15 സിക്സറുകളുമായി വാട്സന് റെക്കാര്*ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    15 സിക്സറുകളുമായി വാട്സന് റെക്കാര്*ഡ്

    മിര്*പുര്*: സിക്*സറുകളുടെ പെരുമഴ പെയ്യിച്ച് ഓസീസിന്റെ ഷെയിന്* വാട്*സന്* പുതിയ റെക്കാര്*ഡ് കുറിച്ചു. ബംഗ്ലാദേശിനെതിരായുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്* 15 സിക്*സറുകളാണ് വാട്*സണിന്റെ ബാറ്റില്* നിന്ന് പിറന്നത്. ഒരു കളിയില്* ഏറ്റവും കൂടുതല്* സിക്*സറുകള്* അടിച്ച അഫ്രീദിയുടെയും ജയസൂര്യയുടെയും(11 എണ്ണം) പേരിലുള്ള റെക്കോഡാണ് വാട്*സണ്* പഴങ്കഥയാക്കിയത്. 15 സിക്*സറുകള്*ക്ക് പുറമേ 15 ബൗണ്ടറികളും വാട്*സന്റെ വെടിക്കെട്ട് ഇന്നിങ്*സില്* ഉള്*പ്പെടുന്നു. ഇന്നിങ്*സിലെ 150 റണ്*സും പന്തിനെ വേലി കടത്തിയാണ് വാട്*സന്* നേടിയത്. തകര്*പ്പന്* പ്രകടനത്തോടെ ഏകദിനത്തില്* ഓസീസ് ബാറ്റ്*സ്മാന്റെ ഏറ്റവും ഉയര്*ന്ന സ്*കോറെന്ന ബഹുമതിയും വാട്*സന് സ്വന്തമായി. മാത്യു ഹെയ്ഡന്* നേടിയ 181 റണ്*സിന്റെ റെക്കാര്*ഡാണ് വാട്*സന്* തകര്*ത്തത്.

    96 പന്തില്* നിന്ന് 185 റണ്*സുമായി പുറത്താവാതെ വാട്*സണ്* പുതിയ ചരിത്രമെഴുതിയപ്പോള്* ഓസീസ് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം പൂര്*ത്തിയാക്കി. 37 റണ്*സുമായി പോണ്ടിങ് വാട്*സണ് ഉറച്ച പിന്തുണ നല്*കി. ബംഗ്ലാദേശ് മുന്നോട്ട് വെച്ച 230 റണ്*സിന്റെ വിജയലക്ഷ്യം കേവലം 25 ഓവറിലാണ് ഓസീസ് എത്തിച്ചേര്*ന്നത്. ഒരിരുപത് റണ്*സ് കൂടി ബംഗ്ലാ ബാറ്റ്*സ്മാന്*മാര്* എടുത്തിരുന്നുവെങ്കില്* സച്ചിന് ശേഷം ഡബിള്* സെഞ്ചുറിയെന്ന റെക്കാര്*്ഡ് വാട്*സന് സ്വന്തമാക്കാമായിരുന്നു.

    വിക്കറ്റ് കീപ്പര്* മുഷ്ഫിക്കര്* റഹിമിന്റെ(81 നോട്ടൗട്ട്) ചെറുത്തുനില്*പ്പാണ് ബംഗ്ലാദേശിനെ മാന്യമായ സ്*കോര്* നേടിക്കൊടുത്തത്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X