പിണറായിയ്ക്കെതിര?? ? വീണ്ടും വിഎസിന്റെ ഒളിയമ്പ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിണറായിയ്ക്കെതിര?? ? വീണ്ടും വിഎസിന്റെ ഒളിയമ്പ്

    ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിയ്ക്കുന്നതിനിടയില്* സിപിഎം സെക്രട്ടരി പിണറായി വിജയനെതിരെ വീണ്ടും മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്റെ ഒളിയമ്പ്. ലാവ്ലിന്* അഴിമതിയെക്കുറിച്ച് ചോദിച്ചപ്പോള്* എല്ലാ അഴിമതിയും അഴിമതി തന്നെ എന്നായിരുന്നു വി എസ് പ്രതികരിച്ചത്. ഇത് പിണറായിയ്ക്കെതിരെ ഉള്ള ഒരു ഒളിയമ്പായിരുന്നു. എന്നാല്* പിണറായിയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞതുമില്ല. ഇതേ തന്ത്രമാണ് തനിയ്ക്കെതിരേ മത്സരിയ്ക്കുന്ന വനിതാ സ്ഥാനാര്*ത്ഥിയ്ക്കെതിരേയും വിഎസ് കഴിഞ്ഞ ദിവസം പ്രയോഗിച്ചത്. വാക്കുകളില്* മോശമായ അര്*ത്ഥം ഇല്ലെങ്കിലും സാഹചര്യവും, വ്യംഗ്യാര്*ത്ഥവും, ശരീര ചേഷ്ടകളും വച്ച് നോക്കുമ്പോള്* അര്*ത്ഥം വാക്കുകളുടെ അര്*ത്ഥം മാത്രമാവില്ല. ഇത് വിഎസിന്റെ പതിവ് തന്ത്രമാണ്.

    ആലപ്പുഴ പ്രസ്*ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്* സംസാരിച്ച് കേന്ദ്രസര്*ക്കാരിന്റെ അഴിമതിയെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് ലാവ്ലിനെക്കറിച്ച് ചോദ്യം ഉചര്*ന്നത്. 'എല്ലാ അഴിമതിയും അഴിമതിതന്നെ' എന്നായിരുന്നു വിഎസിന്റെ മറുപടി.

    വ്യക്തിയുടെ മേന്മ കൊണ്ടല്ല, സംഘടനയുടെ ശക്തികൊണ്ടാണ് യോഗത്തിന് ആള്* കൂടുന്നതെന്ന് പിണറായി പറഞ്ഞ കാര്യം ശ്രദ്ധയില്*പ്പെടുത്തിയപ്പോള്* 'ജനങ്ങള്* മനസ്സിലാക്കട്ടെ' എന്നായിരുന്നു വി.എസ്സിന്റെ മറുപടി. ജീവിച്ചിരിക്കുന്ന നേതാക്കളുടെ ചിത്രം സ്ഥാനാര്*ഥികള്* പോസ്റ്ററിലും നോട്ടീസിലും അച്ചടിക്കുന്നത് ശരിയല്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയുടെ പ്രതികരണം ആരാഞ്ഞപ്പോള്* വി.എസ്. പറഞ്ഞു; 'പറയുന്നവര്* പറയട്ടെ, ആവക കാര്യങ്ങള്*ക്ക് മറുപടി പറയാനുള്ളവര്* പറഞ്ഞിട്ടുമുണ്ട്. ഓരോരുത്തരും ഓരോന്ന് പറയും'.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
  • feelhappy
    • Mar 2011
    • 51

    #2
    Re: പിണറായിയ്ക്കെതിര?? ?� � വീണ്ടും വിഎസിന്റെ ഒളിയമ്പ്

    again politrics

    Comment

    Working...
    X