ഇടതുപക്ഷ നേതാക്കള്* ബിഷപ്പുമാരെ കാണുമ്പോള്*...
Posted on: 14 Apr 2011
ബിനോയ് വിശ്വം
ഏതെങ്കിലും പ്രത്യേകപ്രശ്*നത്തില്* ഇടതുപക്ഷവും ക്രിസ്തീയസഭയും തമ്മില്* അഭിപ്രായഭേദങ്ങള്* ഉണ്ടായേക്കാം. എന്നാല്* അവയുടെ പേരില്* സഭയും ഇടതുപക്ഷവും തമ്മില്* നിതാന്ത ശത്രുത ഉണ്ടെന്നവാദം ഇന്നത്തെ ലോകയാഥാര്*ഥ്യങ്ങള്*ക്ക് നിരക്കുന്നതല്ല
ആര്*ച്ച് ബിഷപ്പ് മാര്* ജോസഫ് പൗവ്വത്തില്* തിരുമേനിയോട് ആദരവ് ഉള്ളവനാണ് ഞാന്*. കാഴ്ചപ്പാടുകളിലും നിലപാടുകളിലും വിയോജിപ്പുള്ളപ്പോള്* കലവറ കൂടാതെ അത് തുറന്ന് പറയുന്നതില്* അദ്ദേഹം പ്രകടിപ്പിക്കുന്ന ആര്*ജവമാണ് ഈ ആദരവിന് അടിസ്ഥാനം. സ്*തോഭപ്രകടനങ്ങള്* ഒന്നുമില്ലാതെ തനിക്ക് പറയാനുള്ളതെല്ലാം അദ്ദേഹം പറയാറുണ്ട്. പലപ്പോഴും ഇടതുപക്ഷത്തെക്കുറിച്ച് പൗവ്വത്തില്* തിരുമേനി ഉയര്*ത്തുന്ന വിമര്*ശനങ്ങള്* ഏതോ ചില മുന്*വിധികള്* മൂലം ഉണ്ടാകുന്നതല്ലേ എന്ന് തോന്നിയിട്ടുണ്ട്. സഭയുടെയും വിശ്വാസികളുടെയും മുമ്പിലുള്ള മൗലിക ധര്*മം ഇടതുപക്ഷ വിരോധമാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടോ? പുതിയ ജീവിത യാഥാര്*ഥ്യങ്ങള്* വിശ്വാസികളും ഇടതുപക്ഷക്കാരുമടങ്ങുന്ന സമൂഹത്തിനു മുമ്പില്* ഉയര്*ത്തുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹത്തെപ്പോലെ പരിണതപ്രജ്ഞനായ ഒരാള്* കുറേക്കൂടി സംയമനത്തോടെ വിലയിരുത്തണമെന്നാണ് എന്നെപ്പോലെയുള്ളവര്* ആഗ്രഹിക്കുന്നത്. പരസ്പര ബഹുമാനം പുലര്*ത്തിക്കൊണ്ടുള്ള അത്തരം അന്വേഷണവും കണ്ടെത്തലും നീതിനിഷ്ഠമായ സമൂഹസൃഷ്ടിക്ക് തീര്*ച്ചയായും സഹായകമാകും.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതാക്കളായ സി.കെ. ചന്ദ്രപ്പനും കോടിയേരി ബാലകൃഷ്ണനും ബിഷപ്പുമാരെ സന്ദര്*ശിച്ചതിനെക്കുറിച്ചുള്ള പൗവ്വത്തില്* തിരുമേനിയുടെ പ്രതികരണം പത്രങ്ങളില്* വായിച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന മട്ടിലാണ് അദ്ദേഹം ആ കൂടിക്കാഴ്ചകളെ സമീപിച്ചത്. രാഷ്ട്രീയ തന്ത്രമായാണ് അദ്ദേഹം ഇത്തരം ചര്*ച്ചകളെ വിലയിരുത്തുന്നത്. കേരളീയ സമൂഹത്തിലെ അനിഷേധ്യ യാഥാര്*ഥ്യങ്ങളായ വിശ്വാസികള്*ക്കും ഇടതുപക്ഷക്കാര്*ക്കും ഇടയില്* ''രാഷ്ട്രീയ തന്ത്രത്തിന്റെ അകമ്പടിയില്ലാത്ത ഒരാശയവിനിമയം പോലും സാധ്യമല്ലെന്ന്'' പൗവ്വത്തില്* തിരുമേനി വാദിക്കുന്നത് കഷ്ടംതന്നെയാണ്. മനുഷ്യജീവിതങ്ങളെ ഇഹലോകത്തില്* ബാധിക്കുന്ന ജീവിതസങ്കടങ്ങള്* നിരവധിയാണ്. അവയുടെ കാരണങ്ങളും പരിഹാരങ്ങളും തേടുന്നതില്* വിവിധ വിശ്വാസഗതികളില്*പ്പെട്ടവര്*ക്ക് വ്യത്യസ്തങ്ങളായ സമീപനങ്ങള്* ഉണ്ടാകും. ആ വ്യത്യാസങ്ങള്* ഉള്ളപ്പോഴും അവര്* തമ്മില്* കൂടിക്കാണുന്നതില്* എന്താണ് തെറ്റ്?
