രാഹുലിനെ പ്രധാനമന്ത്രിയാക്കുകയാണ് സോണിയയുടെ ലക്ഷ്യം -നിതിന്‍ ഗഡ്കരി
പാലക്കാട്: രാഹുല്‍*ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയാണ് സോണിയാഗാന്ധിയുടെ ലക്ഷ്യമെന്നും രാജ്യത്തിന്റെ വികസനത്തിലല്ല അവരുടെ താത്പര്യമെന്നും ബി.ജെ.പി. അഖിലേന്ത്യാ അധ്യക്ഷന്‍* നിതിന്‍* ഗഡ്കരി. പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി. തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍*ഗ്രസ്*നേതാക്കള്‍* അഴിമതിയിലൂടെ സമ്പാദിച്ച കോടികള്‍* വിദേശബാങ്കുകളില്‍* നിക്ഷേപിച്ചിരിക്കയാണെന്നും ബി.ജെ.പി. അധ്യക്ഷന്‍* ആരോപിച്ചു. ബി.ജെ.പി. അധികാരത്തില്‍*വന്നാല്‍* ഈ കള്ളപ്പണം പിടികൂടി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും അദ്ദേഹംപറഞ്ഞു.
സ്വിസ്ബാങ്കുകളിലുള്ള കള്ളപ്പണത്തിന്റെ വിവരങ്ങള്‍* വെളിപ്പെടുത്താന്‍* സര്*ക്കാര്* തയ്യാറാകണം. ഇത് പുറത്തുവിടുന്നത് രാജ്യതാത്പര്യം ഹനിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കോണ്‍*ഗ്രസ്സിന്റെ താത്പര്യങ്ങളാണ് ഹനിക്കുന്നത്. ഈകള്ളപ്പണം പിടികൂടി ദരിദ്രവിഭാഗങ്ങളുടെ പുരോഗതിക്കായി ഉപയോഗിക്കണം. ബി.ജെ.പി. 2014ല്‍* അധികാരത്തിലെത്തുമെന്നും ഇന്ത്യയെ ലോകശക്തിയാക്കിമാറ്റുമെന്നും ഗഡ്കരി പറഞ്ഞു.
അന്ത്യോദയപദ്ധതിയുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി. പ്രവര്*ത്തിക്കുന്നത്. ഇന്ത്യയിലെ അവസാനത്തെയാള്‍*ക്കും വീടും ഭക്ഷണവും കിട്ടുമ്പോഴാണ് യഥാര്*ഥവികസനം നടക്കുന്നത്.
കമ്യൂണിസത്തിന് പ്രസക്തിനഷ്ടപ്പെട്ടെന്നും ഇവര്‍* വീണ്ടും അധികാരത്തില്‍*വന്നാല്‍* കൃഷിക്കാരുടെ ദുരിതം വര്*ധിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കോണ്‍*ഗ്രസ്സിനെ ഒരു പാഠംപഠിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേരളത്തില്‍* ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹംപറഞ്ഞു. ബി.ജെ.പി. സംസ്ഥാന വക്താവ് ജോര്*ജ് കുര്യന്* പരിഭാഷപ്പെടുത്തി. ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍* അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി. ഭാസി സംസാരിച്ചു. സംസ്ഥാനപ്രസിഡന്റ് വി. മുരളീധരനും സംബന്ധിച്ചു.
ഉദ്ഘാടനത്തിനുശേഷം ഗഡ്കരി സ്ഥാനാര്*ഥികളെ പരിചയപ്പെട്ടു. പാലക്കാട് സ്ഥാനാര്*ഥി സി. ഉദയഭാസ്*കര്* താമരമാലയും പുഷ്പകിരീടവും അണിയിച്ചു. മറ്റുള്ളവര്‍* ഹാരാര്*പ്പണം നടത്തി.
ningalkkenthu thonnunnu. rahul p m aakunnathinodu ningal yojikkunnundo? ningalude abhiprayam rekhappeduthu....