വീട്ടുതടങ്കല്*: യുവതികളിലൊരാള്* മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വീട്ടുതടങ്കല്*: യുവതികളിലൊരാള്* മരിച്ചു

    ദില്ലി:ഏഴുമാസം സ്വയം വീട്ടുതടങ്കലില്* കഴിഞ്ഞ യുവതികളിലൊരാള്* മരിച്ചു. ബുധനാഴ്ച പുലര്*ച്ചെ കൈലാശ് ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയേര്*ഡ് കേണലിന്റെ മക്കളും ചാര്*ട്ടേഡ് അക്കൗണ്ടന്റുമാരായ അനുരാധയും സൊനാലി ബേലും ഏഴുമാസമായി പുറം ലോകവുമായി ബന്ധമില്ലാതെ വീട്ടില്* അടച്ചുപൂട്ടി കഴിയുകയായിരുന്നു. അനുരാധയാണു മരിച്ചത്. ഇരുവരെയും തീര്*ത്തും അവശയായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

    നാല്*പ്പതുകളില്* എത്തിനില്*ക്കുന്ന സഹോദരിമാരെ സമീപവാസികള്* അറിയിച്ചതിനെ തുടര്*ന്ന് ഒരു മനുഷ്യ സഹായ സംഘടനയുടെ പ്രവര്*ത്തകരാണ് കഴിഞ്ഞ ദിവസം നോയിഡയിലെ സെക്ടര്* 29 ല്* ഉള്ള വീട്ടില്* നിന്ന് പുറത്ത് എത്തിച്ചത്. നടക്കാനാവാത്ത സ്ഥിതിയിലായിരുന്ന സഹോദരിമാരെ എടുത്താണ് വീടിനു പുറത്ത് എത്തിച്ചത്. ഇവര്* കടുത്ത വിഷാദരോഗമുള്ളതായി ഡോക്ടര്*മാര്* സ്ഥിരീകരിച്ചിട്ടുണ്ട്.

    യുവതികളുടെ പിതാവ് കാറപകടത്തില്* ഏതാനും വര്*ഷം മുമ്പെ മരിച്ചുപോയിരുന്നു. അമ്മയും ഇവരുടെ ചെറുപ്പത്തില്* തന്നെ മരിച്ചുപോയിരുന്നു. കുറച്ചുകാലം മുമ്പ് ഇവരുടെ സഹോദരനും വീടുവിട്ടുപോയി. ഇതെല്ലാം സഹോദരിമാരെ വല്ലാതെ ഉലച്ചു. ഇതിനിടെ വളര്*ത്തുനായ ചത്തതും ഇവര്*ക്ക് ആഘാതമായെന്ന് പൊലീസ് പറഞ്ഞു.





    Powered By WizardRSS.com | Full Text Feed | Amazon Affiliate
Working...
X