ആന്ധ്രാതീരത്ത് ഇന്ത്യ ആണവമുങ്ങിക്കപ്പലുകള്*ക്ക് രഹസ്യതാവളം നിര്*മിക്കുന്നു
ബാംഗ്ലൂര്*: ആണവ അന്തര്*വാഹിനികള്*ക്ക് താവളമടിക്കാനായി ഇന്ത്യ രഹസ്യ കേന്ദ്രം നിര്*മിക്കുന്നു.'പ്രോജക്ട് വര്*ഷ'എന്ന പദ്ധതിനാമത്തില്* നിര്*മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ താവളം വിശാഖപട്ടണത്തിന് 200 കിലോമീറ്ററിനുള്ളില്* ബംഗാള്* ഉള്*ക്കടലിലെ രഹസ്യ കേന്ദ്രത്തിലാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചൈന അവരുടെ ഹൈനാന്* ദ്വീപില്* ആണവ അന്തര്*വാഹിനികള്*ക്ക്് താവളം ഉണ്ടാക്കിയതിന് ബദലായാണ് ഇന്ത്യന്* നാവികസേനയുടെ ഈ നീക്കം. ആന്ധ്രാതിരത്തുള്ള ഗംഗാവരം കേന്ദ്രീകരിച്ചാണ് ഇന്ത്യന്* താവളമെന്നറിയുന്നു.
സാധാരണ അന്തര്* വാഹിനികളില്*നിന്ന് വ്യത്യസ്തമായി, മാസങ്ങളോളം ജലോപരിതലത്തിലേക്ക് പൊങ്ങിവരാതെ ആഴക്കടലില്* മുങ്ങിക്കിടക്കാന്* ശേഷിയുള്ളതാണ് ആണവ അന്തര്* വാഹിനി. ആണവോര്*ജം ഇന്ധനമായ ഇത്തരം മുങ്ങിക്കപ്പലുകള്*ക്ക് കടലിനടിയിലുടെ രഹസ്യമായി ദീര്*ഘദൂരം സഞ്ചരിക്കാനും ആണുവായുധം ഘടിപ്പിച്ച മിസൈലുകള്* വിക്ഷേപിക്കുവാനും കഴിയും. ഇന്ത്യ സ്വന്തമായി നിര്*മിച്ച ആണവ അന്തര്*വാഹിനിയായ 'ഐഎന്*എസ് അരിഹന്ത്' നാവികസേനയില്* ചേരുന്ന 2012ല്* ഈ താവളവും സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധവകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്* പറഞ്ഞു. അരിഹന്ത് ഇനത്തില്*പ്പെട്ട എട്ടുമുതല്* 2 വരെ മുങ്ങിക്കപ്പലുകള്*ക്ക് താവളമടിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ആണവ വസ്തുക്കള്* സുക്ഷിക്കാനും അറ്റകുറ്റപ്പണികള്* നടത്താനും ഈ കപ്പലുകളിലെ സൈനിക -സാങ്കേതിക ഉദ്യോഗസ്ഥര്*ക്ക് താമസിക്കാനുമുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ടാകും.
പ്രോജക്ട് വര്*ഷയ്ക്കായി കേന്ദ്ര സര്*ക്കാര്* 160 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്* 58 കോടി നിര്*മാണ പ്രവര്*ത്തനങ്ങള്*ക്കും ബാക്കിത്തുക വാര്*ത്താവിനിമയ സംവിധാനങ്ങള്*ക്കുമാണ്. വെള്ളത്തിലൂടെ അന്തര്*വാഹിനികള്*ക്ക് തമ്മിലും താവളത്തിലെ കണ്*ട്രോള്* സ്റ്റേഷനുമായും ബന്ധപ്പെടാനാവുന്ന പ്രത്യേകതരം വാര്*ത്താവിനിമയ സംവിധാനമാണ് നിര്*മിക്കുന്നത്. ഇതിനുള്ള സാങ്കേതിക സഹായത്തിനായി ചില വിദേശ രാജ്യങ്ങളുമായി ധാരണയിലെത്തിയിട്ടുണ്ട്. റഷ്യയാണ് സാങ്കേതിക സഹായം ലഭ്യമാക്കുന്നതെന്നാണ് സൂചന.
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്* ഷിപ്പ്*യാര്*ഡ് ലിമിറ്റഡില്* (എച്ച്.എസ്.എല്*.) നിര്*മിച്ച് 2009 ജൂലായില്* നീറ്റിലിറക്കിയ ഐ.എന്*.എസ്. അരിഹന്ത് ഇപ്പോള്* നാവിക സേനയുടെ പരീക്ഷണ ഉപയോഗത്തിലാണ്. ഇതിലെ ആണവ സംവിധാനങ്ങള്*ക്ക് ഇനിയും സര്*ട്ടിഫിക്കേഷനും ലഭിക്കാനുണ്ട്. ഈ നടപടികള്* പൂര്*ത്തിയാക്കി 2012 അവസാനത്തോടേ അരിഹന്ത് നാവികസേനയുടെ ഭാഗമാകും. ഈ കാലയളവില്*ത്തന്നെ റഷ്യയില്*നിന്ന് നീര്*പാ ഇനത്തില്*പ്പെട്ട ഒരു ആണവ അന്തര്*വാഹിനി ഇന്ത്യന്* നാവികസേനയ്ക്ക് പാട്ടമായി ലഭിക്കുന്നുമുണ്ട്. ഇതിനുപുറമേ 2020നുള്ളില്* സ്വന്തമായി അഞ്ച് ആണവ മുങ്ങിക്കപ്പലുകള്* ഇന്ത്യ സ്വന്തമായി നിര്*മിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതില്* രണ്ടെണ്ണത്തിന്റെ നിര്*മാണം തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതിനായി ഷിപ്പിങ് മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്* ഷിപ്പ്*യാര്*ഡ് ലിമിറ്റഡ് പ്രതിരോധ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ഇവിടെയാണ് ആണവ മുങ്ങിക്കപ്പലുകള്* നിര്*മിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ചൈനയുടെ സാമ്പത്തിക വളര്*ച്ചയും അതിനെത്തുടര്*ന്നുള്ള സൈനികമായ ശക്തിയാര്*ജിക്കലും ഏഷ്യന്* മേഖലയില്* ഇന്ത്യയുടെ സ്വധീനത്തിന് വന്*ഭീഷണിയാണ് ഉയര്*ത്തിയിരിക്കുന്നത്. ഇന്ത്യന്* മഹാസമുദ്രത്തില്* തന്ത്രപരമായ മേല്*ക്കൈനേടാനും ചൈന ശ്രമിക്കുന്നുണ്ട്. ഇതിന് തടയിടാനാണ് ഇന്ത്യന്* നാവിക സേനയുടെ നീക്കം . മാത്രമല്ല, വലിയ സാമ്പത്തിക ശക്തിയായി വളര്*ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ സൈനിക താത്പര്യം ഇപ്പോള്* എണ്ണമേഖലയായ ഗള്*ഫ് മുതല്* കിഴക്ക് പസഫിക്ക് സമുദ്രത്തിലേക്കുള്ള കവാടമായ മലാക്കാ കടലിടുക്കുവരെ വളര്*ന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്* ഇന്ത്യന്* മഹാസമുദ്രത്തില്* ഒരു ആണവ മുങ്ങിക്കപ്പല്*താവളം രാജ്യത്തിന് അനിവാര്യമാണെന്നാണ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്*.