മലിംഗ ദില്ലിയെ എറിഞ്ഞിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മലിംഗ ദില്ലിയെ എറിഞ്ഞിട്ടു

    ദില്ലി: ഇന്ത്യന്* ടീമിന്റെ വെടിക്കെട്ട് ഓപ്പണര്* വീരേന്ദര്* സേവാഗ് നയിക്കുന്ന ഡല്*ഹി ഡെയര്*ഡെവിള്*സിനെ മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* നയിക്കുന്ന മുംബൈ ഇന്ത്യന്*സ് എട്ട് വിക്കറ്റിന് തകര്*ത്തുവിട്ടു.
    വീരു-സച്ചിന്* പോരാട്ടം കാണാനായി ഫിറോസ് ഷാ കോട്*ല മൈതാനത്തെത്തിയ കാണികളെ നിരാശരക്കുന്നതായിരുന്നു മത്സരം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡല്*ഹിയെ 17.4 ഓവറില്* വെറും 95 റണ്ണിന് പുറത്താക്കിയ ശേഷം 19 പന്തും എട്ടു വിക്കറ്റും അവശേഷിപ്പിച്ചുകൊണ്ട് മുംബൈ നാലാം സീസണിലെ തങ്ങളുടെ ആദ്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. നാല് ബൗള്*ഡുകള്* ഉള്*പ്പെടെ അഞ്ചു വിക്കറ്റ് പിഴുത മലിംഗയും തുടക്കത്തല്* രണ്ട് വിക്കറ്റുകള്* പോയിട്ടും സ്വതസിദ്ധ ശൈലിയില്* ബാറ്റേന്തി 46 റണ്ണടിച്ച സച്ചിനും ചേര്*ന്നാണ് മുംബൈയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്. മലിംഗയാണ് മാന്* ഒഫ് ദ മാച്ച്.ആദ്യ ഓവര്* ഹര്*ഭജനെക്കൊണ്ടെറിയിച്ച സച്ചിന് രണ്ടാം ഓവറില്* മലിംഗ രണ്ട് വിക്കറ്റുകളാണ് സമ്മാനിച്ചത്. മലിംഗയുടെ ആദ്യ ഓവറിന്റെ രണ്ടാം പന്തില്* ഡേവിഡ് വാര്*ണറുടെയും (1) നാലാം പന്തില്* ഉന്മുക്ത് ചന്ദിന്റെയും (0) സ്റ്റംപുകളാണ് തെറിച്ചത്.

    16 പന്തില്* രണ്ട് ഫോറും ഒരു സിക്*സുമടിച്ച് 19 ലെത്തിയ സെവാഗിനെ അഞ്ചാം ഓവറില്* സച്ചിന്* റണ്* ഔട്ടാക്കിയതോടെ ഡല്*ഹി 27/3 എന്ന നിലയിലായി. തുടര്*ന്ന് ഹര്*ഭജന്* ഏഴാം ഓവറില്* ആരോണ്* ഫിഞ്ചിനെയും (8) പുറത്താക്കി 40/4 എന്ന നിലയിലെത്തിച്ചു.

    അഞ്ചാം വിക്കറ്റില്* ഒത്തുചേര്*ന്ന നമാന്* ഓജയും (29) വേണുഗോപാല്* റാവുവും (26) ചേര്*ന്ന് 42 റണ്* കൂട്ടിച്ചേര്*ത്തത് ദില്ലിയ്ക്ക് ആശ്വാസം പകര്*ന്നെങ്കിലും 15ാം ഓവറില്* മുര്*ത്താസ ഓജയെ മലിംഗയുടെ കൈയിലെത്തിച്ചു. തുര്*ടന്നിറങ്ങിയ ഇര്*ഫാന്* പഠാനെ (0) ആദ്യ പന്തില്* തന്നെ സതീഷ് റണ്* ഔട്ടാക്കി. 16ാം ഓവര്* എറിയാന്* വീണ്ടും മലിംഗയെ വിളിച്ച സച്ചിന് രണ്ട് വിക്കറ്റുകള്* കൂടി ലഭിച്ചു.

    ഈ ഓവറിന്റെ രണ്ടാം പന്തില്* വേണുഗോപാല്* റാവുവിനെയും നാലാം പന്തില്* മോര്*ക്കലിനെയും (0) മലിംഗ ബൌള്*ഡാക്കുകയായിരുന്നു. 17ാം ഓവറില്* ഹര്*ഭജനെ ഇറങ്ങിയടിക്കാനൊരുങ്ങിയ ഉമേഷ് യാദവിനെ (0) കീപ്പര്* ഡേവി ജേക്കബ്*സ് സ്റ്റംപ് ചെയ്തുവിട്ടു. അടുത്ത ഓവറിന്റെ നാലാം പന്തില്* ധിന്*ധയെ മലിംഗ ഫ്രാങ്ക്*ളിന്റെ കൈയിലെത്തിച്ചതോടെ 95ല്* ദില്ലിയുടെ കഥ തീര്*ന്നു.

    മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ക്യാപ്റ്റനായ സച്ചിന്* 50 പന്തില്* പുറത്താകാതെ 46 റണ്*സെടുത്തു മത്സരത്തിലെ ടോപ് സ്*കോററായി.ഒരു സിക്*സും മൂന്നു ഫോറും ആ ഇന്നിംഗ്*സിന് അകമ്പടിയേകി. ഇന്ത്യന്* താരം രോഹിത് ശര്*മ 30 പന്തില്* 27 റണ്*സെടുത്തു പുറത്താകാതെനിന്നു. ഡേവി ജേക്കബ്*സ് (1), അമ്പാട്ടി റായിഡു (14) എന്നിവരുടെ വിക്കറ്റുകളാണു മുംബൈയ്ക്കു നഷ്ടമായത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X