തൊഴില്* കിട്ടാന്* സി.പി.എമ്മില്* ചേരേണ്ട സ്ഥിതി - രാഹുല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    തൊഴില്* കിട്ടാന്* സി.പി.എമ്മില്* ചേരേണ്ട സ്ഥിതി - രാഹുല്*

    തൊഴില്* കിട്ടാന്* സി.പി.എമ്മില്* ചേരേണ്ട സ്ഥിതി - രാഹുല്*






    ഗുണ്ടായിസം സര്*ക്കാര്* സംവിധാനത്തെ അട്ടിമറിക്കുന്നു


    തിരുവനന്തപുരം: കേരളത്തില്* യുവാക്കള്*ക്ക് തൊഴില്* കിട്ടാന്* മൂന്നു സാധ്യതകളേയുള്ളൂവെന്ന് എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി. ഒന്നുകില്* അന്യസംസ്ഥാനങ്ങളില്* പോകണം. അല്ലെങ്കില്* ഗള്*ഫില്* പോകണം. അതുമല്ലെങ്കില്* സി.പി.എമ്മില്*ചേരണം.-ജില്ലയിലെ സ്ഥാനാര്*ഥികളെ പരിചയപ്പെടുത്തിയ യോഗത്തില്* രാഹുല്*പറഞ്ഞു.

    കേരളത്തില്* അക്രമവും ഗുണ്ടായിസവും സര്*ക്കാര്* സംവിധാനങ്ങളെ അട്ടിമറിക്കുകയാണ്. ഭൂമാഫിയയും ലോട്ടറി ,മദ്യ മാഫിയകളും വിഹരിക്കുന്നു. കേരളത്തില്* നിക്ഷേപം നടത്താന്* വ്യവസായികള്* തയ്യാറാകുന്നില്ല. യു.ഡി.എഫ്. അധികാരത്തില്* വന്നാല്* കേരളത്തെ അതിന് അര്*ഹമായ ഒന്നാം സ്ഥാനത്ത് എത്തിക്കും. വ്യവസായ വത്കരണം കൊണ്ടുവരും. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക വളര്*ച്ച യുവാക്കള്*ക്കും സാധാരണക്കാര്*ക്കുമായി പ്രയോജനപ്പെടുത്തും. കേരളം മറ്റു സംസ്ഥാനങ്ങളെ നയിക്കുന്ന സ്ഥിതിയിലെത്തിക്കും.

    ചരിത്രത്തിലില്ലാത്ത സഹായമാണ് കേന്ദ്രം കേരളത്തിന് നല്*കിയത്. ഇവിടത്തെ ജനങ്ങള്* ഗള്*ഫ് നാടുകളില്* പണിയെടുത്ത് ധാരാളം പണം നാട്ടിലെത്തിക്കുന്നു. ദുബായിയുടെ വിജയം ദൂബായിയുടെ വിജയമല്ല, മലയാളികളുടെ വിജയമാണ്. ഒരു മേശയ്ക്ക് നില്*ക്കണമെങ്കില്* മൂന്നുകാലുകള്* വേണം. എന്നാല്* ഇവിടെ മൂന്നാം കാലായി നില്*ക്കേണ്ട സംസ്ഥാന സര്*ക്കാര്* ഒന്നും ചെയ്യുന്നില്ല- രാഹുല്* ഗാന്ധി വിമര്*ശിച്ചു.

    ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാര്*ഥികളായ തങ്കമണി ദിവാകരന്*, കെ.വിദ്യാധരന്*, പാലോട് രവി, സി.മോഹനചന്ദ്രന്*, എം.എ.വാഹിദ്, കെ.മുരളീധരന്*, വി.എസ്.ശിവകുമാര്*, ചാരുപാറ രവി, എ.ടി.ജോര്*ജ്, എന്*.ശക്തന്* ,ജോര്*ജ് മെഴ്*സിയര്*, തമ്പാനൂര്* രവി എന്നിവര്* രാഹുല്*ഗാന്ധിയെ ഷാളണിയിച്ചു. സ്ഥാനാര്*ഥികളായ ജി.കാര്*ത്തികേയനും വര്*ക്കല കഹാറിനും യോഗത്തിനെത്താനായില്ല.

    കെ.പി.സി.സി. പ്രസിഡന്റിന്റെ ചുമതലയുള്ള തലേക്കുന്നില്* ബഷീര്*, ശശിതരൂര്* .എം.പി., എ.ഐ.സി.സി.ജനറല്* സെക്രട്ടറി മധുസൂദന്* മിസ്ത്രി, സുധാകര്* റെഡ്ഢി, കെ.മോഹന്*കുമാര്*, എം.ജറോം എന്നിവര്* പങ്കെടുത്തു.

Working...
X