'ഡയലോഗ്' അഥവാ ആശയസംവാദം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഇന്ന് ലോകം വിശ്വസിക്കുന്നു. അതിനായി എല്ലാ കവാടങ്ങളും തുറന്നുവെക്കണമെന്ന്, മാനവരാശിയുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠകള്* എല്ലാവരോടും ആവശ്യപ്പെടുന്നു. എന്നിട്ടും അതേപ്പറ്റിയെല്ലാം തികഞ്ഞബോധ്യമുള്ള പൗവ്വത്തില്* തിരുമേനി അന്വേഷിക്കുവാനും കണ്ടെത്തുവാനുമുള്ള സംവാദത്തിന്റെ വാതിലുകളെല്ലാം കൊട്ടിയടയ്ക്കാന്* നിര്*ബന്ധം പിടിക്കുന്നതെന്തിനാണ്? ആര്*ച്ച് ബിഷപ്പ് മാര്* ജോസഫ് പൗവ്വത്തില്* പുതിയ കാലത്തിന്റെയും ലോകത്തിന്റെയും സ്പന്ദനങ്ങള്* അറിയാത്ത ഒരാളല്ല. അദ്ദേഹം 'ഇന്റര്* ചര്*ച്ച് കൗണ്*സില്* ഫോര്* എഡ്യുക്കേഷ'ന്റെ ചെയര്*മാനാണ്. അതുകൊണ്ടുതന്നെ എനിക്കുറപ്പാണ്, വിശ്വാസതലങ്ങളില്* ലോകത്ത് സംഭവിക്കുന്ന ചലനങ്ങള്* അദ്ദേഹം തീര്*ച്ചയായും ശ്രദ്ധിക്കുന്നുണ്ടാവും. ബെനഡിക്ട് 16-ാമന്* മാര്*പാപ്പയുടെ 'സത്യത്തിന്* സ്*നേഹം' (Cartias in Veritate) എന്ന ചാക്രികലേഖനം അദ്ദേഹം തലനാരിഴ കീറി പഠിച്ചിട്ടുണ്ടാകുമല്ലോ. എല്ലാ ഇടയലേഖനങ്ങളേക്കാളും വലിയ ആ ഇടയലേഖനം അറിയാനുള്ള ആകാംക്ഷയോടുകൂടി വായിച്ച ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവര്*ത്തകനാണ് ഞാന്*. മാര്*പാപ്പയുടെ ചാക്രികലേഖനത്തില്* 'മനുഷ്യകുടുംബത്തിന്റെ സഹകരണം' എന്ന തലക്കെട്ടുള്ള 5-ാം അധ്യായം ശ്രദ്ധേയമാണെന്നു തോന്നുന്നു.
