പ്രചാരണം കൊട്ടിക്കലാശത്തി?? ?േക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രചാരണം കൊട്ടിക്കലാശത്തി?? ?േക്ക്

    തിരുവനന്തപുരം: പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനു മണിക്കൂറുകള്* ബാക്കിനില്*ക്കെ മുന്നണികള്* ഇഞ്ചോടിഞ്ച് പോരാട്ടത്തില്*. അധികാരത്തിലേറുമെന്ന് യുഡിഎഫും നിലനിര്*ത്തുമെന്ന് എല്*ഡിഎഫും ഉറക്കെ കൊട്ടിഘോഷിയ്ക്കുന്നുണ്ടെങ്കിലും രണ്ട് ക്യാമ്പിലും ആശങ്കകള്* ഏറെയാണ്. അതേ സമയം ഒരു സീറ്റെങ്കിലും നേടി കേരളത്തില്* താമരവിരിയ്ക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനു പരസ്യപ്രചാരണം അവസാനിക്കും. പിന്നിടുള്ള മണിക്കൂറുകളില്* പരസ്യപ്രചാരണം പാടില്ല. ചൊവ്വാഴ്ച ഓരോ വോട്ടും നേരില്*കണ്ട് ഉറപ്പിയ്ക്കാനുള്ള പ്രവര്*ത്തകരുടെ ശ്രമമാണ് നടക്കുക. ബുധനാഴ്ച കേരളത്തിലെ 2.31 കോടി വോട്ടര്*മാര്* തങ്ങളുടെ ഭാഗധേയം നിര്*ണയിക്കാനായി പോളിങ് ബൂത്തിലേക്ക് പോകുന്നതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് മാമാങ്കത്തിന് വിരാമമാകും. പിന്നെ ഫലമറിയാനുള്ള ഒരു മാസത്തെ നീണ്ട കാത്തിരിപ്പ്.

    തദ്ദേശലോക്*സഭാ തെരഞ്ഞെടുപ്പുകളിലെ വിജയം യു.ഡി.എഫിന്റെയുംഭരണവിരുദ്ധവികാരം പ്രകടമല്ലെന്നത് എല്*.ഡി.എഫിന്റെയും അവകാശവാദങ്ങള്*ക്ക് ആക്കംകൂട്ടുന്നു. അഭിപ്രായ സര്*വേകളില്* യുഡിഎഫിന് മുന്*തൂക്കം ലഭിച്ചപ്പോള്* ഐബി റിപ്പോര്*ട്ട് തങ്ങള്*ക്ക് അനുകൂലമെന്ന വാദമാണ് ഇടതുമുന്നണി ഉയര്*ത്തിക്കാട്ടുന്നത്.

    അഴിമതിയും പെണ്*വാണിഭവും മുഖ്യപ്രചാരണവിഷയമാക്കി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* ആഞ്ഞടിച്ചപ്പോള്* ആന്റണിയെ രംഗത്തിറക്കി തടയിടാനായിരുന്നു യുഡിഎഫ് ശ്രമം. ഇതില്* ഒരുപരിധി വരെ അവര്* വിജയിക്കുകയും ചെയ്തു.

    അവസാനദിനങ്ങളില്* ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിയ്ക്കാന്* കോണ്*ഗ്രസ് പരമാവധി ശ്രമിച്ചു. പ്രധാനമന്ത്രി മന്*മോഹന്*സിംഗ്, കോണ്*ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി യുപിഎയുടെ ഗ്ലാമര്* താരങ്ങളെല്ലാം പ്രചാരണത്തനെത്തി. ഇടതുസര്*ക്കാരിനെതിരെ ശക്തമായ ആക്രമണമാണ് ഇവരെല്ലാം നടത്തിയത്. എന്നാല്* രാത്രി വൈകിപ്പോലും വിഎസിന്റെ വേദികളില്* ജനം നിറയുന്നത് ഒരു തിരഞ്ഞെടുപ്പ് തരംഗത്തിന്റെ സൂചനകളാണെന്നാണ് ഇടതുമുന്നണിയുടെ നിഗമനം.

    സി.പി.എം. ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി. അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, പിണറായി വിജയന്*, മണിക് സര്*ക്കാര്*, സി.പി.ഐ. ജനറല്* സെക്രട്ടറി എ.ബി. ബര്*ദന്* തുടങ്ങിയവര്* ഇടതു പ്രചാരണരംഗത്തു സജീവമായിരുന്നു. ദേശീയനേതാക്കളായ എല്*.കെ. അദ്വാനി, സുഷമാ സ്വരാജ്, നിതിന്* ഗഡ്കരി, സ്മൃതി ഇറാനി തുടങ്ങിയവര്* ബി.ജെ.പി. പ്രചാരണത്തിനു ചുക്കാന്* പിടിച്ചു.

    വികസനവിഷയങ്ങള്* അകന്നുനിന്ന പ്രചാരണത്തില്* ഐസ്*ക്രീം പാര്*ലര്* കേസ്, ഇടമലയാര്* കേസില്* ആര്*. ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചത്, പാമോയില്* കേസ് തുടങ്ങി നിരവധി വിഷയങ്ങള്* ഉയര്*ത്തി യു.ഡി.എഫിനെ വി.എസ്. വെല്ലുവിളിച്ചു. വി.എസിനെ ഒറ്റതിരിച്ച് ആക്രമിക്കുന്ന ശൈലിയാണു യു.ഡി.എഫ്. സ്വീകരിച്ചത്. മകനെതിരായ ആരോപണങ്ങളും പെണ്*വാണിഭക്കേസുകളിലെ ആത്മാര്*ഥതയില്ലായ്മയുമെല്ലാം അവര്* ചൂണ്ടിക്കാട്ടി. ഹെലികോപ്ടര്* വിവാദം, രണ്ടുരൂപയ്ക്ക് അരി നല്*കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് തുടങ്ങിയവ എല്*.ഡി.എഫ്. ആയുധമാക്കി. സിന്ധു ജോയി സി.പി.എം. വിട്ട് കോണ്*ഗ്രസിലെത്തുകയും യു.ഡി.എഫ്. പ്രചാരണവേദികളില്* സജീവമാകുകയും ചെയ്തപ്പോള്* ജയാഡാലി കോണ്*ഗ്രസ് വിട്ട് ഇടതുസ്വതന്ത്രയായി കാട്ടാക്കടയില്* മത്സരിക്കുന്നു.

    ലതികാ സുഭാഷിനെതിരേ നടത്തിയ പരാമര്*ശം വി.എസിനെ വെട്ടിലാക്കിയെങ്കിലും ചട്ടം ലംഘിച്ചിട്ടില്ലെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്* വ്യക്തമാക്കിയത് അവസാന നിമിഷത്തില്* വിഎസിന് ആശ്വാസമായി. ഒരു ആയുധം നഷ്ടപ്പെട്ടത് യുഡിഎഫ് ക്യാമ്പുകളെ നിരാശയിലുമാക്കി.

    ഇടതിന്റെ ഐസ്*ക്രീം പാര്*ലര്* പ്രചാരണത്തെ സിപിഎമ്മിലെ ശശി വിഷയം ഉയര്*ത്തിയാണ് യുഡിഎഫ് നേരിട്ടത്. ബിജെപി ബന്ധവും ജമാ അത്തെയുടെ പിന്തുണയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങങളായി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X