അടിച്ചു പിരിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അടിച്ചു പിരിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

    നാടിളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടിയിറക്കം. സമീപകാലത്തൊന്നും കാണാത്ത അതിരുവിട്ട ആവേശമാണ് പ്രചാരത്തിന്റെ കൊട്ടിക്കലാശത്തില്* നിറഞ്ഞത്. ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്*ഷവും അരങ്ങേറി. ഇനിയുള്ള മണിക്കൂറുകള്* നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലേക്ക് പ്രവര്*ത്തകര്* നീങ്ങും. പരമാവധി വോട്ടര്*മാരെ നേരില്* കണ്ട് വോട്ടുറപ്പിയ്ക്കാനാവും പാര്*ട്ടി പ്രവര്*ത്തകരുടെ ശ്രമം. ബുധനാഴ്ച പതിമൂന്നാം നിയസഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലേക്ക് പോകും.ഉത്സവത്തിന് വെടിക്കെട്ടെന്ന പോലെയായിരുന്നു കലാശക്കൊട്ടിനിടെ പ്രവര്*ത്തകരുടെ തല്ലും ബഹളവും.

    അരങ്ങേറിയത്. പെരിന്തല്*മണ്ണയില്* എല്*ഡിഎഫ്-യുഡിഎഫ് പ്രവര്*ത്തകര്* നേര്*ക്കുനേര്* പോരുവിളിയ്ക്കുകയും കല്ലേറ്. നടത്തുകയും ചെയ്തു. പ്രവര്*ത്തകരെ പിരിച്ചുവിടാന്* പൊലീസ് ലാത്ത് ചാര്*ജ്ജ് നടത്തുകയും ചെയ്തു. ജനങ്ങള്*ക്കും പാര്*ട്ടി പ്രവര്*ത്തകര്*ക്കും ഒട്ടേറെ പോലീസുകാര്*ക്കും മാധ്യമപ്രവര്*ത്തകര്*ക്കും കല്ലേറില്* പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനവും ഇവിടെ ആക്രമിക്കപ്പെട്ടു. പ്രചാരണം അവസാനിച്ച അഞ്ച് മണിയോടെയാണ് സംഘര്*ഷം ആരംഭിച്ചത്. ഇരുവിഭാഗവും രണ്ട് വശത്തായി പ്രകടനമായി നീങ്ങുന്നതിനിടെ ഒരാള്* ഐസ്*ക്രീം കപ്പ് പ്രദര്*ശിപ്പിച്ചതോടെയാണ് സംഘര്*ഷം ഉടലെടുത്തത്. തുടര്*ന്ന് ഇരുവിഭാഗം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറു തുടങ്ങുകയായിരുന്നു.

    തിരുവനന്തപുരത്ത് പൂന്തുറയില്* മന്ത്രി സുരേന്ദ്രന്* പിള്ളയ്ക്ക് യുഡിഎഫ് പ്രവര്*ത്തകരുടെ അക്രമത്തില്* പരിക്കേറ്റു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രചാരണവാഹനം തടസ്സപ്പെടുത്തി എന്നാരോപിച്ച് യുഡിഎഫ് പ്രവര്*ത്തകര്* എല്*ഡിഎഫ് സ്ഥാനാര്*ഥി വി.സുരേന്ദ്രന്* പിള്ളയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്*ന്നുണ്ടായ സംഘര്*ഷത്തിലാണ് സുരേന്ദ്രന്* പിള്ളയ്ക്ക് പരിക്കേറ്റത്. കായംകുളം, കരുനാഗപ്പള്ളി, തൃശൂര്* കയപ്മംഗലം, എന്നിങ്ങനെ പല മണ്ഡലങ്ങളിലും പ്രവര്*ത്തകര്* തമ്മില്* സംഘര്*ഷമുണ്ടായി.

    അധികാരം തിരിച്ചുപിടിക്കാന്* കഴിയുമെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. എന്നാല്* അധികാരം നിലനിര്*ത്തി ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സ്വാധീനമണ്ഡലങ്ങളില്* പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടതിനു ഫലം ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ബിജെപി.

    ആകെ 971 സ്ഥാനാര്*ഥികളാണു രംഗത്ത്. 2,31,47,871 വോട്ടര്*മാര്* അവരുടെ വിധി മറ്റന്നാള്* കുറിക്കും. േഇക്കഴിഞ്ഞ ദിവസങ്ങളില്* കൊണ്ടുപിടിച്ച സ്*ക്വാഡ് വര്*ക്ക് നടത്തിയ പ്രവര്*ത്തകരുടെ പ്രധാന അഭ്യര്*ഥനയും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുത് എന്നായിരുന്നു.

    ബുധനാഴ്ച രാവിലെ ഏഴു മുതല്* വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. ആകെ 20,785 ബൂത്തുകളാണ് ഉള്ളത്. എല്ലാ ബൂത്തിലും ഒരു യന്ത്രം വീതം. തകരാര്* ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പതിനായിരത്തോളം യന്ത്രങ്ങള്* കരുതലായി ഉണ്ടാകും.

    ഒരു ബൂത്തില്* മൂന്നു പോളിങ് ഉദ്യോഗസ്ഥരെ വീതം വിന്യസിക്കും. 1450 വോട്ടര്*മാരില്* കൂടുതലുള്ള പോളിങ് സ്*റ്റേഷനുകളില്* നാലു പേരുണ്ടാകും. പ്രശ്*നബാധിത ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങള്* തുടര്*ന്നും ശേഖരിക്കുകയാണ്. സംസ്ഥാന പൊലീസ് സേനയെക്കൂടാതെ നാല്*പ്പതു കമ്പനി കേന്ദ്രസേനയും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനായി സംസ്ഥാനത്തുണ്ടാകും.

    വോട്ട് ചെയ്യാന്* വരുന്നവര്*ക്കു തിരിച്ചറിയല്* കാര്*ഡ് ഉണ്ടായിരിക്കണം. എന്തെങ്കിലും കാരണവശാല്* കാര്*ഡ് നഷ്ടപ്പെട്ട യഥാര്*ഥ വോട്ടര്*മാര്*ക്ക് ഓരോ ബൂത്തിലും പ്രവര്*ത്തിക്കുന്ന ഹെല്*പ് ഡെസ്*ക് വഴി തിരഞ്ഞെടുപ്പു കമ്മിഷന്* ഫോട്ടോ പതിച്ച സ്*ളിപ് വിതരണം ചെയ്യും. ഇതു തിരിച്ചറിയല്* കാര്*ഡിനു പകരം ഉപയോഗിക്കാം. കാര്*ഡ് ഉള്ളവര്*ക്ക് സ്*ളിപ് നിര്*ബന്ധമല്ല. ചാനലുകളും എഫ്എം റേഡിയോകളും തിരഞ്ഞെടുപ്പു ചര്*ച്ചകള്* നടത്തുന്നതിനും ഇത്തവണ വിലക്കുണ്ട്. നിരോധനം ലംഘിച്ചാല്* നിയമനടപടികളുണ്ടാകും. പ്രചാരണ എസ്എംഎസുകളും വിലക്കി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X