''ഇന്ന് മാനവരാശി മുന്*കാലങ്ങളേക്കാള്* പരസ്പരം ഇടപഴകുന്നതായി കാണുന്നു. പരസ്പരം പുലര്*ത്തുന്ന ഈ അടുപ്പത്തിന്റെ ആര്*ജിത അനുഭവത്തെ യഥാര്*ഥ സാമൂഹിക കൂട്ടായ്മയായി മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.'' ഈ നിലപാടിനോട് ആര്*ക്കാണ് വിയോജിക്കാനാവുക? പരസ്പരം ഇടപഴകാനും അറിയാനും അതിലൂടെ സാധ്യമായത്ര കൂട്ടായ്മകള്* വളര്*ത്തിയെടുക്കാനുമുള്ള സഭയുടെ ഉദാത്ത ഗംഭീരമായ ആഹ്വാനമായാണ് എന്നെപ്പോലുള്ളവര്* ആ നിലപാടിനെ കാണുന്നത്. അതിനര്*ഥം ഈ കൂട്ടായ്മയില്* കൈകോര്*ക്കുന്നവര്* അവരുടെ ദാര്*ശനിക നിലപാടുകളിലെല്ലാം മായം ചേര്*ക്കണമെന്നല്ല. അവരെല്ലാം 'തന്ത്രപരമായ' ഏതെങ്കിലും കൗശലങ്ങളുടെ കാര്യസ്ഥന്മാരാകണമെന്നുമല്ല. ഇത്തരം കൂടിക്കാഴ്ചകളും ആശയസംവാദങ്ങളും നടക്കേണ്ടത് മനുഷ്യരാശിയെ അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവും ധാര്*മികവുമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ്.
ഈ പ്രതിസന്ധികളെപ്പറ്റി തിരുസഭയുടെ വലിയ ഇടയനായ ബെനഡിക്ട് 16-ാമന്* തന്റെ ചാക്രികലേഖനത്തില്* ആശയസ്ഫുടതയോടെ ചര്*ച്ചചെയ്യുന്നുണ്ട്. ''ആനുകാലിക പ്രതിസന്ധി നമ്മുടെ യാത്രാപഥങ്ങളെ പുനഃക്രമീകരിക്കാന്* നിര്*ബന്ധിക്കുന്നു. പുതിയ ചട്ടങ്ങള്* ഉണ്ടാക്കുവാനും പ്രതിബദ്ധതയുടെ പുതിയ രൂപങ്ങള്* കണ്ടെത്തുവാനും നേരായ അനുഭവങ്ങളെ ശക്തിപ്പെടുത്തുവാനും നിഷേധാത്മകമായവയെ നിരാകരിക്കുവാനും ഈ പ്രതിസന്ധി നമ്മോട് ആവശ്യപ്പെടുന്നു'' (Caritas in Veritate-page 33) അഭിവന്ദ്യനായ മാര്*പാപ്പയുടെ ഇത്തരം വീക്ഷണങ്ങള്* മേല്*പ്പറഞ്ഞ ചാക്രികലേഖനത്തില്* വേണ്ടുവോളം ഉണ്ട്. അതുകൊണ്ട് ക്രിസ്തീയവിശ്വാസികള്*ക്ക് എന്നപോലെതന്നെ ഇടതുപക്ഷക്കാര്*ക്കും അത് പ്രയോജനം ചെയ്യും.
'സത്യത്തിന്* സ്*നേഹം' പ്രതിപാദിക്കുന്ന പ്രതിസന്ധികളൊന്നും യാദൃച്ഛികമായി പൊട്ടിവീണതല്ല. ആഗോളീകരണ കാലഘട്ടത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ നയങ്ങളുമായി അത് കെട്ടുപിണഞ്ഞുകിടക്കുന്നു. യഥാര്*ഥത്തില്* ആ നയങ്ങളുടെ സന്തതിയാണ് ഇന്നത്തെ പ്രതിസന്ധികള്*. 'മാനവിക വികസനം നമ്മുടെ കാലഘട്ടത്തില്*' എന്ന അധ്യായത്തില്* ബെനഡിക്ട് 16-ാമന്* മാര്*പാപ്പ ഈ വിഷയങ്ങളിലുള്ള സഭയുടെ കാഴ്ചപ്പാടാണ് വിശദമാക്കുന്നത്.
