ഇന്ത്യയിലെ 38 നഗരങ്ങള്* ഉയര്*ന്ന ഭൂകമ്പസാധ്യതാ മേഖലയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യയിലെ 38 നഗരങ്ങള്* ഉയര്*ന്ന ഭൂകമ്പസാധ്യതാ മേഖലയില്*

    ഇന്ത്യയിലെ 38 നഗരങ്ങള്* ഉയര്*ന്ന ഭൂകമ്പസാധ്യതാ മേഖലയില്*
    Posted on: 11 Apr 2011

    കൊച്ചിയും തിരുവനന്തപുരവും പട്ടികയില്*

    ന്യൂഡല്*ഹി: ദേശീയ-സംസ്ഥാന തലസ്ഥാനങ്ങളായ ന്യൂഡല്*ഹിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ 38 പ്രധാന നഗരങ്ങളെ ഉയര്*ന്ന ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയില്* ഉള്*പ്പെടുത്തി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    ഡല്*ഹി, ചെന്നൈ, പുണെ, ഗ്രേറ്റര്* മുംബൈ, കൊച്ചി, കൊല്*ക്കത്ത, തിരുവനന്തപുരം, പട്*ന, അഹമ്മദാബാദ്, ഡെറാഡൂണ്* എന്നിവയടക്കം 38 നഗരങ്ങളെയാണ് പുതുതായി ഭൂകമ്പസാധ്യത കൂടിയ പ്രദേശങ്ങളുടെ പട്ടികയില്*പ്പെടുത്തിയത്. രാജ്യത്തെ 58.6 ശതമാനം മേഖലകളും ഭുകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്*പ്പെടുന്നതായി ദുരന്തനിവാരണ അതോറിറ്റി വൈസ് ചെയര്*മാന്* ശശിധര്* റെഡ്ഡി പറഞ്ഞു.

    നഗരങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഭൂകമ്പപ്രതിരോധസംവിധാനങ്ങളില്ലാതെയാണ് നിര്*മിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായുണ്ടാക്കുന്ന കെട്ടിടങ്ങളില്* ഭൂകമ്പപ്രതിരോധ സംവിധാനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Working...
X