ബച്ചന്റെ രജനി തമാശക്കെതിരെ ആരാധകര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബച്ചന്റെ രജനി തമാശക്കെതിരെ ആരാധകര്*

    ഏറ്റവും കൂടുതല്* എസ്എംഎസ് ജോക്കുകളില്* നായകനാവുന്ന നടന്* ആരായിരിക്കും? സംശയിക്കേണ്ട രജനി തന്നെ. സൂപ്പര്* സ്റ്റാറിന്റെ സൂപ്പര്* പവറിനെ കളിയാക്കിയിട്ടുള്ള എസ്എംഎസുകള്* കിട്ടാത്തവര്* കുറവായിരിക്കും. ഇമെയിലുകളും എന്തിന് പരസ്യങ്ങളില്* പോലും രജനിയുടെ നമ്പറുകളെ ലേശം കളിയാക്കുന്നത് പതിവാണ്. എന്നാല്* ഇന്ത്യന്* സിനിമയിലെ ഏറ്റവും വലിയ ഷോമാനായ രജനി പക്ഷേ ഇതിനെ ഒരിയ്ക്കലും ഗൗനിയ്ക്കാറില്ലെന്നതാണ് സത്യം. പക്ഷേ അമിതാഭ് ബച്ചന്റെ ഒരു രജനി കോമഡി സൂപ്പര്*സ്റ്റാറിന്റെ ആരാധകരെ അരിശം പിടിപ്പിച്ചിരിയ്ക്കുകയാണ്. തന്റെ മൊബൈലില്* വന്ന ഒരു എസ്എംഎസാണ് ബച്ചന്* ട്വിറ്ററില്* കുറിച്ചത്.

    അലക്*സാണ്ടര്* ഗ്രഹാം ബെല്* ടെലിഫോണ്* കണ്ടുപിടിച്ച സമയത്ത് അദ്ദേഹത്തിന് രജനിയുടെ രണ്ട് മിസ്ഡ് കോള്* കിട്ടിയിരുന്നുവെന്ന ഫലിതമാണ് ബച്ചന്* ആരാധകരുമായി പങ്കുവെച്ചത്. ജോക്കിനെ ബ്രില്യന്റ് എന്നിവിശേഷിപ്പിയ്ക്കാനും ബിഗ് ബി മറന്നില്ല.

    എന്നാല്* ബച്ചന്റെ തമാശ രജനിയുടെ ആരാധകരെ രോഷം കൊള്ളിച്ചു. ഇത് വെറും തമാശയല്ലെന്ന് അവര്* ബച്ചനെ ബോധ്യപ്പെടുത്തിയത്രേ. തെറ്റ് തിരിച്ചറിഞ്ഞ ബച്ചന്* മേലില്* ഇതാവര്*ത്തിയ്ക്കില്ലെന്ന് പറഞ്ഞ് തലയൂരി. താന്* രജനിയെ വിമര്*ശിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മഹത്വത്തെയും ശക്തിയെയും പ്രകീര്*ത്തിയ്ക്കുക മാത്രമാണ് ചെയ്തതെന്നും അണ്ണന്റെ ആരാധകരോടുള്ള സന്ദേശത്തില്* ബച്ചന്* വിശദീകരിയ്ക്കുന്നു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X