വിശ്വാസങ്ങളുടെ പേരില്* സഭ കമ്യൂണിസ്റ്റുകാരെ എന്നും വിമര്*ശിച്ചിട്ടുണ്ട്. എന്നാല്*, മുതലാളിത്തത്തിന്റെ കണ്ണില്* ചോരയില്ലാത്ത വികസനതന്ത്രങ്ങളെപ്പറ്റി ഇത്രയും നിശിതമായും ആശയവ്യക്തതയോടെയും സഭയുടെ വലിയ ഇടയന്* വിമര്*ശിക്കുന്നത് അത്ര സാധാരണമല്ല. വിശ്വാസികള്* അടക്കമുള്ള സമൂഹത്തിലെ മനുഷ്യര്* നേരിടുന്ന ജീവിതപ്രയാസങ്ങളും ധര്*മസങ്കടങ്ങളുംതന്നെയാണ് ക്രിസ്തീയസഭയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ബെനഡിക്ട് 16-ാമന്* മാര്*പാപ്പ ഇങ്ങനെ പറയുന്നു-''ലാഭം മാത്രമാണ് ഏകലക്ഷ്യമെന്നു വന്നാല്*, പൊതുനന്മയെ വിസ്മരിച്ചുകൊണ്ട് തെറ്റായ വഴിയിലൂടെ അത് നേടുകയാണ് ആത്യന്തികതാത്പര്യമെന്നുവന്നാല്*, അത് സമ്പത്തിന്റെ നാശത്തിലേക്കും ദാരിദ്ര്യത്തിന്റെ സൃഷ്ടിയിലേക്കും സമൂഹത്തെ നയിക്കും''. ലാഭം ദൈവം കണക്കെ വാഴ്ത്തപ്പെടുകയും ആ ദൈവം വാഴുന്ന ദേവാലയങ്ങളായി കമ്പോളങ്ങള്* മാറുകയും ചെയ്യുന്ന ഇന്നത്തെ ലോകസാഹചര്യങ്ങളില്* മാര്*പാപ്പയുടെ വാക്കുകളെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ആ മനസ്സിലാക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്*നിന്ന് എങ്ങനെയാണ് അര്*ഥപൂര്*ണമായ രാഷ്ട്രീയസംവാദങ്ങളെ മാറ്റിനിര്*ത്താന്* കഴിയുക? അധ്വാനിക്കുന്നവരോടും ഭാരം ചുമക്കുന്നവരോടും തന്റെ പക്ഷപാതിത്വം ചങ്കുറപ്പോടെ വിളിച്ചുപറഞ്ഞ ക്രിസ്തുവിന്റെ വഴികളില്* പാവങ്ങള്*ക്കുവേണ്ടിയുള്ള സഹകരണപ്രതീക്ഷകള്*ക്ക് എന്നും സ്ഥാനമുണ്ടാകേണ്ടതല്ലേ?
ഏതെങ്കിലും പ്രത്യേക പ്രശ്*നത്തില്* ഇടതുപക്ഷവും ക്രിസ്തീയസഭയും തമ്മില്* അഭിപ്രായഭേദങ്ങള്* ഉണ്ടായേക്കാം. എന്നാല്*, അവയുടെപേരില്* സഭയും ഇടതുപക്ഷവും തമ്മില്* നിതാന്തശത്രുത ഉണ്ടെന്നവാദം ഇന്നത്തെ ലോകയാഥാര്*ഥ്യങ്ങള്*ക്ക് നിരക്കുന്നതല്ല.
