യുഡിഎഫ് മോതിരം വിതരണം ചെയ്*തെന്ന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫ് മോതിരം വിതരണം ചെയ്*തെന്ന്

    കല്*പ്പറ്റ: ആദിവാസി വോട്ടര്*മാരെ സ്വാധീനിക്കാനായി യു ഡി എഫ് വയനാട്ടില്* മോതിരം വിതരണം ചെയ്തതായി അരോപണം. സ്വര്*ണമോതിരം എന്ന പേരില്* സ്വര്*ണം പൂശിയ മോതിരങ്ങളാണ് യുഡിഎഫ് വിതരണം ചെയ്തതെന്നും ഇടത് നേതാക്കള്* ആരോപിക്കുന്നു. ആദാവാസികള്*ക്ക് വിതരണം ചെയ്തുവെന്ന്് പറയുന്ന മോതിരങ്ങളുമായി ഇടതുനേതാക്കള്* കല്*പ്പറ്റയില്* വാര്*ത്താസമ്മേളനവു നടത്തിയിട്ടുണ്ട്.

    കല്*പ്പറ്റയിലെ യു ഡി എഫ് സ്ഥാനാര്*ത്ഥി എം വി ശ്രേയാംസ്*കുമാറിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ മോതിരം നല്*കി വോട്ടര്*മാരെ സ്വാധീനിക്കാന്* ശ്രമിച്ചു എന്നാണ് എല്* ഡി എഫ് ആരോപിക്കുന്നത്.

    സ്വര്*ണമോതിരം എന്ന പേരില്* സ്വര്*ണം നിറം പൂശിയ മോതിരം നല്*കുകയായിരുന്നു. കല്*പറ്റ മണ്ഡലത്തിലെ പടിഞ്ഞാറെത്തറ, മേപ്പാടി, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസികള്*ക്കും തോട്ടം തൊഴിലാളികള്*ക്കുമിടയിലാണ് ഇവ വിതരണം ചെയ്തത്.

    വോട്ടര്*മാര്*ക്ക് 2000 രൂപ വീതം നല്*കിയതായും ആരോപണമുണ്ട്. ഇതെക്കുറിച്ച് സി പി എം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്*കിയിട്ടുണ്ട്.






    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X