്തിലിന്*േറത്. ഭിന്നതകള്* ഇല്ലാതാക്കി ഐക്യം വളര്*ത്താനുള്ള പ്രത്യേക വരം ദൈവം നല്*കിയിരുന്നു. വിയോജിപ്പുകള്* പോലും സൗമ്യതയുടെ ഭാഷയിലാണ് പ്രകടിപ്പിച്ചിരുന്നത്. സി.ബി.സി.ഐ.യില്* ഒരുമിച്ച് ഭാരവാഹികളായിരുന്നപ്പോഴാണ് വര്*ക്കി പിതാവിന്റെ മഹത്വം കൂടുതല്* വെളിപ്പെട്ടത്. യോഗങ്ങളില്* അദ്ദേഹം വാചാലനായിരുന്നില്ല, എന്നാല്* പറയുന്ന കാര്യങ്ങളില്* വിവേകവും വ്യക്തതയും പുലര്*ത്തിയിരുന്നു. അഗാധമായ വിശ്വാസവും മനുഷ്യസ്*നേഹവുമാണ് വര്*ക്കി പിതാവിന്റെ നിലപാടുകളില്* പ്രതിഫലിച്ചിരുന്നതെന്ന് ഓസ്*വാള്*ഡ് ഗ്രേഷ്യസ് അനുസ്മരിച്ചു.

Working...
X