എഴുപതുകളിലും എണ്*പതുകളിലും ലാറ്റിന്* അമേരിക്കന്* രാഷ്ട്രീയത്തില്* വേരുറച്ച 'വിമോചന ദൈവശാസ്ത്രം' (Liberation Theology) ഉണ്ടാക്കിയ ചലനങ്ങള്* ചരിത്രത്തില്*നിന്ന് മാഞ്ഞുപോകുകയില്ല. സാമ്രാജ്യത്വവിരുദ്ധ വിമോചനപ്പോരാളികള്*ക്കൊപ്പം വൈദികരും കന്യാസ്ത്രീകളും കൈകോര്*ത്തതിന്റെ അനുഭവങ്ങള്* അന്ന് ലോകം കണ്ടതാണ്. നിക്കരാഗ്വയിലെ 'സാന്റിനിസ്റ്റ വിപ്ലവ ഗവണ്*മെന്റി'ല്* മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഏണസ്റ്റോ കര്*ദിനാളിനെ നേരില്* കണ്ടതിന്റെ ആവേശത്തുടിപ്പുകള്* എന്റെ മനസ്സില്*നിന്ന് ഇന്നും മാഞ്ഞുപോയിട്ടില്ല. 'വിമോചന ദൈവശാസ്ത്രം' ഒരു ചരിത്രകാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അന്നത്തെ രൂപത്തിലും ഭാവത്തിലും അത് ഇന്നില്ല. എന്നാല്* നിന്ദിതരോടും പീഡിതരോടുമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ പക്ഷപാതിത്വങ്ങള്* മുമ്പ് ഏത് കാലത്തേക്കാളും ഇന്ന് പ്രസക്തമാണ്. ചാക്രികലേഖനത്തില്* ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം-''എല്ലാവരേയും, പ്രത്യേകിച്ച് ലോകത്തിന്റെ സാമൂഹിക-സാമ്പത്തിക ആസ്തികള്* വികസിപ്പിക്കാന്* പാടുപെടുന്ന ഗവണ്*മെന്റുകളെ ഒരു കാര്യം ഓര്*മപ്പെടുത്താന്* ഞാന്* ആഗ്രഹിക്കുന്നു. വിലമതിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രാഥമിക മൂലധനം മനുഷ്യനാണ്. അവന്റെയോ അവളുടെയോ ഉദ്ബുദ്ധതയോടുകൂടിയ മനുഷ്യ വ്യക്തിത്വമാണ് സംരക്ഷിക്കപ്പെടേണ്ടത്. സാമ്പത്തിക സാമൂഹിക ജീവിതത്തിന്റെ ഉറവിടവും ലക്ഷ്യവും കേന്ദ്രവും മനുഷ്യന്* തന്നെ.'' ഈ കാഴ്ചപ്പാട് ഇടതുപക്ഷവും വിശ്വാസികളും തമ്മില്* വളര്*ന്നുവരേണ്ട ആശയസംവാദത്തിന്റെ അടിത്തറയാകാന്* പോന്നതാണെന്ന് ഞാന്* പറഞ്ഞാല്* എന്നോട് പൗവ്വത്തില്* തിരുമേനി വിയോജിക്കുകയില്ലെന്ന് വിശ്വസിക്കുന്നു.
ക്രിസ്തീയ ഭൂരിപക്ഷമുള്ള ലാറ്റിന്* അമേരിക്കന്* രാജ്യങ്ങളിലാകെ നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്* നമുക്ക് വായിക്കാം. ബ്രസീല്* ഉദാഹരണമാണ്. അവിടെ ജനസംഖ്യയില്* മഹാഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. ബ്രസീലിലെ തിരഞ്ഞെടുപ്പില്* അമേരിക്കന്* കുത്തിത്തിരിപ്പുകളെ തൃണവദ്ഗണിച്ചുകൊണ്ട് ജനങ്ങള്* ഇടതുപക്ഷത്തെ വോട്ടുചെയ്ത് വിജയിപ്പിച്ചു. ഇന്നത്തെ ലോകത്തിലെ ഇത്തരം അനുഭവങ്ങളില്* നിന്ന് കേരളത്തിലെ വിശ്വാസികള്*ക്കും ഇടതുപക്ഷത്തിനും വിലപ്പെട്ട പാഠങ്ങള്* പഠിക്കാനുണ്ട്. ഇടതുപക്ഷനേതാക്കള്* സഭാമേലധ്യക്ഷന്മാരുമായി കൂടിക്കാണുമ്പോഴെല്ലാം ഈ പഠനപ്രക്രിയയാണ് വാസ്തവത്തില്* സംഭവിക്കുന്നത്. അസഹിഷ്ണുതയും മുന്*വിധിയും കൂടാതെ നമുക്കതിനെ മനസ്സിലാക്കാന്* ശ്രമിക്കാം.