യുവാവിനെ വീട്ടിനുള്ളില്* കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
Posted on: 11 Apr 2011
ഒല്ലൂര്*: നിരവധി കേസുകളില്* പ്രതിയായ യുവാവിനെ സായുധസംഘം വീട്ടിനുള്ളില്* കയറി വെട്ടിക്കൊലപ്പെടുത്തി. അഞ്ചേരി വളര്*ക്കാവ് പയ്യപ്പിള്ളി എസ്തപ്പാന്* (അജി-37) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റുവീണ ഇയാളെ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. കുരിയച്ചിറയിലെ ഭാര്യവീട്ടിലേക്ക് വന്ന മൂന്നംഗസംഘമാണ് ഇയാളെ വെട്ടിവീഴ്ത്തിയത്.
കുടുംബാംഗങ്ങള്* ബഹളം കേട്ട് ഓടിവന്നപ്പോള്* ചോരയില്* കുളിച്ചുകിടക്കുന്ന അജിയെയാണ് കണ്ടത്. ചിയ്യാരം കേന്ദ്രീകരിച്ച് പ്രവര്*ത്തിച്ചിരുന്ന ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു അജി. സമീപകാലത്ത് ഇവര്*ക്കിടയില്* വിഭാഗീയത ഉണ്ടാവുകയും പരസ്പരം വെല്ലുവിളി നടത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു.
അജിക്കെതിരെ മൂന്ന് കൊലക്കേസുകള്* നിലവിലുണ്ട്. കുപ്രസിദ്ധ ഗുണ്ട ദുര്*ഗാപ്രസാദിനെ കൊലചെയ്ത സംഘത്തില്* ഇയാളുണ്ടായിരുന്നു. ദേവസ്വം ബോര്*ഡ് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലും ഉള്*പ്പെട്ടിരുന്നു. അടുത്തകാലത്ത് ഇയാള്* സക്രിയമായിരുന്നില്ല. പോലീസ് കമ്മീഷണര്* പി. വിജയനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.