പാര്*ട്ടിക്കാര്* രക്തം കൊടുക്കേണ്ട: തിര. കമ്മീഷന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാര്*ട്ടിക്കാര്* രക്തം കൊടുക്കേണ്ട: തിര. കമ്മീഷന്*

    കൊല്*ക്കത്ത: സംസ്ഥാനത്തു രക്തദാന ക്യാംപുകള്* സംഘടിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്* രാഷ്ട്രീയ പാര്*ട്ടികള്*ക്കു നിര്*ദേശം നല്*കിയതോടെ ബംഗാളിലെ ബ്ലഡ് ബാങ്കുകളുടെ പ്രവര്*ത്തനം അവതാളത്തിലായി. സംസ്ഥാനത്തെ രാഷ്ട്രീയപാര്*ട്ടികള്* നടത്തുന്ന രക്തദാന ക്യാംപുകള്* വഴിയാണു സംസ്ഥാനത്തെ മിക്ക ബ്ലഡ് ബാങ്കുകളിലും രക്തം ലഭിക്കുന്നത്. കൂടാതെ രക്തം ആവശ്യമായി വരുന്നവര്*ക്കു രാഷ്ട്രീയ പ്രവര്*ത്തകര്* രക്തം നല്*കാറുമുണ്ട്. എന്നാല്* കമ്മിഷന്റെ ഉത്തരവോടെ ഇവയുടെ പ്രവര്*ത്തനം തടസ്സപ്പെട്ടിരിയ്്ക്കുകയാണ്.

    രക്തദിന ക്യാമ്പുകള്* തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിന്റെ മറവില് പാര്*ട്ടിക്കാര്* തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നുണ്ടെന്നും പറഞ്ഞാണ് കമ്മീഷന്* ക്യാമ്പുകളുടെ പ്രവര്*ത്തനം നിര്*ത്തിച്ചത്.

    പ്രതിസന്ധി രൂക്ഷമായതോെട കൊല്*ക്കത്തയിലെ മിക്ക ബ്ലഡ് ബാങ്കുകളിലും രക്തം കിട്ടാനില്ലെന്നാണ് റിപ്പോര്*ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള ബ്ലഡ് ക്യാന്*സര്* രോഗികളെയാണ് ഇത് ഏറെ ബാധിച്ചത്. ബംഗാള്* തിരഞ്ഞെടുപ്പ് ഏപ്രില്* 10 വരെ തുടരുമെന്നതിനാല്* അടുത്ത ഒരു മാസം കൂടി പ്രതിസന്ധി നിലനില്*ക്കും.

    തിരഞ്ഞെടുപ്പിന്റെ പേരില്* രക്തദാനം നിരോധിച്ച കമ്മിഷന്* നടപടിക്കെതിരേ സിപിഎമ്മും തൃണമൂലുമടക്കമുള്ള പാര്*ട്ടികള്* രംഗത്തെത്തിയിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X