ഹോം ഗ്രൗണ്ടില്* ചലഞ്ചേഴ്*സ് തോറ്റമ്പി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹോം ഗ്രൗണ്ടില്* ചലഞ്ചേഴ്*സ് തോറ്റമ്പി

    ബാംഗ്ലൂര്*: ഹോം ഗ്രൗണ്ടില്* ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്*സിന് തോല്*വി, ഒന്*പത് വിക്കറ്റിന് മുംബൈ ഇന്ത്യന്*സാണ് ഹൈവോള്*ട്ടേജ് മത്സരത്തില്* വിജയം കണ്ടത്. ഐപിഎല്ലില്* മുംബൈ ഇന്ത്യന്*സിന്റെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട ചലഞ്ചേഴ്*സ് ബാറ്റിങിനിറങ്ങുകയായിരുന്നു. നിശ്ചിത 20 ഓവറില്* നാലു വിക്കറ്റ് നഷ്ടത്തില്* 140 റണ്*സാണ് ഇവര്* സ്വന്തമാക്കിയത്. തുടര്*ന്ന് ബാറ്റിംഗിനിറങ്ങിയ മുംബൈ 18.3 ഓവറില്* ഒരു വിക്കറ്റ് നഷ്ടത്തില്* 143 റണ്*സ് നേടി ലക്ഷ്യം കാണുകയായിരുന്നു.
    അര്*ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന നായകന്* സച്ചിന്* തെണ്ടുല്*ക്കറും(55) മധ്യനിര താരം അമ്പാട്ടി റായിഡുവുമാണ്(63) മുംബൈയുടെ വിജയം കെട്ടിപ്പൊക്കിയത്. 46 പന്തില്* നിന്ന് ഏഴു ബൗണ്ടറികളോടെയാണ് സച്ചിന്റെ 55. റായിഡു 50 പന്ത് നേരിട്ട് ഒമ്പതു ബൗണ്ടറി പറത്തിയാണ് 63 റണ്*സ് നേടിയത്. 22 റണ്*സ് നേടിയ ഡേവി ജേക്കബ്*സിന്റെ വിക്കറ്റാണ് മുംബൈയ്ക്കു നഷ്ടമായത്. തുടക്കത്തിലെ തകര്*ച്ചയ്ക്കു ശേഷം അര്*ധസെഞ്ചുറി നേടിയ ഓപ്പണര്* തിലകരത്*നെ ദില്*ഷന്റെയും(59) എ.ബി. ഡിവില്യേഴ്*സിന്റെയും മികവിലാണ് ചലഞ്ചേഴ്*സ് മാന്യമായ സ്*കോറിലെത്തിയത്.ടോസ് നേടിയ മുംബൈ നായകന്* ബാംഗ്ലൂരിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തില്*ത്തന്നെ ഓപ്പണര്* മായാങ്ക് അഗര്*വാളിനെ ക്ലീന്* ബൗള്*ഡാക്കി പേസര്* ലസിത് മലിംഗ ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു.തുടര്*ന്ന രണ്ടാം വിക്കറ്റില്* വിരാട് കോഹ്ലിക്കൊപ്പ(12) ദില്*ഷന്* മാന്യമായ തുടക്കം നല്*കിയെങ്കിലും ലും പൊള്ളാര്*ഡിന്റെ പന്ത് കോഹ്ലിയെ പറത്തി. തുടര്*ന്നായിരുന്നു ദില്*ഷന്*-ഡിവില്യേഴ്*സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്* 90 റണ്*സ് കൂട്ടിച്ചേര്*ത്ത് ഇരുവരും ബാംഗ്ലൂരിനെ മാന്യമായ സ്*കോറിലേക്കു നയിക്കുകയായിരുന്നു.52 പന്തില്* നിന്ന് നാലു ബൗണ്ടറികളുടെയും രണ്ടു സിക്*സറുകളുടെയും അകമ്പടിയോടെയായിരുന്നു ദിഷല്*ഷന്റെ 59. ഡിവില്യേഴ്*സ് 36 പന്തില്* നിന്ന് മൂന്നു ബൗണ്ടറികളുടെയും ഒരു സിക്*സറിന്റെ പിന്തുണയോടെയാണ് 38 റണ്*സ് നേടിയത്. മുംബൈയ്ക്കു വേണ്ടി മലിംഗയും പൊള്ളാര്*ഡും രണ്ടു വിക്കറ്റ് വീതം നേടി.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X