ഹസാരെയ്ക്ക് പ്രചോദനമായത് വിക്കിലീക്*സ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹസാരെയ്ക്ക് പ്രചോദനമായത് വിക്കിലീക്*സ്

    ലണ്ടന്*: വിക്കിലീക്*സ് വെളിപ്പെടുത്തലുകളാണ് ഇന്ത്യയിലെ അഴിമതി വിരുദ്ധപോരാട്ടങ്ങള്*ക്ക് പ്രചോദനമായതെന്ന് വിക്കിലീക്*സ് സ്ഥാപകന്* ജൂലിയന്* അസാഞ്ച. ഇന്ത്യന്* മാധ്യമങ്ങള്* ഗാന്ധിയനും സാമൂഹിക പ്രവര്*ത്തകനുമായ അന്നാ ഹസാരെയുടെ നിരാഹാരസമരം പ്രോത്സാഹിപ്പിച്ചതിനു പിന്നില്* വിക്കിലീക്*സിന്റെ വെളിപ്പെടുത്തലുകള്* പകര്*ന്ന ഊര്*ജമാണെന്ന് അസാഞ്ച പറഞ്ഞു.സമീപകാലത്ത് വിക്കിലീക്*സ് വെളിപ്പെടുത്തലുകളെ ആധാരമാക്കി ദി ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച 21 മുന്*പേജ് വാര്*ത്തകളെ അദ്ദേഹം അഭിനന്ദിച്ചു. ലൈംഗികാരോപണത്തെ തുടര്*ന്ന് ഇക്കഴിഞ്ഞ ഡിസംബറില്* ലണ്ടനില്* അറസ്റ്റിലായി പുറത്തുവന്ന ശേഷം ആദ്യമായാണ് അസാന്*ജ് വാര്*ത്താസമ്മേളനത്തിനെത്തുന്നത്.

    ജനാധിപത്യ സംവിധാനത്തില്* വിമര്*ശം അത്യാവശ്യമാണെന്നും അല്ലെങ്കില്* അഴിമതി പെരുകുമെന്നും അസാഞ്ച പറഞ്ഞു. വിക്കിലീക്*സിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യത്തിലാണ് അസാഞ്ച് ഇക്കാര്യങ്ങള്* വിശദീകരിച്ചത്.

    താനും തന്റെ സംഘവും ശരി മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും തെറ്റുപറ്റിയാല്* നിങ്ങള്* പിന്തുണക്കേണ്ടെന്നും അസാന്*ജ് വ്യക്തമാക്കി. വിക്കിലീക്*സ് പോലുള്ള ജനപക്ഷ വെബ്*സൈറ്റുകള്*ക്ക് ചിലപ്പോള്* രക്തച്ചൊരിച്ചില്* വരെ ഒഴിവാക്കാന്* കഴിയും. രാജ്യത്തെ സര്*ക്കാറിനേക്കാള്* കൂടുതല്* താന്* ഉത്തരവാദിത്തത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് അസാന്*ജ് പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X