പോളിങ് ഉജ്ജ്വലം, ശാന്തം, 74.6%

തിരുവനന്തപുരം: കേരളത്തില്* നിയമസഭാ തിരഞ്ഞെടുപ്പില്* വന്* പോളിങ്. 74.6 ശതമാനം പേരാണ് ബുധനാഴ്ച വോട്ടുരേഖപ്പെടുത്തിയത്. 2006-ല്* 72.38 ശതമാനമായിരുന്നു . അന്തിമകണക്കില്* നേരിയമാറ്റം വരുമെങ്കിലും തിരുവനന്തപുരവും പത്തനംതിട്ടയുമൊഴികെ 12 ജില്ലകളിലും 70 ശതമാനത്തിനു മുകളിലാണ് പോളിങ്.

ചിലയിടത്തെ നേരിയ സംഘര്*ഷമൊഴിച്ചാല്* വോട്ടെടുപ്പ് തികച്ചും ശാന്തവും സമാധാനപരവുമായിരുന്നു. കാര്യമായ അനിഷ്ട സംഭവങ്ങള്* എങ്ങുമുണ്ടായില്ല.79 കേന്ദ്രങ്ങളില്* വോട്ടിങ് യന്ത്രങ്ങള്* താത്കാലികമായി നിലച്ചെങ്കിലും പകരം യന്ത്രങ്ങള്* ഉപയോഗിച്ചതുകാരണം വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല.
വാശിയേറിയ പോരാട്ടത്തിന്റെ ഒടുവിലുണ്ടായ വര്*ദ്ധിച്ച പോളിങ് ശതമാനം വിജയസാദ്ധ്യത ഉറപ്പിക്കുന്നതാണെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു. ചില മണ്ഡലങ്ങളില്* മുന്നണികളെ അമ്പരപ്പിക്കുന്ന പോളിങ് ശതമാനമാണിപ്പോള്*. ഫലമറിയാന്* ഇനി വോട്ടെണ്ണുന്ന മെയ് 13 വരെ കാത്തിരിക്കണം.
80.53 ശതമാനം പോളിങ് രേഖപ്പെടുത്തിയ 1987 നുശേഷം ഇത്രയും കൂടുതല്* പോളിങ് നിയമസഭാതിരഞ്ഞെടുപ്പില്* ഇതാദ്യമാണ്. 2010 ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പില്* 76.32 ശതമാനമായിരുന്നു പോളിങ്. ഇതിന് ഏറക്കുറെ അടുത്ത പോളിങ്ങാണ് ഇപ്പോള്* നടന്നിരിക്കുന്നത്. 2009 ലെ ലോക്*സഭാ തിരഞ്ഞെടുപ്പില്* 73.35 ശതമാനവും. ഈ രണ്ടുതിരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു ഭൂരിപക്ഷം.

ജില്ലകളില്* ഏറ്റവും കൂടുതല്* പേര്* വോട്ടുചെയ്തത് കണ്ണൂരാണ് - 80.4 ശതമാനം. കോഴിക്കോട്ട് 80.2 ശതമാനമുണ്ട്. ഏറ്റവും കുറവ് തിരുവനന്തപുരത്തും- 68.3 ശതമാനം. മണ്ഡലങ്ങളില്* ഏറ്റവും കൂടുതല്* കോഴിക്കോട്ടെ കുറ്റിയാടിയിലാണ് - 87.4 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണ് - 59.9 ശതമാനം.ജില്ലകളിലെയും അവിടെ ഏറ്റവും കൂടുതലും കുറവും രേഖപ്പെടുത്തിയ മണ്ഡലങ്ങളിലെയും (ബ്രാക്കറ്റിനകത്ത് യഥാക്രമം) പോളിങ് ശതമാനം ഇപ്രകാരം-വോട്ടെടുപ്പ് സമാധാനപരമായി പൂര്*ത്തിയാക്കുന്നതിന് സഹകരിച്ച എല്ലാ വിഭാഗങ്ങളോടും വോട്ടര്*മാരോടും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്* നളിനി നെറ്റോ നന്ദി അറിയിച്ചു.
വന്*ഭൂരിപക്ഷം കിട്ടും -വി.എസ്.
കേരളത്തിലെമ്പാടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ജനങ്ങള്* വന്* ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*.
ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ആലപ്പുഴ പറവൂര്* ഗവ.ഹൈസ്*കൂളിലെ 63-ാം നമ്പര്* ബൂത്തില്* വോട്ടുചെയ്തശേഷം മാധ്യമ പ്രവവര്*ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്* വോട്ടുചെയ്ത അമ്പലപ്പുഴ മണ്ഡലത്തില്*, ഇടതു സ്ഥാനാര്*ഥി ജി.സുധാകരന്* വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉജ്ജ്വലവിജയം നേടും -ഉമ്മന്*ചാണ്ടി
നിയമസഭാ തിരഞ്ഞെടുപ്പിലെ ആവേശകരമായ പോളിങ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാക്കണമെന്ന ജനങ്ങളുടെ ആഗ്രഹത്തെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്*ചാണ്ടി അഭിപ്രായപ്പെട്ടു. എല്*.ഡി.എഫ്. ചരിത്രവിജയം നേടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്* പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, ''കഴിഞ്ഞ പാര്*ലമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അദ്ദേഹം ഇതുതന്നെയാണ് പറഞ്ഞതെന്ന് ഉമ്മന്*ചാണ്ടി ചൂണ്ടിക്കാട്ടി.